പത്തനംതിട്ട ജില്ലയിൽ നിന്നും വീണ്ടും മന്ത്രവാദത്തിന്റെ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലയാലപ്പുഴയിൽ യുവജന സംഘടനകൾ അടിച്ചുതകർത്ത മന്ത്രവാദചികിത്സ കേന്ദ്രത്തിനും നടത്തിപ്പുകാർക്കും എതിരെ ഇപ്പോൾ വലിയ ആരോപണങ്ങളുമായി ആണ് നാട്ടുകാർ എത്തിയിരിക്കുന്നത്. ഇവിടെ നിന്നും രണ്ടുപേരെ കാണാതായിട്ടുണ്ട് എന്നും പോലീസ് വിശദമായി തന്നെ ഇക്കാര്യം അന്വേഷിക്കണമെന്നും ആണ് നാട്ടുകാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. മലയാലപ്പുഴ വാസന്തി മഠം എന്ന മന്ത്രവാദചികിത്സ കേന്ദ്രത്തിന് നേരെയായിരുന്നു നാട്ടുകാർ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നത്.
ഇതിനെത്തുടർന്നാണ് മന്ത്രവാദം നടത്തുന്ന ശോഭന 41 ഭർത്താവ് ഉണ്ണികൃഷ്ണൻ 41 എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് ന,ര,ബ,ലിയുമായി ബന്ധപ്പെട്ട ക്രൂ,രകഥകൾ പുറത്തു വന്നതിനു ശേഷം ആണ് ഇത്തരം കാര്യങ്ങൾക്ക് എതിരെ പ്രതികരിക്കുവാൻ നാട്ടുകാർക്കും അല്പം ഊർജ്ജം തോന്നുന്നത്. മന്ത്രവാദത്തിന് ഇടയിൽ ഒരു കുട്ടി ബോധം കെട്ട് വീഴുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പൊലീസ് ഇവരെ പിടികൂടുകയും ചെയ്യുക അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മന്ത്രവാദ ചികിത്സാ കേന്ദ്രത്തിൽ നിന്നുള്ള പല ദൃശ്യങ്ങളും പ്രചരിക്കുന്നുമുണ്ട്. യുവജന സംഘടനകൾ ആണ് ഇവിടേക്ക് എത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. മഠം അടിച്ചു തകർക്കുകയായിരുന്നു ചെയ്തത്.
ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി, ചുരൽ കൊണ്ട് അടിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആണ് ഇവിടുത്തെ ചികിത്സാരീതികൾ എന്നും അറിയാൻ കഴിയുന്നു. മദ്യപിച്ച് ചികിത്സ എന്ന പേരിൽ സ്ത്രീകളെക്കൊണ്ട് തുള്ളിപ്പിക്കുകയും സ്വയം ന,ഗ്ന ആവുകയും ഒക്കെ ചെയ്യുന്നതായിരുന്നു ശോഭനയുടെ ചികിത്സാരീതി. പലതവണ പരാതി ഇക്കാര്യത്തിൽ കൊടുത്തുവെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത് എന്നാണ് നാട്ടുകാരിൽ പലരും അഭിപ്രായപ്പെടുന്നത്. മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള രണ്ട് പേരെ കാണാതാവുകയും ചെയ്തു ഈ കാണാതായവരെ അപായപ്പെടുത്താനോ മറ്റോ ഇവർ ശ്രമിച്ചിരുന്നോ എന്നതാണ് ഇപ്പോൾ സംശയമായി വരുന്നത്.
നാട്ടുകാരിൽ പലരും പോലീസിലും പരാതി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിലും ഇവരുടെ രീതിയെന്നത് പോലീസ് വരുമ്പോൾ വസ്ത്രങ്ങൾ എല്ലാം ഊരി മാറ്റി നഗ്നയായി നിൽക്കുക എന്നതാണ്. ഇത് പോലീസിനും വലിയ തോതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയായിരുന്നു ചെയ്തത്. തുടർന്ന് മാനസികനില തെറ്റിയ വ്യക്തി എന്ന രീതിയിൽ പോലീസ് ഉപദേശിച്ചു വിടുകയായിരുന്നു പതിവ് എന്നും നാട്ടുകാരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സിപിഎം കോന്നി ഏരിയ സെക്രട്ടറി ആണ് ഈ കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. ഈ സ്ത്രീയുടെ ആദ്യ ഭർത്താവിനെയും ഇവരുടെ സഹായിയായി നിന്ന് ആളെയും ആണ് കാണാതായത്. എല്ലാം തന്നെ പോലീസ് പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.