ഇഡലി ഇല്ലെങ്കിൽ ഒരു തുള വടയെങ്കിലും കൊടുത്തൂടെ എന്ന് പർവതിയോട് ചോദ്യം – മറ്റൊരാൾക്ക് കണ്ടത് ആകട്ടെ സമൂസയും !

Parvathy Thiruvothu

2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമ രംഗത്തേക്ക് പാർവതി തിരുവോത്ത് തന്റെ അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയൻ, ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉയരെ എന്ന ചിത്രവും എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രവുമാണ് താരത്തിന് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ചത്. 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എന്ന് നിന്റെ മൊയ്തീൻ, ചാർളി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും പാർവതിയെ തന്നെയാണ് തേടിയെത്തിയത്.

2017ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പാർവതിക്ക് തന്നെ ലഭിച്ചു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ പാർവതിയുടെ ഏറ്റവും പുതിയ ചിത്രം അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് താരത്തിന്റെ ഒരു ശീലം ആണ്.

അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. രാവിലെ ഒരു കടയിലിരുന്ന് സുഹൃത്തിന് ഒപ്പം ദോശയും ഇഡ്ഡലിയും ഒക്കെ കഴിക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൈസൂർ രാമൻ ഇഡ്ഡലി ഭക്ഷണശാലയിൽ നിന്നുമുള്ള ചിത്രമാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. എന്റെ ഇഡലി ഞാൻ തരൂല്ല എന്ന വളരെ രസകരമായ തലകെട്ടോടെ ആണ് ചിത്രങ്ങൾ പാർവതി പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ആളുകളാണ് ഈ ചിത്രത്തിന് കമന്റുകളുമായി ഇപ്പോൾ എത്തിയിരിക്കുന്നത്. രസകരമായ ചില കമന്റുകളും ഈ ഒരു ചിത്രത്തിന് ലഭിക്കുന്നുണ്ട്.

അതേസമയം പാർവതി പ്രധാന വേഷത്തിൽ എത്തുന്ന വണ്ടർ വുമൺ എന്ന ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗർഭിണിയുടെ വേഷത്തിലാണ് പാർവതി എത്തുന്നത്. നിരവധി ഗർഭിണിമാരുടെ കഥ പറയുന്ന ചിത്രമാണ് ഈ ചിത്രം. ഒരുപാട് പ്രത്യേകതകളാണ് ഈ ചിത്രത്തിന് പ്രേക്ഷകർ കാണുന്നത്. അതേസമയം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ശരാശരിക്ക് താഴെയാണ് എന്ന തരത്തിലുള്ള ചില അഭിപ്രായങ്ങളും പുറത്തു വന്നിരുന്നു. ഒന്നരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു സിനിമയാണ് ഇത്. ചിത്രം മലയാളത്തിൽ ഇറക്കിയിട്ടില്ല. ഇംഗ്ലീഷിലാണ് ചിത്രം എത്തിയത്. നദിയ മൊയ്തു ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply