സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ 21 വർഷത്തെ ജീവിതം.ഒടുവിൽ ആ സന്തോഷം പങ്കുവെച്ചു പാഷാണം ഷാജി !

മിമിക്രിയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത താരം ആണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. കോമഡി പരിപാടികളിലും സിനിമകളിലും സജീവമായ താരം ബിഗ് ബോസിലൂടെ ആണ് കൂടുതൽ ആരാധകരെ നേടിയെടുത്തത്. പാഷാണം ഷാജിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ അറിയാൻ ഇതിലൂടെ സാധിച്ചു. പാഷാണം ഷാജിയുടെ വിവാഹ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുന്നു.

അമ്പലത്തിനു മുമ്പിൽ നിന്നും തുളസിമാല ചാർത്തി നിൽക്കുന്ന ദമ്പതിമാരുടെ ഫോട്ടോ വൈറൽ ആവുകയായിരുന്നു. ഇതോടെ പാഷാണം ഷാജി രണ്ടാമതും വിവാഹിതനായി എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു. ഗുരുവായൂരമ്പല നടയിൽ വച്ച് വധുവിന്റെ കയ്യിൽ മോതിരമണിയിക്കുന്നതും തുളസിമാല അണിഞ്ഞ് ഫോട്ടോയ്ക്ക് ചെയ്യുന്ന ചിത്രങ്ങളും ആയിരുന്നു വൈറൽ ആയത്. സാജുവിന്റെ രണ്ടാം വിവാഹമാണോ എന്ന ചോദ്യങ്ങൾ വരെ ഉയർന്നു.

സംശയങ്ങൾ വ്യാപകമായി ഉയർന്നതോടെ സത്യാവസ്ഥ തേടി ആരാധകർ. എന്നാൽ ഫോട്ടോയിൽ ഉള്ളത് സാജുവിന്റെ ഭാര്യ രശ്മി തന്നെയാണെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു. ഇതോടെ ഇവർ ഇതു വരെ വിവാഹം കഴിച്ചില്ലേ എന്നായിരുന്നു ആരാധകരുടെ സംശയം. വെറും 24 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു സാജുവും രശ്മിയും വിവാഹിതരായത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബനാഥനായ ആളാണ് സാജു. മൂന്നു മാസം നീണ്ട പ്രണയമായിരുന്നു ഇവരുടെത്.

അതിനിടയിൽ എത്ര ശനിയും ഞായറും ഉണ്ടോ അത്രയും തവണ ആയിരുന്നു കണ്ടത്. എന്റെ വീട്ടിൽ ചേട്ടന്റെ കല്യാണം കൂടാൻ വന്ന പെണ്ണിനെ ഞാൻ തിരിച്ചു വിട്ടില്ല എന്നാണ് അവിടെയുള്ളവർ പറയുന്നത് എന്ന് താരം മുമ്പ് അഭിമുഖങ്ങളിൽ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ചേട്ടന്റെ കല്യാണം കഴിഞ്ഞ അടുത്ത ദിവസമായിരുന്നു താരത്തിന്റെയും വിവാഹം. മറ്റൊരു വിവാഹം നിശ്ചയിക്കാൻ പോകുന്നതിനിടയിൽ ഒളിച്ചോടിയിട്ട് ആയിരുന്നു ഇവർ വിവാഹം കഴിച്ചത്.

അതോടെ ചേട്ടന്റെ ഫസ്റ്റ് നൈറ്റ് എല്ലാം കുളുമായി എന്ന് താരം തമാശ രൂപേണ പറയുന്നു. ആദ്യമൊക്കെ എല്ലാവർക്കും വലിയ എതിർപ്പായിരുന്നെങ്കിലും പിന്നീട് എല്ലാവരും ഇവരുടെ ബന്ധം അംഗീകരിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത പങ്കുവയ്ക്കുകയാണ് താരം. കൊച്ചു കൊച്ചു സങ്കടങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും നിറഞ്ഞ വിവാഹ ജീവിതം 21 വർഷം പിന്നിടുകയാണ്.

സ്നേഹം തന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് പാഷാണം ഷാജി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് താരം പങ്കു വെച്ച കുറിപ്പിന്റെ കീഴിൽ ആശംസകൾ അറിയിച്ച് എത്തിയത്. നിലവിൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ സാജുവും ഭാര്യയും പങ്കെടുക്കുന്നുണ്ട്. അശ്വതി ശ്രീകാന്ത് അവതാരകയായി എത്തുന്ന പരിപാടിയിൽ താരദമ്പതിമാരെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയാണ് ഇത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply