ആ സമയത്ത് അയാൾ തികച്ചും അപ്രതീക്ഷിതമായി തന്റെ നെഞ്ചിൽ കൈ വച്ചു ഞെരിച്ചമ്മർത്തി. പത്മപ്രിയ

കാഴ്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്ത ഒരു തെലുങ്കു താരമാണ് പത്മപ്രിയ. പിന്നീട് മികച്ച കഥാപാത്രങ്ങളെയാണ് പത്മപ്രിയ അനശ്വരമാക്കിയത്. ആദ്യചിത്രത്തിൽ തന്നെ ഒരു പുതുമുഖ താരം ആണെന്ന് തോന്നാത്ത ഒരു അന്യഭാഷ നടി ആണെന്ന് മനസ്സിലാവാത്ത രീതിയിൽ ആയിരുന്നു പത്മപ്രിയ എത്തീരുന്നത്. മലയാളിത്വം തുളുമ്പിനിൽക്കുന്ന താരത്തിന്റെ മുഖഭാവം തന്നെയായിരുന്നു അതിനു പിന്നിലുള്ള കാരണം. പത്മപ്രിയയുടെ പല വെളിപ്പെടുത്തലുകളും വലിയ കോളിളക്കങ്ങൾ ആണ് സിനിമാലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി കൂടിയാണ് പത്മപ്രിയ. തനിക്ക് ആദ്യമായി ഉണ്ടായിരുന്ന അനുഭവത്തെക്കുറിച്ച് മുൻപൊരിക്കൽ പത്മപ്രിയ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഈ പോസ്റ്റിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് പത്മപ്രിയ സംസാരിച്ചിരുന്നത്. ഷൂട്ടിംഗ് സെറ്റിൽ മറ്റു നായികമാർ അനുഭവിച്ച സംഭവങ്ങളെ കുറിച്ചും ഒരിക്കൽ പത്മപ്രിയ തുറന്നു പറഞ്ഞിരുന്നു. അത് ശ്രേദ്ധ നേടുകയും ചെയ്തിരുന്നു. പന്ത്രണ്ടാം വയസ്സിൽ താൻ നേരിട്ട് ഒരു ലൈം ക അ തി ക്ര മ ത്തെ ക്കു റിച്ച് ആയിരുന്നു പത്മപ്രിയ വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഒരിക്കലും ഒരു വേഷത്തിനു വേണ്ടി താൻ ഒരു അഡ്ജസ്റ്റ്മെന്റിന് നിന്ന് കൊടുത്തിട്ടില്ല. എന്നാൽ പന്ത്രണ്ടാം വയസ്സിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളായിരുന്നു.

അതിനെക്കുറിച്ചാണ് പത്മപ്രിയ പറയുന്നത്. ഹൈദരാബാദിലായിരുന്നു തന്റെ കുട്ടിക്കാലം എന്ന് പറയുന്നത്. ഒരു ദിവസം ട്യൂഷന് പോകുന്ന വഴിയിലാണ് വഴി ചോദിച്ചു കൊണ്ട് ഒരാൾ തന്റെ അരികിലേക്ക് എത്തുന്നത്. വഴി പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് തികച്ചും അപ്രതീക്ഷിതമായി തന്റെ നെഞ്ചിൽ കൈ വച്ചു ഞെരിച്ചമ്മർത്തി പെട്ടെന്ന് ഓടിപ്പോയി. അന്നു തനിക്ക് കേവലം 12 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത് അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയാനുള്ള പ്രായം പോലും അന്നായിട്ടില്ല. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ബോധവും അന്നുണ്ടായിരുന്നില്ല.

ഇന്നിപ്പോൾ അത് ചിന്തിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് അവസ്ഥ എത്ര ഭീകരമായിരുന്നു എന്ന്. വല്ലാത്തൊരു ഭയം ആണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. സിനിമയിൽ ഒരിക്കലും എനിക്ക് യാതൊരു മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. അതിനുള്ള ഒരു അവസരം ഞാൻ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടായിരിക്കും പലപ്പോഴും ഞാൻ ഒതുക്കപെട്ട് പോയതെന്നും പറയുന്നുണ്ട്. നല്ലൊരു തിരക്കഥ ഉണ്ടെങ്കിൽ മാത്രമേ ഞാൻ അഭിനയിക്കൂ എന്ന് എല്ലാവർക്കുമറിയാം. അഭിനയം അല്ലാതെ അവർക്ക് എന്നിൽനിന്നും ഒരു ചുംബനം പോലും കിട്ടില്ലെന്നും അവർക്ക് ഉറപ്പുണ്ട്. സെറ്റിൽ നടിമാർ പലതരത്തിലുമുള്ള മോശം അനുഭവങ്ങൾ ഒക്കെ നേരിടും. ചിലർ അറിയാത്ത മട്ടിൽ നടിമാരുടെ നിതംബത്തിൽ ഒക്കെ തഴുകി കടന്നു പോകും. ചിലർ അപ്രത്യക്ഷമായി തോളിൽ കൈയിട്ട് ഒക്കെ നിന്ന് സംസാരിക്കും. ഇത്തരം രീതികളിൽ ഒന്നും തന്നെ തനിക്ക് താൽപര്യമില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply