ആ ട്രോഫി നോക്കാൻ പോലും തോന്നിയില്ല ! ഞാൻ വിന്നർ ആയി എന്ന് പറഞ്ഞപ്പോൾ ഒരു ചിരിക്കുന്ന മുഖം പോലും തനിക്ക് ചുറ്റും ഉണ്ടായിരുന്നില്ല. തന്റെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞു ദില്ഷ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. ഏഷ്യാനെറ്റ് സീസൺ ഫോർ വിന്നർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ദിൽഷ പ്രസന്നനായിരുന്നു. ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം രണ്ട് നാളുകൾ കഴിഞ്ഞാണ് ഒരു അഭിമുഖം ദിൽഷ നൽകുന്നത്. ഇപ്പോഴിതാ അഭിമുഖത്തിൽ ദിൽഷ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ബിഗ്ബോസ് വിന്നർ ആയെങ്കിലും തനിക്ക് സന്തോഷിക്കാൻ സാധിച്ചില്ല എന്നാണ് ദിൽഷ പറയുന്നതിന്. അതിന്റെ കാരണവും ദിൽഷ പറയുന്നുണ്ട്. താൻ വിന്നർ ആയി എന്ന് പറഞ്ഞപ്പോൾ ഒരു ചിരിക്കുന്ന മുഖം പോലും തനിക്ക് ചുറ്റും ഉണ്ടായിരുന്നില്ല.

തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പുറത്തിറങ്ങുമ്പോൾ വോയിസ് മെസ്സേജുകളിലൂടെയും ഫോൺ കോളുകളിലൂടെയും മനസ്സിലായി. പക്ഷേ ആ വീടിനുള്ളിൽ പലരും തന്നോട് കാണിച്ചത് യഥാർത്ഥ സ്നേഹം ആയിരുന്നില്ലെന്ന് എനിക്ക് മനസ്സിലായി. പലരും ഉള്ളിൽ പറയുന്ന വാക്കുകൾ അല്ല പുറത്തുനിന്ന് പറഞ്ഞത് മനസ്സിലാകുന്നത്. ഇത്രയും വലിയൊരു ടൈറ്റിൽ വിജയ് ഒരുപാട് സന്തോഷം സമയത്ത് ഞാൻ വളരെയധികം വിഷമിച്ചു.

ട്രോഫി കയ്യിൽ കിട്ടിയിട്ടും എനിക്കൊന്നു സന്തോഷിക്കാൻ സാധിച്ചില്ല. അത് കണ്ട സന്തോഷമുള്ള ഒരു മുഖം പോലും അവിടെ ഉണ്ടായിരുന്നില്ല. ആരും കയ്യടിക്കുക പോലും ചെയ്തില്ല. എനിക്ക് നല്ല സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് സന്തോഷത്തിനു പകരം ലഭിച്ചത് സങ്കടമായിരുന്നു. റോബിൻ വഴിയാണ് ദിൽഷ ജയിച്ചത് എന്ന് ഒരുപറ്റമാളുകൾ പറയുന്നുണ്ട്.

അതോടൊപ്പം റോബിനെ വിവാഹം കഴിക്കുമോ എന്ന് ചോദ്യത്തിനും ദിൽഷയ്ക്ക് മറുപടി ഉണ്ട്.വിവാഹം എന്നൊക്കെ പറയുന്നത് ഇനിയുള്ള എന്റെ ജീവിതമാണ്. അതുകൊണ്ടുതന്നെ ഞാൻ കുറെ കൂടി ആലോചിച്ചു വേണം അത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുവാൻ. എടുത്തുചാടി എടുക്കാൻ പാടുള്ള ഒരു തീരുമാനം അല്ലല്ലോ.

അതിനാൽ നന്നായി ഇരുന്നു ആലോചിച്ചതിനു ശേഷം ഡോക്ടറും ഞാനും ഒരുമിച്ച് സംസാരിച്ചതിനുശേഷം ആ തീരുമാനം നിങ്ങളെ അറിയിക്കാം.. തീർച്ചയായും ഞാൻ ആ തീരുമാനം നിങ്ങളെ അറിയിക്കും. ഇതുകൊണ്ട് ഡോക്ടറുടെ ആരാധകർക്ക് വലിയൊരു സന്തോഷം ആണ് കാണാൻ സാധിച്ചിരിക്കുന്നത്. ഇരുവരും ജീവിതത്തിൽ ഒരുമിക്കുമെന്ന് തന്നെയാണ് ദിൽഷയുടെയും ഡോക്ടറുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ബെഹൈണ്ട് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിൽഷ മനസ്സുതുറന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply