സുരേഷ് ഗോപിക്ക് ദിലീപ് കൊടുത്ത സർപ്രൈസ്‌ കണ്ടോ ? സന്തോഷത്തോടെ ആരാധകർ

മലയാള സിനിമയുടെ നായകന്മാരുടെ പേരുകൾ പരിശോധിക്കുകയാണെങ്കിൽ അതിൽ 5 നടന്മാർക്ക് ഒപ്പം ഉണ്ടാവുന്ന ഒരു പേരാണ് സുരേഷ് ഗോപി.ആക്ഷൻ കിങ്, സൂപ്പർഹീറോ തുടങ്ങിയ പേരുകളിൽ ഒക്കെ അറിയപ്പെട്ടിട്ടുണ്ട്. എന്നും ഓർമ്മിക്കാൻ മലയാളിക്ക് ഒരുപിടി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള കലാകാരൻ. മോഹൻലാൽ നായകനായ എത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയമായിരുന്നു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാലിന്റെ കൂട്ടാളി കുമാറിന്റെ വേഷം വളരെ പക്വതയോടെ കൈകാര്യം ചെയ്ത സുരേഷ് ഗോപി വളരെ പെട്ടെന്നുതന്നെ മോഹൻലാലിനൊപ്പം താരമൂല്യമുള്ള നടനായി മാറി.

1965 പുറത്തിറങ്ങിയ ഓടയില് നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു തുടക്കം. കമ്മീഷണർ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനം ആണ് സൂപ്പർ നായകൻ പരിവേഷം താരത്തിന് നൽകിയത്. വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെ താരം അവിസ്മരണീയമാക്കി. തൊണ്ണൂറുകളിലെ മലയാള സിനിമയുടെ പ്രിയപ്പെട്ട നടനായിരുന്നു സുരേഷ് ഗോപി

മലയാളത്തിന്റെ ആക്ഷൻ രാജാവായി മാറിയ സുരേഷ് ഗോപി ഇപ്പോൾ 64 ന്റെ നിറവിലാണ്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാൾ.. നിരവധി ആരാധകരായിരുന്നു താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. താരത്തിന്റെ അറുപതാം പിറന്നാൾ സിനിമ താരങ്ങൾ എല്ലാം വളരെ മികച്ച രീതിയിൽ ആണ് ആഘോഷിച്ചത്.ദിലീപ് ആണ് സർപ്രൈസ്‌ ആയിട്ട് സുരേഷേട്ടന് വേണ്ടി പ്രാർത്ഥനയോടെ പോസ്റ്റ് ഷെയർ ചെയ്തത്. ഇതിനു പിന്നാലെയാണ് ബാക്കി കലാകാരൻമാർ പിറന്നാൾ ഏറ്റെടുത്തത് .

അമ്മ സംഘടനയുടെ മീറ്റിങ്ങിന് ഇടയിൽ വച്ചായിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ മനോഹരമാക്കിയത്. താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഇടവും വലവും നിന്നായിരുന്നു കേക്ക് മുറിച്ചത് പോലും. വലിയ സന്തോഷത്തോടെ കേക്ക് മുറിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ കാണാൻ സാധിക്കും. മലയാള സിനിമയുടെ താര രാജാക്കന്മാരെ എല്ലാം ഒറ്റ ഫ്രെയിമിൽ കാണാൻ സാധിച്ച നിമിഷം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് സുരേഷ് ഗോപി നടത്തുന്നത്.

വളരെ പക്വതയുള്ള ഒരു കഥാപാത്രത്തെ തന്നെയായിരുന്നു ചിത്രത്തിൽ നടൻ അവിസ്മരണീയമാക്കിയത്. ലഭിച്ച കഥാപാത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിക്കാൻ തുടങ്ങി. ഇപ്പോൾ ജോഷിയുടെ പാപ്പാൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സുരേഷ് ഗോപി. പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനുവേണ്ടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply