ഓണം ബംബർ രണ്ടാം സമ്മാനം സ്വന്തമാക്കിയത് മലയാളത്തിലെ പ്രമുഖ സീരിയൽതാരം? അഞ്ചു കോടി രൂപയുടെ ഉടമ ഇതാ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് കുടുംബവിളക്ക്. സിനിമാതാരമായ മീര വാസുദേവ് ആണ് കുടുംബ വിളക്കിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. അതുകൊണ്ടു തന്നെ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ സീരിയൽ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിലെ ഓരോ താരങ്ങൾക്കും ആരാധകർ നിരവധി ആണ് എന്നതാണ് സത്യം. സുമിത്രയുടെ മകനായ പ്രതീഷ് സ്നേഹിച്ച പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടാൻ എത്തുന്ന അലിഫ് എന്ന നടന്റെ കഥാപാത്രത്തെ പ്രേക്ഷകർ വലിയ താല്പര്യത്തോടെയാണ് നോക്കിക്കണ്ടത്. അലിഫിനെ സംബന്ധിച്ച് പുതിയൊരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഓണം ബംബർ രണ്ടാം സമ്മാന വിജയ് അലിഫ് ആണ് എന്നതാണ് ആ വാർത്ത. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു രണ്ടാം സമ്മാനം ലഭിച്ച ആൾ കേരള ബാങ്കിലെത്തി ലോട്ടറി ടിക്കറ്റ് ഏൽപ്പിച്ചു എന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിലും വൈറൽ ആയി മാറിയത്. എന്നാൽ ആരാണ് എന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഒന്നാം സമ്മാനം നേടിയ അനൂപ് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ രണ്ടാം സമ്മാന ജേതാവ് ഒന്നും മിണ്ടാതെ മൗനം പാലിക്കുകയായിരുന്നു ചെയ്തത്.

ഇപ്പോഴിതാ അലിഫ് ആണ് ആ ഭാഗ്യവാൻ എന്നാണ് പല മീഡിയകളും റിപ്പോർട്ട് ചെയ്യുന്നത്. സൗദിയിൽ പ്രവാസി ആയതിനാൽ അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് മിനിസ്ക്രീൻ രംഗത്തേക്ക് കടന്നു വരുന്നത്. സീരിയൽ താരമായ നസീർ സംക്രാന്തിയാണ് തന്നെ ഈ മേഖലയിലേക്ക് കൊണ്ടുവന്നത് എന്ന് ആദ്യം തന്നെ പറയുകയും ചെയ്യുന്നുണ്ട്. ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തിയ കഥ സംവിധാനം കുഞ്ചാക്കോ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഒരു പത്രപ്രവർത്തകന്റെ കഥാപാത്രമായിരുന്നു ഈ സിനിമയിൽ അലിഫിന് ഉണ്ടായിരുന്നത്.

പിന്നീടാണ് മിനിസ്ക്രീൻ രംഗത്തേക്കുള്ള അലിഫിന്റെ കടന്നുവരവ്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ എത്തിയതോടെ നടനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ അലിഫിനെക്കുറിച്ചുള്ള ഈ വാർത്ത ഒരു ഓൺലൈൻ മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അലിഫിന്റെ ഭാഗത്തുനിന്നും ഈ വാർത്തയെക്കുറിച്ചുള്ള സ്ഥീതീകരണങ്ങൾ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഉടനെ തന്നെ ഈ കാര്യത്തെക്കുറിച്ച് അലിഫ് തന്നെ തുറന്നു പറയും എന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. വലിയ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കോട്ടയം മീനാക്ഷി ലോട്ടറി ഏജൻസിയിൽ വിറ്റ ലോട്ടറിയ്ക്ക് ആണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. ആർക്കാണ് ലോട്ടറി വിറ്റ് എന്നത് ഓർമ്മയില്ല എന്നായിരുന്നു ഏജൻസിയിൽ നിന്നും പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply