രാവിലെ ടിക്കറ്റ് സമർപ്പിച്ചു വൈകുന്നേരം പണം അക്കൗണ്ടിൽ എത്തി ! വമ്പൻ വേഗത്തിൽ പണം ആദ്യം കിട്ടിയത് രഞ്ജിതയ്ക്ക് – രാജിതയ്ക്ക് ഒന്നാം സമ്മാനം നഷ്ടമായത്

ഓണം ബംബർ വിജയിയെ കണ്ടെത്തിക്കഴിഞ്ഞു എങ്കിലും ഇതുവരെ ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടില്ല. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക തന്നെയാണ് ഓണം ബംബറിന്റെ ഏറ്റവും വലിയ ആകർഷണം. 25 കോടി സ്വന്തമാക്കിയത് ആറ്റിങ്ങൽ ശ്രീവാഹരം സ്വദേശിയായ അനൂപ് ആയിരുന്നു. അതോടൊപ്പം രണ്ടാം സമ്മാനവും നേടിയ ഒരു വ്യക്തിയുണ്ട്. എന്നാൽ അത് ആരാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. ഓണം ബംബർ സമാശ്വാസ സമ്മാനം പോലും 5 ലക്ഷം രൂപയായിരുന്നു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത എന്ന യുവതിക്കാണ് ഈ സമാശ്വാസ സമ്മാനം ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ ലോട്ടറി ഓഫീസിൽ ടിക്കറ്റ് ഹാജരാക്കി വൈകുന്നേരം തന്നെ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയും ചെയ്തു. 3.15 ലക്ഷം രൂപയായിരുന്നു രഞ്ജിതയ്ക്ക് ലഭിച്ചത്. തിരുവനന്തപുരം കിഴക്കേകോട്ട ആശുപത്രിയിൽ ലാബ് ടെക്നിഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. ഒന്നാം സമ്മാനം വളരെ ചെറിയ ഒരു വ്യത്യാസത്തിൽ നഷ്ടമായ സംഭവം രഞ്ജിതയ്ക്ക് പറയാനുണ്ട്. ഇതുവരെ നേരിട്ട് ലോട്ടറി എടുത്തിട്ടില്ല. സഹോദരിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. അങ്ങനെ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് തന്നെ ടിക്കറ്റ് എടുത്ത് സ്റ്റോപ്പിൽ എത്തിയപ്പോൾ അതെ നമ്പറിന്റെ മറ്റൊരു ടിക്കറ്റ് കണ്ടുവെന്നും അത് കള്ള ലോട്ടറി ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു എന്നതാണ് രഞ്ജിത പറയുന്നത്.

പിന്നീട് ആണ് അതിനു സീരിസ് ഉണ്ട് എന്ന കാര്യം അറിയുന്നത്. ഒടുവിൽ അത് തന്നെ എടുക്കുകയായിരുന്നു. ഈ നമ്പർ എന്റെ മനസ്സിൽ തന്നെ ചേക്കേറുകയും ചെയ്തു. അനുജത്തി പറഞ്ഞിട്ടാണ് ഏജൻസിയിൽ നിന്ന് തന്നെ ടിക്കറ്റ് ചെയ്തിരുന്നതും. ഒന്നാം സമ്മാനം എനിക്ക് നഷ്ടമായത് ഇങ്ങനെയാണ് എന്നും ഒന്നാം സമ്മാനം ലഭിച്ചില്ലെങ്കിലും താൻ സന്തോഷവതിയാണെന്ന് രഞ്ജിത കൂട്ടിച്ചേർക്കുന്നു. രണ്ടാം സമ്മാനം നേടിയ വ്യക്തിയെ തേടിയാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനമായി അടിച്ചത്.

ടിക്കറ്റുമായി ഇത് സ്വന്തമാക്കിയ വ്യക്തി പാലായിലേ കനറാ ബാങ്ക് ശാഖയിൽ എത്തിയിട്ടുണ്ടെന്നും കോട്ടയം സെൻട്രലിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്ന് പറഞ്ഞു. ആർക്കാണ് ടിക്കറ്റ് വിറ്റത് എന്ന് ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്ന് ലോട്ടറി കച്ചവടക്കാരനായ പാപ്പച്ചൻ പറയുന്നു. പാലായിൽ വിറ്റ ടിക്കറ്റിനാണ് ഓണം ബംബർ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം നേടിയ വ്യക്തി ആരാണെന്ന് വലിയ ആകാംക്ഷയോടെ തന്നെ കാത്തിരിക്കുകയാണ് പുറംലോകം. മീനാക്ഷി ലോട്ടറി ആണ് ടിക്കറ്റ് വിറ്റത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply