വേഷം ലഭിക്കാൻ എന്ത് അഡ്ജസ്റ്റ്മെന്റിനും റെഡി ആണെന്ന് പറഞ്ഞു പെൺകുട്ടികൾ സമീപിക്കാറുണ്ടെന്നു ഒമർ ലുലു !

മലയാള സിനിമയിൽ തന്നെ ഒരു വലിയ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ഒമർ ലുലു. ഒമർ ലുലു ചിത്രങ്ങളോട് പ്രേക്ഷകർക്കും ഒരു പ്രത്യേക താല്പര്യം ഉണ്ട് എന്നതാണ് സത്യം. ഒമർ ലുലുവിന്റെ ഓരോ ചിത്രങ്ങളിലും അദ്ദേഹം വ്യത്യസ്തതകൾ നിറയ്ക്കാറുണ്ട്. അതോടൊപ്പം വലിയതോതിലുള്ള സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. ഡബിൾ മീനിങ് കൂടുതൽ വരുന്ന ഡയലോഗുകൾ ആണ് ഒമര്‍ ലുലു ചിത്രങ്ങളുടെ പ്രത്യേകത എന്നതാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് പലപ്പോഴും ശക്തമായ മറുപടി തന്നെയാണ് ഒമർ ലുലുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്. ഇപ്പോഴിതാ സിനിമ ഡാഡി എന്ന ഓൺലൈൻ പേജിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് .

സിനിമയിൽ ഒരു ചാൻസ് താരകയാണെങ്കിൽ ഞാൻ എന്ത് അഡ്ജസ്റ്റ്മെന്റിനും തയ്യാറാണ് എന്ന് പറഞ്ഞുള്ള ഫോൺ കോളുകൾ എത്താറുണ്ടോ എന്നായിരുന്നു താരത്തോട് ചോദിച്ചിരുന്നത്. ഇതിന് താരം പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. അത്തരം മെസ്സേജുകളും ഒക്കെ ലഭിക്കാറുണ്ട് എന്നാണ് താരം പറഞ്ഞത്. അപ്പോൾ എന്താണ് മറുപടി പറയുക എന്ന് ചോദിച്ചപ്പോൾ അതിലും രസകരമായ മറുപടിയായിരുന്നു ഒമർ ലുലുവിൽ നിന്നും ഉണ്ടായിരുന്നത്. അതിനു മറുപടി പറയുന്നത് അപ്പോഴത്തെ മൂഡനുസരിച്ച് ആയിരിക്കും എന്നാണ് താരം രസകരമായി പറഞ്ഞിരുന്നത്.

എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിക്കുമ്പോൾ നമ്മൾ എന്ത് കാര്യത്തിന് മറുപടി പറയുന്നതും നമ്മുടെ മൂഡ് അനുസരിച്ച് ആണല്ലോ എന്നും ഓരോ കാര്യങ്ങളും അപ്പോഴത്തെ മൂഡിനനുസരിച്ചാണ് നടത്തപ്പെടുന്നത് എന്നുമാണ് പറഞ്ഞിരുന്നത്. ആദ്യകാലങ്ങളിൽ താൻ അഭിനയിക്കാൻ ചാൻസ് ചോദിച്ച് ഒരുപാട് സംവിധായകരുടെ അരികിൽ എത്തിയിരുന്നു എന്നും പറയുന്നുണ്ട്. താൻ ലോഹിതദാസിന്റെ അരികിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്പോൾ നീ എൻജിനീയറിങ്ങിന് പഠിക്കുകയല്ലേ അത് പൂർത്തിയാക്കിയതിനു ശേഷം എന്നോട് വന്ന് ചാൻസ് ചോദിക്കും എന്നാണ്.

അതിനുശേഷമാണ് നീ വന്ന് ചാൻസ് ചോദിക്കുന്നത് എങ്കിൽ എന്നോട് ചാൻസ് ചോദിക്കുന്നത് ഒരു എഞ്ചിനീയർ ആണ് എന്ന് എനിക്ക് തോന്നും എന്നും പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിന്നീട് മനസ്സിലായി, കമൽ സാറിനെ കാണാൻ പോയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെ സെക്യൂരിറ്റി അദ്ദേഹം ഇവിടെ ഇല്ല എന്ന് പറഞ്ഞു. അപ്പോഴാണ് മുകളിൽ അദ്ദേഹം നിൽക്കുന്നത് കണ്ടത്. അപ്പോൾ അത് ആരാണ് എന്ന് ചോദിച്ചപ്പോൾ സെക്യൂരിറ്റി പോടാ എന്ന് പറഞ്ഞു എന്നും രസകരമായ രീതിയിൽ ഓർമിക്കുന്നുണ്ട് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply