മലയാള സിനിമാലോകത്തെ മാതൃക ദമ്പതിമാരാണ് ജയറാമും പാർവ്വതിയും. നിരവധി ആരാധകരാണ് ഇവർക്ക് ഇപ്പോഴുമുള്ളത്. മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ ഇവരുടെ മകൾ മാളവിക ജയറാം പ്രേക്ഷകരുടെ പ്രിയങ്കരി തന്നെയാണ്. അടുത്ത കാലത്തായിരുന്നു മലബാർ ഗോൾഡിന്റെ ഒരു പരസ്യത്തിൽ ജയറാമിനൊപ്പം മകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. അന്നുമുതൽ എപ്പോഴാണ് താരം സിനിമയിലേക്ക് വരുന്നത് എന്ന ചോദ്യമാണ് പലപ്പോഴും അഭിമുഖീകരിക്കുന്നത്. മോഡലിംഗ് മേഖലയിലാണ് താൽപര്യമെന്ന് താരം വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും സിനിമയിലേക്ക് ഇല്ല എന്നായിരുന്നു മാളവിക മറുപടി നൽകിയത്.
ഇപ്പോൾ താരം ഒരു അഭിനയകളരിയിൽ പങ്കെടുക്കുകയും ചെയ്തു. നിരവധി താരങ്ങൾക്കൊപ്പം ആണ് താരം ഈ അഭിനയ കളരിയിൽ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവ് മോഹൻ തെലുങ്ക് താരം നിഹാരിക മോഡൽ ശ്രുതി തുടങ്ങിയവരൊക്കെ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നത്. അതോടൊപ്പം ഒരു മ്യൂസിക് ആൽബത്തിൽ നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ തന്നെ ജീവിതത്തിലെ ചില വിശേഷങ്ങളെക്കുറിച്ച് ആണ് താരം തുറന്നുപറയുന്നത്. അമ്മയുടെ സിനിമകൾ അധികം താൻ കണ്ടിട്ടില്ല. മൂന്നു വയസ്സ് സമയത്ത് അമ്മയുടെ സിനിമകൾ കണ്ട് താൻ ഒരുപാട് കരഞ്ഞിരുന്നു എന്നും അതുകൊണ്ടുതന്നെ പിന്നീട് അമ്മയുടെ സിനിമകൾ കാണുന്നത് പൂർണമായും നിർത്തി എന്ന് പറയുന്നത്.
അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും എപ്പോഴും കാണാറുണ്ട്. അതേസമയം കണക്കിൽ ഭയങ്കര അറിവുള്ള വ്യക്തിയാണ് അമ്മ. ചെറുപ്പത്തിലെ അമ്മ പഠിപ്പിക്കുന്ന സമയത്ത് എന്തോ കാര്യത്തിന് നന്നായി വഴക്കുപറഞ്ഞു. വിഷമം വന്നപ്പോൾ അച്ഛനെ വിളിച്ചു താനിനി അമ്മയുടെ കൂടെ ജീവിക്കില്ല എന്ന് പറഞ്ഞു. അച്ഛൻ ദൂരെ ഒരു ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. കരച്ചിൽ കേട്ട് അച്ഛൻ ആകെ ഭയന്നു പോയി. അമ്മയാണ് അച്ഛനെ കാര്യങ്ങൾ പറഞ്ഞു പിന്നെ മനസ്സിലാക്കിയതും. ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ട് വ്യക്തിയാണ്. കുറച്ചു വണ്ണം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ആരെങ്കിലും കളിയാക്കുമോ എന്ന ഭയം തനിക്കുണ്ടായിരുന്നു.
പിന്നെ ആണ് മനസ്സിലായത് ഒരു ജീവിതം ഉള്ളൂ എന്നും അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്ത് ജീവിക്കണം എന്നും. അങ്ങനെയാണ് മോഡലിംഗ് മേഖലയിലേക്കും അഭിനയ കളരിയിലേക്ക് ഒക്കെ താൻ എത്തിയത് എന്നും താരം പറയുന്നു. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രെദ്ധ നേടി.