പുരുഷൻ എന്തുപറഞ്ഞാലും ഒന്നും മിണ്ടാതെ നിശ്ചലമായി കേട്ട് നിൽക്കുന്ന വെറും പ്രതിമകൾ മാത്രമാണ് സ്ത്രീകൾ എന്ന രീതിയിൽ മുദ്രകുത്തുന്ന ചില ആളുകൾക്കുള്ള ഒരു മറുപടി എന്നതുപോലെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ റാണി നൗഷാദ് പങ്കുവയ്ക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഈ കുറിപ്പ് വായിക്കുന്ന ആരും തന്നെ മോശമായി കാണരുതെന്നും റാണി പറയുന്നുണ്ട്. സ്ത്രീകളെ കുറിച്ചാണ് റാണി സംസാരിക്കുന്നത്. രാപ്പകൽ ഓടിനടന്ന് ജോലിചെയ്യുന്ന നിങ്ങൾക്കുവേണ്ടി കിടക്ക പങ്കിടുന്ന, നിങ്ങൾക്ക് വച്ചു വിളമ്പുന്ന നിങ്ങളുടെ മക്കളെ പ്രസവിക്കുന്ന പെണ്ണുങ്ങളെ അവർ ഒന്നു സംസാരിച്ചു തുടങ്ങുമ്പോൾ നാവുകൊണ്ട് അടിച്ചമർത്തുന്ന ആളുകളെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്.
അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിത അവസ്ഥയെക്കുറിച്ച് തന്നെയാണ് റാണി പറയുന്നത്. ഇത് എഴുതാൻ കാരണമായത് ചില്ലയിൽ വന്ന ഒരു പെൺകുട്ടി തന്നെയാണ്. സ്വന്തം വീട്ടിൽ അവരെന്തെങ്കിലും സംസാരിച്ചുതുടങ്ങുമ്പോൾ നിന്റെ തന്ത സമ്പാദിച്ചു കൊണ്ടുവന്നിട്ടുണ്ടോ എന്നും ഇവിടെ നീ എന്തുകൊണ്ടാണ് മറക്കുന്നത് എന്നൊക്കെ ചോദിച്ച് പലപ്പോഴും ചില പുരുഷന്മാർ വായടപ്പിക്കാറുണ്ട്. ഒന്ന് പറഞ്ഞ് രണ്ടാമത്തെ വാക്കിൽ സ്ത്രീകളുടെമേൽ കുളിച്ചാലും നനച്ചാലും പോകാത്ത ദുർഗന്ധം വമിക്കുന്ന ചില തെറിപ്പാട്ടുകൾ കൊണ്ട് അഭിഷേകം നടത്തുന്നവർ എന്തിന്റെ പേരിലാണെങ്കിലും ക്ഷമിക്കാൻ ഒരു സ്ത്രീക്ക് ബുദ്ധിമുട്ട് തന്നെയാണ്. അവൻ മുൻകോപിയാണ് എന്ന കാരണം കൊണ്ട് വെള്ളപൂശുന്ന ഒരു സമൂഹമുണ്ട്.
ഈ അവൻ ഒരു വലിയ ഉദ്യോഗസ്ഥരെ ഉന്നതങ്ങളിൽ പിടിപാടുള്ളവന് ഉയർന്ന വിദ്യാഭ്യാസം നേടിയവർ ഒക്കെ ആണെന്ന് അധികാരം വെച്ച് പെണ്ണിന്റെ മുഖത്ത് നോക്കി പുളിച്ചുനാറിയ തെറി വിളിക്കുമ്പോൾ നിങ്ങൾ പറയുന്ന ഒരു വലിയ കള്ളം കൂടിയുണ്ട്. ഞാനൊരു മുൻകോപകാരനാണ് എന്ന ഓർമ്മയുടെ എന്നോട് പെരുമാറി കൊള്ളണം. ഒരു മാസത്തെ പകുതിയിലധികവും ദേഷ്യം കാണിക്കാൻ യോഗ്യത നേടിയ ആളാണ് സ്ത്രീകളെന്ന കാര്യം നല്ലവണ്ണം നിങ്ങൾ ഓർമിക്കണം. മാസമുറയുടെ അടുത്ത ദിവസങ്ങളിൽ അവളെ പോലും നിയന്ത്രിക്കാൻ കഴിയാത്ത സമയങ്ങളാണ്. മാസമുറ ദിവസം അതിൽ അവൻ സ്വയം കത്തുന്ന ദിനങ്ങളാണ് അത് കഴിഞ്ഞുള്ള ദിനങ്ങളിൽ നിങ്ങളുടെ അടുത്ത ഒരു തലമുറയെ ഒരുക്കാനുള്ള മുട്ടകൾ രൂപപ്പെടുന്നതിന്റെ കാരണത്താൽ അടിവയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ എല്ലാം കൊളുത്തി വലിക്കുന്ന വേദനയുമായി സമരസത്തിൽ ഏർപ്പെടാൻ അവൾ അനുഭവിക്കുന്ന വേദന,ഒരു ദിവസമോ സെക്കൻഡോ ഒരു പുരുഷന് താങ്ങില്ല. ഈ സമയങ്ങളിൽ മുഴുവൻ അവൾക്ക് മറക്കാൻ കഴിയാത്ത ദേഷ്യം ഉണ്ട് അവൾ ആരോടെങ്കിലും ഇത് പ്രകടിപ്പിക്കുന്നുണ്ടോ.
അവൾ തിരിച്ച് മിണ്ടി പോകരുത് ഡാഷ് മോനേ എന്നു പറഞ്ഞാൽ എന്ത് ചെയ്യും. നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ. ഇതൊക്കെ സമൂഹത്തോടുള്ള ഒരു ചോദ്യം തന്നെയാണ്. പുരുഷന്റെ മാത്രമല്ല സ്ത്രീകൾക്കും ദേഷ്യം വരാം എന്ന് തന്നെയാണ് ഈ ഒരു കുറിപ്പിലൂടെ ഒരു സമൂഹത്തിനു മുൻപിൽ വായിക്കുന്നത്.