സണ്ണി ലീയോണിയെ അറിയില്ലായിരുന്നു കൂടെ അഭിനയിക്കുമ്പോൾ ! സണ്ണിയുടെ നായകൻ ആയതിന്റെ അനുഭവങ്ങൾ പങ്കു വെച്ച് നിഷാന്ത് സാഗർ

“ജോക്കർ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച താരമാണ് നിഷാന്ത് സാഗർ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം അടുത്തിടെ ഇറങ്ങിയ “ചതുരം” എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനാടനായും എല്ലാം കയ്യടി നേടിയ താരമാണ് നിഷാന്ത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം സിനിമയിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് മലയാള സിനിമയിൽ നിഷാന്തിന്റെ സാന്നിധ്യം ഇല്ലാതായി.

സിനിമയിലെത്തിയാൽ ഒരിക്കലും റിലാക്സ് ചെയ്യാൻ പാടില്ല എന്ന് തനിക്കറിയില്ലായിരുന്നു എന്നും അവിടെയാണ് തനിക്ക് അബദ്ധം പറ്റിയത് എന്നും നിഷാന്ത് സാഗർ പറയുന്നു. സ്കൂൾ കാലം മുതൽക്കേ ഉള്ള ആഗ്രഹമായിരുന്നു ഒരു നടൻ ആകണം എന്നത്. എന്നാൽ ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ അല്പം റിലാക്സ് ആയി താരം. ആഗ്രഹിച്ച സ്ഥലത്ത് എത്തിയല്ലോ, ഇനി എല്ലാം ഓക്കെയാണ്, നമ്മുടെ പണിയൊക്കെ കഴിഞ്ഞു എന്ന ധാരണയായിരുന്നു താരത്തിന്.

അതുകൊണ്ട് ഇനി ഓരോ സിനിമയൊക്കെ ചെയ്തു ഇങ്ങനെ പോകാം എന്ന് കരുതി. എന്നാൽ പിന്നീട് അവസരങ്ങൾ കുറഞ്ഞു വന്നതോടെയാണ് സിനിമയിൽ എത്തിയെന്ന് വിചാരിച്ച് റിലാക്സ് ചെയ്തിരിക്കാൻ പാടില്ല എന്ന് മനസ്സിലായത്. നന്നായി പെർഫോം ചെയ്യണം എന്നും നിലനിൽക്കണമെന്നുമുള്ള തോന്നൽ വേണമായിരുന്നു. അത് ഇല്ലാത്തതുകൊണ്ട് ജീവിതത്തിലെ പല അവസ്ഥകളിലൂടെയും കടന്നു പോകേണ്ടി വന്നു എന്ന് തുറന്നു പറയുകയാണ് നിഷാന്ത്.

സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് ആ പ്രശസ്തി ആസ്വദിക്കുകയും മുന്നോട്ടു കൊണ്ടുപോകാൻ എന്തൊക്കെ ചെയ്യണം എന്ന് ബോധം ഉണ്ടാവാതെയും ആയിപ്പോയി. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ആദ്യ ചിത്രത്തിലെ നായകൻ ആയതിന്റെ അനുഭവം പങ്കുവെക്കുകയാണ് നിഷാൻ സാഗർ. അധികമാർക്കും അറിയാത്ത ഒരു കാര്യമാണ് പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ നായകൻ നിഷാന്ത് സാഗർ ആണ് എന്നത്.

എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. ഇതിൽ ഏറ്റവും രസകരമായ കാര്യം ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ സണ്ണി ലിയോണിന്റെ ഒരു സിനിമ പോലും നിഷാന്ത് കണ്ടിട്ടില്ലായിരുന്നു. നിനക്ക് ഇവരെ വേണ്ട രീതിയിൽ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു എന്നായിരുന്നു സംവിധായകൻ നിഷാന്തിനോട് പറഞ്ഞത്. പിന്നീട് മെല്ലെ അവർ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. നാട്ടിലെത്തിയതിനു ശേഷമാണ് സുഹൃത്ത് വഴി ആരുടെ കൂടെയാണ് അഭിനയിച്ചത് എന്ന് പോലും അറിഞ്ഞത്.

അങ്ങനെ സണ്ണി ലിയോണിന്റെ ഒരു ചിത്രം അവർ കാണിച്ചു തന്നപ്പോഴാണ് ഈ കുട്ടിക്കൊപ്പം ആണ് അഭിനയിച്ചത് എന്ന് താരം മനസ്സിലാക്കിയത്. വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സണ്ണി ലിയോൺ എന്ന് നിഷാന്ത് സാഗർ പറയുന്നു. ലൊക്കേഷനിൽ ഒരുപാട് സമയം ഒന്നിച്ചുണ്ടായിരുന്ന അവസരങ്ങളിൽ ഇങ്ങനെ ആയിരിക്കണം എന്നും ഒരിക്കലും മാറി നിൽക്കരുത് എന്നുമെല്ലാം സണ്ണി നിഷാന്തിനോട് പറയുമായിരുന്നു. ഏറ്റവും ഒടുവിൽ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‌ത്‌ റോഷൻ മാത്യൂസ്, സ്വാസിക വിജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ചതുരം” എന്ന ചിത്രത്തിലാണ് നിശാന്ത് സാഗർ അഭിനയിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply