ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രെദ്ധയമായ താരമായി മാറിയ താരമാണ് അഖിൽ. കുട്ടി അഖിൽ എന്ന പേരിൽ ഏഷ്യാനെറ്റിലെ കോമഡി പരിപാടികളിൽ ആയിരുന്നു അഖിൽ ശ്രദ്ധേയ സാന്നിധ്യം ആയിരുന്നത്. കോമഡി സ്റ്റാർസ് എന്ന ഈ പരിപാടിയെ മുന്നോട്ടു കൊണ്ടുപോയത് അഖിലിന്റെ പ്രകടനം തന്നെയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് വന്ന സമയത്ത് അതിനെക്കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞിരുന്ന ഒരു കാര്യം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മറ്റൊരു മത്സരാർത്ഥിയായ സുചിത്രയും ആയി അഖിലിന് പ്രണയമുണ്ട് എന്നതായിരുന്നു.
നിരവധി വ്യാജ വാർത്തകൾ ആയിരുന്നു ഇവർ തമ്മിൽ പ്രണയത്തിലാണെന്ന രീതിയിൽ പുറത്തു വന്നത്. ഇതിനെയെല്ലാം തന്നെ ഇവർ ചിരിച്ചു കൊണ്ടായിരുന്നു നേരിട്ടിരുന്നത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഖിലിന്റെ ഒരു വീഡിയോയാണ്. ഒരേ നിറത്തിലുള്ള വസ്ത്രം ഒക്കെ അണിഞ്ഞു, വധുവരന്മാരെ പോലെ അണിഞ്ഞൊരുങ്ങിയിട്ടുള്ള ചിത്രങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇത് കണ്ട് ആളുകൾ പറയുന്നത് അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നും മറ്റൊരു പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയത്തിന് തയ്യാറായിരിക്കുകയാണ് എന്നതുമാണ്. ഇരുവരും ഒരുമിച്ച് വിവാഹനിശ്ചയ വേളയിൽ എടുത്ത ഒരു ചിത്രമാണ് ഇത് എന്നും പറയുന്നുണ്ട്.
വളരെ പെട്ടെന്ന് തന്നെ ഇവരുടെ ഈ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. സുചിത്രയും അഖിലും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് പലതരത്തിലുള്ള കഥകളായിരുന്നു പുറത്തു വന്നിരുന്നത്. അമ്മയ്ക്ക് സുചിത്രയെ ഇഷ്ടമായിരുന്നില്ല എന്നും അതു കൊണ്ടാണ് ഇവർ തമ്മിലുള്ള വിവാഹം നടക്കാതിരുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അഖിലും സുചിത്രയും ഇതിനെക്കുറിച്ച് ഒരു കാര്യവും സംസാരിച്ചിരുന്നില്ല എന്നതാണ് സത്യം. ഇരുവരും തമ്മിൽ മികച്ച സൗഹൃദം മാത്രം ആയിരുന്നു ബിഗ് ബോസ് വീട്ടിൽ വച്ച് ഉണ്ടായിരുന്നത്. പിന്നാലെയാണ് ആളുകൾ ഓരോ കഥകളും ആയി എത്തിയിരുന്നത്. സുഖിൽ എന്ന പേരിൽ ഇവർക്ക് സോഷ്യൽ മീഡിയ പേജുകളിൽ ആരാധകരും എത്തിയിരുന്നു.
ഇപ്പോൾ ഈ വീഡിയോ പുറത്തു വന്നതോടെ ഇരുവരും തമ്മിൽ പിരിഞ്ഞു എന്നും സുചിത്ര എന്താണ് ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത് എന്നൊക്കെയാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. സുചിത്രയുടെയും അഖിലിന്റെയും ഭാഗത്തു നിന്നും ഔദ്യോഗികമായ യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ഈ കാര്യത്തിൽ എത്തിയിട്ടുമില്ല എന്നതാണ് സത്യം. എന്താണ് സത്യം എന്ന് മനസ്സിലാവാത്ത അവസ്ഥയിലാണ് പ്രേക്ഷകരും.