ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, മലയാളികൾക് ഏറ്റവും പ്രിയപ്പെട്ട തെന്നിന്ത്യൻ നടി ഭാവന മേനോൻ, വരാനിരിക്കുന്ന ‘ ന്റേക്കാക്കക്കൊരു പ്രേമോണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക് തിരിച്ചു വരികയാണ്. അടുത്തിടെ ഈ ചിത്രം കൊടുങ്ങല്ലൂരിൽ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. കൊടുങ്ങല്ലൂരിൽ നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ അശോകൻ, ഷറഫുദ്ധീൻ, തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു.
ഭാവന, ഷറഫുദ്ദീൻ, അനാർക്കലി നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ന്റേക്കാക്കക്കൊരു പ്രേമോണ്ടാർന്ന് എന്ന ചിത്രം നവാഗത സംവിധായകൻ ആദിൽ മൈമൂനാഥ് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് വിവേക് ഭരതൻ ആണ്. എഡിറ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തത് വിവേക് ഭരതൻ തന്നെയാണ്. ‘ന്റേക്കാക്കക്കൊരു പ്രേമോണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ തിരക്കഥയും വിവേകാണ് എഴുതിയത്.
അഭിനേതാക്കളായ അശോകൻ, ‘ഭീഷ്മ പർവ്വം’ ഫെയിം ഷെബിൻ ബെൻസൺ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ റുഷ്ദിയ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പോൾ മാത്യൂസാണ്, നിശാന്ത് രാംടെകെ ജോക്കർ ബ്ലൂസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ഭാവന നായികയായെത്തുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.
അതേസമയം, എസ്എൻ രജീഷ് സംവിധാനം ചെയ്യുന്ന ‘ദി സർവൈവൽ’ എന്ന മലയാളം ഷോർട്ട് ഫിലിമിന് ഭാവന അഭിനയിക്കുന്നുണ്ട്. ജിഎൻ രുദ്രേഷ് സംവിധാനം ചെയ്യുന്ന ‘പിങ്ക് നോട്ട്’ എന്ന കന്നഡ ചിത്രത്തിലും നടി ഇരട്ടവേഷത്തിൽ അഭിനയിക്കുന്നുണ്ട്. റെനീഷ് അബ്ദുൽ ഖാദർ രാജേഷ് കൃഷ്ണ എന്നിവരാണ് ബോൺ ഹോമി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലണ്ടൻ താക്കീസും ആയി ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നത്.
2022 മാർച്ച് 16 ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി അനാച്ഛാദനം ചെയ്യുകയും ഭാവനയും ഷറഫുദ്ദീനും ഉൾപ്പെടെയുള്ള സിനിമാ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും മെഗാസ്റ്റാർ അഭിനന്ദിക്കുകയും ചെയ്തു. ഭാവനയുടെ മോളിവുഡിലേക്കുള്ള തിരിച്ചുവരവിന്റെ ചിത്രീകരണം 2022 സെപ്റ്റംബർ 17-ന് പൂർത്തിയായി. കൊടുങ്ങല്ലൂരിലും പരിസരങ്ങളിലുമായി പന്ത്രണ്ട് ലൊക്കേഷനുകളിലാണ് ചിത്രീകരണം. നാല് ഷെഡ്യൂളുകളിലായി അറുപത് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജിനു എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച പൃഥ്വിരാജ് സുകുമാരൻ നായകനായ ഡാർക്ക് ത്രില്ലറായ ‘ആദം ജോൺ’ എന്ന ചിത്രത്തിലൂടെയാണ് ഭാവന അവസാനമായി മലയാള സിനിമയിലെത്തിയത്. ചിത്രത്തിൽ ശ്വേത എന്ന കഥാപാത്രത്തെ ഭാവന അവതരിപ്പിച്ചു, ഡാർക്ക് ത്രില്ലറിലെ മറ്റ് അഭിനേതാക്കളിൽ നരേൻ, രാഹുൽ മാധവ്, ലെന, മിഷ്തി, മണിയൻപിള്ള രാജു എന്നിവരും ഉൾപ്പെടുന്നു.