സിനിമ സീരിയൽ നടി ലക്ഷ്മി സേതുലക്ഷ്മിയുടെ മകളോ? അത്ഭുതപ്പെട്ട് പ്രേക്ഷകർ! പലർക്കും അറിയാത്ത കാര്യം.

മലയാളി പ്രേക്ഷകരെ ഒരുപാട് കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു കലാകാരിയാണ് നടി സേതുലക്ഷ്മി. മിമിക്രി കലാകാരനായ ഒരു മകൻ അവർക്കുള്ളതും ആ മകനെ പല അസുഖങ്ങൾ ഉള്ളതും മലയാളികൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ അവർക്ക് സിനിമാ സീരിയൽ രംഗത്ത് സജീവമായ ഒരു മകൾ ഉണ്ടെന്നുള്ള കാര്യം പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഈ അടുത്ത് രണ്ടുപേരും തമ്മിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ തമ്മിലുള്ള ബന്ധം പ്രേക്ഷകർക്ക് മനസ്സിലായത്.

സേതുലക്ഷ്മിക്ക് ലക്ഷ്മി എന്ന പേരുള്ള ഒരു മകളുണ്ട്. ആ മകളെ എല്ലാവർക്കും സുപരിചിതമാണ്. ഒരുപാട് സീരിയലിലും സിനിമയിലും അവർ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇവർ രണ്ടുപേരും തമ്മിലുള്ള ഒരു അഭിമുഖത്തിൻ്റെ ചില പ്രധാന വിശേഷങ്ങൾ ആണ് ചർച്ചയായി ഇരിക്കുന്നത്. താനൊരു സൗദിക്കാരനെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

പരിചയമുള്ള ഒരു ചേട്ടൻ സൗദിയിൽ ഉണ്ടായിരുന്നു. സൗദിക്കാരനായ ഒരാൾക്ക് മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നും ഇഷ്ടമാണെങ്കിൽ അത് നടത്താം എന്നും അദ്ദേഹം പറഞ്ഞപ്പോൾ എന്നെക്കാളും ഏഴ് വയസ് അദ്ദേഹത്തിന് കുറവായതുകൊണ്ട് ആദ്യം വേണ്ട എന്ന് പറഞ്ഞു. എന്നാൽ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ആ ബന്ധം പിരിയുകയും ഇപ്പോൾ തനിച്ചാണെന്നും, തനിക്ക് ആരുമില്ല എന്നും ചിലപ്പോൾ മരിക്കാൻ വരെ തോന്നിയിട്ടുണ്ടെന്നും കരഞ്ഞുകൊണ്ട് ലക്ഷ്മി പറഞ്ഞു.

ഇതുകേട്ട് അമ്മ സേതുലക്ഷ്മിയും കണ്ണീരൊപ്പുന്നുണ്ടായിരുന്നു. ഈ അമ്മയും മകളും ഒരു സീരിയലിൽ ഒരുമിച്ചു അഭിനയിച്ചിട്ടുമുണ്ട്. സേതുലക്ഷ്മി ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ആ സീരിയലിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ കാണാത്ത ലക്ഷ്മിയുടെ ഒരു മുഖമാണ് മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

തനിക്ക് 17 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്നും അതിനുശേഷം അമ്മ നാടകത്തിലും മറ്റ് പല ജോലിയും ചെയ്താണ് ഞങ്ങളെ വളർത്തിയതെന്നും ലക്ഷ്മി വിതുമ്പി കൊണ്ട് പറഞ്ഞു. തൻ്റെ അമ്മ മാത്രമല്ല അച്ഛനും അഭിനയിക്കാറുണ്ടെന്നും അതുകൊണ്ടാണ് താനും ഈ വഴി തന്നെ തിരഞ്ഞെടുത്തതെന്നും ലക്ഷ്മി പറഞ്ഞു. ആദ്യമൊന്നും നാടകത്തിലും സീരിയലും അഭിനയിക്കുന്നതിൽ അമ്മക്ക് തീരെ താല്പര്യമില്ലായിരുന്നു. എന്നോട് പഠിക്കാൻ മാത്രമാണ് അമ്മ ആവശ്യപ്പെട്ടിരുന്നത്. ഒടുവിൽ എൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് സീരിയലിലും നാടകത്തിലും അഭിനയിക്കാൻ അമ്മ സമ്മതിച്ചത്. എന്തായാലും രണ്ടുപേരും ഇന്ന് തിരക്കുള്ള നടിമാരാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply