തടി കുറച്ചു പ്രേമം മോഡൽ ചിത്രം ചെയ്യാൻ നിവിൻപോളി പുത്തൻ ഗെറ്റപ്പിൽ !

സമൂഹമാധ്യമങ്ങളിൽ ഇന്ന് തരംഗമാകുന്നത് നിവിൻ പോളിയുടെ ഗംഭീര മേക്കോവർ ചിത്രങ്ങളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തടിയുടെ പേരിൽ പരിഹസിക്കപ്പെടുകയും ട്രോളുകളിൽ നിറയുകയും ചെയ്ത താരമാണ് നിവിൻ പോളി. ഒരു കാലത്ത് ഒന്നിന് പിന്നാലെ ഒന്നായി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് യുവാക്കളുടെ ഹരം ആയി മാറിയ നിവിൻ പോളിക്ക് ഇത് എന്തുപറ്റി എന്ന് ആരാധകർ പോലും ചോദിച്ചു പോയി.

താരത്തിന്റെ ശരീരവും തടിയും എല്ലാം വലിയ ചർച്ചാവിഷയങ്ങൾ ആയി മാറിയിരുന്നു. തടിച്ചു വീർത്ത് ഇത് എന്തൊരു കോലം ആണെന്ന് ആരാധകർ പോലും ചോദിച്ചു പോയി. ഒരാളുടെ ശരീരം അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ് എന്ന് അറിഞ്ഞിട്ടു പോലും മലയാളികൾ നിവിനെ പരിഹസിച്ചു കൊണ്ടേയിരുന്നു. കടുത്ത വിമർശനങ്ങൾ തനിക്കെതിരെ പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും അത് കേട്ട് പ്രതികരിക്കാനോ വിഷമിക്കാനോ നിവിൻ തയ്യാറായിരുന്നില്ല.

തന്നെ തേടി വന്ന സിനിമകളിലും അഭിമുഖങ്ങളിലും എല്ലാം അതേ രൂപത്തിൽ തന്നെ നിവിൻ പ്രത്യക്ഷപ്പെട്ടു. ഇതോടെ എന്തെങ്കിലുമാകട്ടെ എന്ന ചിന്തയിൽ ആയി പരിഹസിച്ചവർ. എന്നാൽ ഇപ്പോൾ ഇതാ തീർത്തും അപ്രതീക്ഷിതമായി ആരാധകരെയും പരിഹസിച്ചവരെയും എല്ലാം ഞെട്ടിച്ചു കൊണ്ട് ഗംഭീര മേക്കോവർ നടത്തിയിരിക്കുകയാണ് നിവിൻ പോളി. തടി കുറച്ച് മെലിഞ്ഞ നിവിൻ പോളിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഹനീഫ് അദനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ ഗംഭീര മേക്കോവർ താരം നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു മാസം കൊണ്ടാണ് നിവിൻ ഈ രൂപമാറ്റം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ താരത്തിനെ പരിഹസിച്ചവർക്കും ഡീഗ്രേഡ് ചെയ്തവർക്കുമുള്ള ചുട്ട മറുപടിയാണ് നിവിൻ നൽകുന്നത്. താരത്തിന്റെ അടുത്ത സുഹൃത്തും നടനും നിർമ്മാതാവുമായ അജു വർഗീസ് താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

നിരവധി പേരാണ് താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് കണ്ടു റാം ചരൺ ആണോ എന്നു പോലും പലരും തെറ്റിദ്ധരിച്ചിരുന്നു. ഇതോടെ നിവിൻ പ്രതാപകാലത്ത് തിരിച്ചു വരികയാണെന്നും ഇനി നിവിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് കാണാൻ സാധിക്കും എന്നുള്ള പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ. അടുത്തിറങ്ങിയ നിവിന്റെ ചിത്രങ്ങൾ ഒന്നും വേണ്ടത്ര വിജയം കണ്ടിരുന്നില്ല.

2009ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ “മലർവാടി ആർട്സ് ക്ലബ്”ലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് നിവിൻ പോളി. “മലർവാടി”ക്ക് ശേഷം “ട്രാഫിക്”, “ദി മെട്രോ”, “സ്പാനിഷ് മസാല” തുടങ്ങി ചില സിനിമകൾ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും വിനീതന്റെ തന്നെ “തട്ടത്തിൻ മറയത്ത്” എന്ന ചിത്രത്തിലൂടെ ആയിരുന്നു നിവിൻ മലയാള സിനിമയുടെ മുൻനിര നായകന്മാരിൽ ഇടം പിടിച്ചത്. “തട്ടത്തിൻ മറയത്ത്” എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹരം ആയി മാറുകയായിരുന്ന നിവിൻ പോളിക്ക് പിന്നീട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിരുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply