ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന നിത്യ “ആകാശഗോപുരം” എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് “അപൂർവരാഗം”, “തൽസമയം ഒരു പെൺകുട്ടി”, “കേരളകഫേ”, “വയലിൻ”, “ബാച്ചിലർ പാർട്ടി”,”ഉസ്താദ് ഹോട്ടൽ”, “പോപ്പിൻസ്”, “100 ഡേയ്സ് ഓഫ് ലവ്”, “ബാംഗ്ലൂർ ഡേയ്സ്” തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി നിത്യ. മലയാളത്തിനു പുറമേ തമിഴ് ,തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവസാന്നിധ്യമായ നിത്യാമേനോൻ അങ്ങ് ബോളിവുഡിൽ വരെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മൂന്നു തവണ ഫിലിം ഫെയർ അവാർഡ് സൗത്ത്, രണ്ടുതവണ നന്ദി അവാർഡും ലഭിച്ചിട്ടുള്ള നിത്യ മേനോനിന് നിരവധി ഭാഷകളിൽ ആയി ഒരുപാട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആരാധകരുടെ മനസ്സ് കീഴടക്കാൻ ഈ താരത്തിന് സാധിച്ചു. മികച്ച ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് നിത്യമേനോൻ. പൊക്കത്തിന്റെയും വന്നതിന്റെയും പേരിൽ ഒരുപാട് വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട് താരം.
എന്നാൽ അതൊന്നും കാര്യമാക്കാതെ വിജയങ്ങൾ കീഴടക്കുകയാണ് നിത്യ. മറ്റുള്ളവർ പറയുന്നത് കേട്ട് ജിമ്മിൽ പോയി കഷ്ടപ്പെടാനും പട്ടിണി കിടക്കാനും ഒന്നും തനിക്ക് ആകില്ല. താനെങ്ങനെയാണോ അങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത് എന്ന് നിത്യ വ്യക്തമാക്കി. ഈ വണ്ണവും നീളക്കുറവും വെച്ച് തന്നെയാണ് ഇതുവരെ എത്തിയത് എന്ന് നിത്യ അഭിമാനത്തോടെ പറയുന്നു. അഭിനയമാണ് തന്റെ പ്രധാന ജോലി അത് പരമാവധി നന്നായി തന്നെ ചെയ്യുന്നുണ്ട് എന്ന് നിത്യ ആത്മവിശ്വാസത്തോടെ പറയുന്നു.
ആ ജോലി കഴിഞ്ഞതിനു ശേഷം മാത്രമാണ് ശരീരത്തിനെ കുറിച്ച് പോലും ചിന്തിക്കുകയുള്ളൂ എന്ന് താരം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ആളുകൾ തടി വയ്ക്കുന്നത് എന്ന് ആരും ചോദിക്കില്ല, അവർ പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീരമാരം കൂടുന്നത് എന്നൊന്നും വിമർശിക്കുന്നവർ ചിന്തിക്കാറില്ല. മറ്റുള്ളവരെ ഇങ്ങനെ കളിയാക്കുന്നതിൽ എന്ത് ആനന്ദമാണ് കണ്ടെത്തുന്നത് എന്ന് മനസ്സിലാവുന്നില്ല എന്ന് നിത്യ പറയുന്നു.
വളരെ മോശമായ വൃത്തികെട്ട ഭാഷയിൽ തന്നെ ചിലർ ഇങ്ങനെ സംസാരിക്കാറുണ്ട്. സൈസിനെ കുറിച്ച് എല്ലാം ചോദിക്കുന്നവരുണ്ട്. ചിലരാകട്ടെ വണ്ണം വെച്ചതിന്റെ കാരണങ്ങളാണ് ചോദിക്കുന്നത്. എന്നാൽ ഇതൊന്നും തന്നെ താരം വകവെക്കാറില്ല. ഇതെല്ലാം ചെറിയ കാര്യങ്ങളാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും വിശ്വസിക്കുന്നില്ല. ഇതെല്ലം മറികടുക്കും എന്ന് താരം പറയുന്നു.
ആദ്യ പ്രണയത്തിൽ വളരെ സീരിയസ് ആയിരുന്ന താരം അത് തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നുപോയത്. കുറച്ചുകാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു. എന്നാൽ പിന്നീട് പ്രണയങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും ഗോസിപ്പുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. തെലുങ്കിലെ ഒരു പ്രമുഖ നടന്റെ വിവാഹ ബന്ധം തകരാൻ കാരണം നിത്യയാണെന്ന രീതിയിൽ വരെ പ്രചരിക്കുകയുണ്ടായി. ഇവർ ഒരുമിച്ചു അഭിനയിച്ചൊരു സിനിമ ആ സമയത്ത് റിലീസ് ചെയ്തതാണ് അതിനു കാരണമായത്.
ഇതെല്ലാം ഒരുപാട് വേദനിപ്പിച്ചിരുന്നു എങ്കിലും ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. വേദനിപ്പിച്ചവർക്ക് എല്ലാം സന്തോഷം ലഭിച്ചിട്ടുണ്ടാകും എന്നാൽ ആ പ്രേമം സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഈ പറഞ്ഞ നടൻ വിവാഹമോചനം നേടിയിട്ട് ഒരുപാട് കാലം ആയി. പ്രചരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ ഇതിനോടകം ഞങ്ങൾ വിവാഹിതരാകേണ്ടതല്ലേ എന്ന് നിത്യ ചോദിക്കുന്നു. വിവാഹം കഴിക്കുവാൻ വേണ്ടി മാത്രം ഒരു വിവാഹത്തിന് ഒരുക്കമല്ല എന്നും പറ്റിയ ആളെ കണ്ടുകിട്ടിയാൽ മാത്രം വിവാഹം കഴിക്കാം എന്നും താരം പറഞ്ഞു.