ഒരൊറ്റ രാത്രി കൊണ്ട് നമ്മുടെ ജീവിതം തന്നെ മാറി മറയാം ! ദിലീപേട്ടൻ തന്നോട് പറഞ്ഞത് തുറന്ന് പറഞ്ഞു നിത്യ ദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു നിത്യ ദാസ്. പറക്കും തളിക എന്ന ദിലീപ് നായകനായ മലയാള ചിത്രത്തിലൂടെയായിരുന്നു നിത്യ ദാസ് സിനിമ രംഗത്തേക്ക് ചുവടെടുത്തുവച്ചത്. ശേഷം നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു. വിവാഹ ശേഷം അഭിനയത്തിന് ഇടവേള നൽകുകയായിരുന്നു നിത്യ. നീണ്ട ഇടവേളയിൽ ആയിരുന്നുവെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായി മിന്നിത്തിളങ്ങുന്ന നിത്യാദാസിന്റെ മകളോടൊപ്പം ഉള്ള നിരവധി ഡാൻസ് വീഡിയോകൾ ആരാധകർ ഇരുകയും നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ അഭിനയ രംഗത്തേക്ക് തിരികെ വന്നിരിക്കുകയാണ് നിത്യ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി തന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കാൻ തയ്യാറായാണ് നിത്യ എത്തിയിരിക്കുന്നത്. മിനിസ്ക്രീനിലെ നിരവധി പരിപാടികളിൽ നിത്യ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. നിത്യ ദാസ് ഈയടുത്തു നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. കൗമുദി മൂവീസ് മായുള്ള ഒരു അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി. പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപേട്ടന്റെ കൂടെ നായികയായി ചെയ്യാൻ സാധിച്ചു എന്ന് നിത്യ പറയുന്നു.

പിന്നീട് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഒരു പാട്ട് രംഗം ചെയ്തു എന്നും കഥാവശേഷൻ എന്ന സിനിമയിൽ മറ്റൊരു ചെറിയ കാരക്ടർ കൂടി ചെയ്തിരുന്നു എന്നും നിത്യ കൂട്ടിച്ചേർത്തു. ദിലീപേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ താൻ ഇപ്പോഴും ആലോചിക്കാറുണ്ട് എന്ന് നിത്യ പറയുന്നു. ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാൻ എന്നായിരുന്നു ദിലീപേട്ടൻ അന്ന് പറഞ്ഞിരുന്നത്. കോളേജിൽ പോയിക്കൊണ്ടിരിക്കുന്ന താനായിരുന്നു ഒറ്റ ദിവസംകൊണ്ട് സിനിമയിലേക്ക് വരുന്നത് എന്നും നമുക്ക് നന്നാവാനും ചീത്തയാവാനും ഒക്കെ ഒരേയൊരു രാത്രി മാത്രം മതിയെന്നും എന്ത് വിഷമം ഉണ്ടെങ്കിലും താൻ എപ്പോഴും ഇക്കാര്യം ആലോചിക്കുമെന്നും നിത്യ ദാസ് പറയുന്നു.

പിന്നീട് തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി. താൻ കോളേജിൽ പോയിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു ഫോട്ടോഗ്രാഫർ തന്റെ ഫോട്ടോ എടുത്തിട്ട് ഗൃഹലക്ഷ്മി മാഗസിന് വേണ്ടി അയച്ചുകൊടുത്തോട്ടെ എന്ന് ചോദിച്ചിരുന്നു എന്നും വീട്ടിൽ ചോദിച്ചിട്ട് മറുപടി പറയാം എന്നാണ് താൻ പറഞ്ഞിരുന്നത് എന്നും നിത്യ പറയുന്നു. അങ്ങനെ വീട്ടിൽ നിന്ന് സമ്മതം ലഭിച്ച ശേഷം ആ ഫോട്ടോ ഗൃഹലക്ഷ്മി മാഗസിനിൽ വന്നു എന്നും അത് മഞ്ജു ചേച്ചി ആയിരുന്നു ദിലീപേട്ടന് കാണിച്ചുകൊടുത്തത് എന്നും അങ്ങനെ ആണ് ദിലീപേട്ടൻ തന്നെ സിനിമയിലേക്ക് വിളിചത് എന്നും നിത്യ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply