ലേശം സുഖത്തിനു വേണ്ടി ഫോർ പ്ലേയ് എടുക്കട്ടേ ചേച്ചി എന്നായിരുന്നു എനിക്ക് വന്നുകൊണ്ടിരുന്നത് ! ആ സിനിമയ്ക്ക് ശേഷം സംഭവിച്ചത് തുറന്ന് പറഞ്ഞു നിമിഷ

സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ തുടങ്ങിയവർ മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. വലിയ സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. സ്ത്രീകൾ ഒരു കുടുംബത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അതിനെതിരെ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചും ഒക്കെ ആയിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചിത്രം റിലീസ് ആയതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത സൈബർ കുറിച്ചാണ് നിമിഷ തുറന്നു പറയുന്നത്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് നിമിഷ സംസാരിക്കുന്നത്. സിനിമ റിലീസ് ആയതിനു പിന്നാലെ തനിക്ക് വരുന്നത് മുഴുവൻ മോശം മെസേജുകൾ ആയിരുന്നു. സിനിമയെ പ്രശംസിച്ചു കുറേ ആളുകൾ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്നാൽ അതിനോടൊപ്പം തന്നെ വന്നത് മോശം മെസേജുകൾ തന്നെയായിരുന്നു. കുറച്ച് ഫോ,ർ,പ്ലേ എടുക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ചില ആണുങ്ങൾ തനിക്ക് മെസ്സേജ് അയച്ചു തന്നതായും നിമിഷ പറയുന്നുണ്ട്. അവർ സിനിമ സംസാരിക്കുന്ന പ്രശ്നം എന്താണെന്ന് മനസ്സിലാക്കാതെ ആയിരുന്നു തന്നോട് ഇത്തരം മോശമായ രീതിയിൽ സംസാരിച്ചിരുന്നത് എന്നാണ് താരം പറയുന്നത്.

താൻ ഇനിയും ഇത്തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാൻ മടി കാണിക്കില്ലന്ന് നിമിഷ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ മോശം കമന്റുകൾ ഒക്കെ ഒരുപാട് വരും പക്ഷേ അതൊന്നും തന്റെ ഊർജം കളയാൻ സാധിക്കുന്നതല്ല എന്നും നിമിഷ വ്യക്തമാകുന്നു. അതുപോലെ തന്നെ ഏറ്റവും കൂടുതൽ തനിക്കെതിരെ ഉയർന്ന നിൽക്കുന്ന ഒരു വിമർശനമാണ് താൻ ചിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാറില്ല എന്നത്. അങ്ങനെ ഒരു കഥാപാത്രം തനിക്ക് വരുമ്പോൾ മാത്രമേ തനിക്ക് അങ്ങനെ ഒരു കഥാപാത്രത്തിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ ചിരിക്കുന്ന കഥാപാത്രം തരൂ എന്ന് ആരോടും തനിക്ക് അങ്ങോട്ട് പറയാൻ സാധിക്കില്ലല്ലോ എന്നും ഒരു കഥാപാത്രം തനിക്ക് ഇഷ്ടമായാൽ അത് ചിരിക്കുന്നത് ആണോ അല്ലയോ എന്നൊന്നും നോക്കില്ല എന്നുമായിരുന്നു നിമിഷ പറഞ്ഞിരുന്നത്.

ഈ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. എന്ത് കാര്യത്തിലും വ്യക്തമായ നിലപാടുകൾ ഉള്ള ഒരു നടി തന്നെയാണ് നിമിഷ സജയൻ. പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നിമിഷ. ഏത് കാര്യത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ട് താരത്തിന്. മറ്റുള്ളവർക്ക് മുൻപിൽ ആ അഭിപ്രായം തുറന്നു പറയാനും താരത്തിന് മടി ഇല്ല എന്നതാണ് സത്യം. ഒരു നടി എന്നതിലുപരി നല്ലൊരു കലാകാരി കൂടിയാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ തന്നെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply