രാത്രി ട്രെയിനിൽ യാത്ര ചെയ്യവേ യുവതിക്ക് മുന്നിൽ ഷിഹാബുദ്ദീൻ അവയവം പുറത്തിട്ടു കാമകേളികൾ കാണിക്കുകയായിരുന്നു !

ട്രെയിനിലും മറ്റും വെച്ച് പലപ്പോഴും സ്ത്രീകൾക്ക് മോശമനുഭവങ്ങൾ നേരിടേണ്ട അവസ്ഥകൾ ഉണ്ടാവാറുണ്ട്. പല സ്ത്രീകളും അത്തരം അവസ്ഥകളിലൂടെ തന്നെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതും. അത്തരത്തിൽ നിലമ്പൂർ ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യാത്രക്കാരിയായി യുവതിയുടെ മുൻപിൽ ലൈം,ഗി, കാ, വ, യ വം പ്രദർശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്തു വരുന്നത് വണ്ടൂർ വേളാംപുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബുവാണ് പിടിയിലായിരിക്കുന്നത്.

ഇയാൾക്ക് 34 വയസ്സായിരുന്നു. ഇയാളെ വണ്ടൂർ പോലീസ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഈ മാസം 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്. എറണാകുളത്തെ ജോലി ചെയ്യുന്ന യുവതി ഷോർണൂർ നീലബൂർ പാസഞ്ചർ ട്രെയിനിൽ വാണിയമ്പലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു.

രാത്രി 9:20 ട്രെയിൻ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് കമ്പാർട്ട്മെന്റ് തനിച്ചായ യുവതിയെ ഇയാൾ സമീപിക്കുന്നത്. എതിർവശത്തു നിന്നിരുന്ന പ്രതി അശ്ലീ,ല,ത,യോടെ യുവതിയോട് സംസാരിക്കാൻ തുടങ്ങി. പിന്നീടാണ് ലൈം,ഗി,ക അവയവം പ്രദർശിപ്പിച്ചത്. പ്രതിയുടെ ദൃശ്യങ്ങൾ പകർത്തി യുവതി വാണിയമ്പലത്ത് എത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ പ്രതിയെ അന്വേഷിക്കാൻ ശ്രമിച്ചു. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. അടുത്ത ദിവസം വീഡിയോ ദൃശ്യം സഹിതം വണ്ടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് ജില്ലാ മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് നിലമ്പൂർ ഡിവൈഎസ്പി സാജു കേ എബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ട്രെയിനിലെ സ്ഥിരം യാത്രക്കാരോടും ഓട്ടോറിക്ഷ ഡ്രൈവർമാരോടും മറ്റും ചോദിച്ച് പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ റപ്പായി ജോലി ചെയ്യുന്ന പ്രതിയെ കുറിച്ചുള്ള വിശദമായ സൂചനകൾ പോലീസിന് ലഭിക്കുന്നത്.

തുടർന്ന് രാവിലെ പ്രതിയെ തിരിച്ചറിഞ്ഞു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തുടർനടപടികൾക്ക് വേണ്ടി റെയിൽവേ പോലീസിനും കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി, നിബിൻദാസ് .ടി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾക്ക് ട്രെയിനിൽ സുരക്ഷിതത്വം ലഭിക്കുന്നില്ല എന്നത് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുകയാണ് ഈ ഒരു വാർത്ത.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply