കല്യാണം വേണ്ടെന്ന് പോലും തോന്നി – വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിഖിലും രമ്യയും !

ramya and nikhil old kairali

ആങ്കറിങ്ങിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലെത്തി ശ്രദ്ധേയരായ താരങ്ങളായിരുന്നു നിഖിലും രമ്യയും. ഗായകൻ കൂടിയായ നിഖിൽ അവതാരകനായിട്ടാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കൈരളി ടിവിയിലെ ‘സിംഗ് ആൻഡ് വിൻ’ എന്ന മ്യൂസിക് പരിപാടി വളരെയധികം പ്രേക്ഷക പ്രീതി നേടിയ ഒന്നായിരുന്നു. സിംഗ് ആൻഡ് വിൻ എന്ന പരിപാടിയിൽ നിമ്മിക്കൊപ്പമായിരുന്നു നിഖിൽ ഷോ അവതരിപിപ്പിച്ചത്. ഇന്ന് ദുബായിൽ പ്രശസ്തയായ ഒരു റേഡിയോ ജോക്കി ആണ് നിമ്മി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ട് ആയിരുന്നു ഇവർ. അവതാരകരായ നിമ്മിയും നിഖിലും വിവാഹിതരാകും എന്നായിരുന്നു മലയാളികളിൽ ഭൂരിഭാഗവും ചിന്തിച്ചിരുന്നത്. എന്നാൽ അതിനിടയിൽ ആയിരുന്നു രമ്യയുമായുള്ള നിഖിലിന്റെ പ്രണയത്തെ കുറിച്ച് മലയാളികൾ അറിഞ്ഞത്. പിന്നീട് ഇരുവരും വിവാഹിതരായി. “ദുബായ്” എന്ന മമ്മൂട്ടി ചിത്രത്തിൽ ഗാനം ആലപിച്ചുകൊണ്ട് നിഖിൽ പിന്നണി ഗാന രംഗത്തേക്ക് ചുവട് വച്ചിരുന്നു നിഖിൽ.

വിവാഹശേഷം കുടുംബസമേതം നിഖിലും രമ്യയും ദുബായിലായിരുന്നു താമസം. ഇരുവരും ചേർന്ന് പാട്ടും ഡാൻസും ഒക്കെയായി ദുബായിൽ തന്നെ ഒരു ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിച്ചിരുന്നു. അതൊക്കെ ഒന്ന് ആസ്വദിച്ച് വരുമ്പോഴേക്കുമാണ് കോവിഡ് എന്ന മഹാമാരി രംഗത്തെത്തിയത്. അതോടുകൂടി ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടേണ്ടി വന്നു. മലയാളത്തിലെ ഒരുകാലത്തെ ആങ്കറിങ് ക്വീനായിരുന്നു രമ്യ. മലയാളത്തനിമയോടെയുള്ള രമ്യയുടെ അവതരണം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

താൻ ആങ്കറിങ് ആഗ്രഹിച്ചു വന്ന ഒരാളല്ലെന്നും സാഹചര്യങ്ങൾ കാരണം അതിലേക്ക് വന്നതാണെന്നും രമ്യ മുമ്പ് പറഞ്ഞിട്ടുണ്ട്. പിന്നീട് അത് ചെയ്തു ഇഷ്ടപ്പെട്ടു പോയെന്നാണ് രമ്യ പറഞ്ഞിട്ടുള്ളത്. അവതാരകയായി തിളങ്ങി നിന്നിരുന്ന സമയത്ത് നിരവധി സിനിമകളിലേക്ക് രമ്യയെ വിളിച്ചിട്ടുണ്ടായിരുന്നു. വിവാഹ ശേഷവും സിനിമയിലേക്കുള്ള ക്ഷണം ഉണ്ടായിരുന്നു. എന്നാൽ അഭിനയിക്കാൻ ഒന്നും രമ്യ ആഗ്രഹിച്ചിരുന്നില്ല.

അതിനെക്കുറിച്ചൊന്നും ഗൗരവമായി ചിന്തിച്ചിട്ടില്ലായിരുന്നു എന്ന് രമ്യ പ്രതികരിച്ചു. ഒരു മകളാണ് നിഖിലിനും രമ്യക്കും ഉള്ളത്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും മകളെക്കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് ഈ ദമ്പതികൾ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലൂടെയായിരുന്നു താരങ്ങളുടെ തുറന്നുപറച്ചിൽ. വിവാഹശേഷം കല്യാണമേ വേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു ഹാസ്യ രൂപേണ ഇരുവരും പറഞ്ഞത്.

പ്രേമിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്ന ചിന്തയായിരിക്കും എന്നും എന്നാൽ വിവാഹം കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ തന്നെ കല്യാണമേ വേണ്ടായിരുന്നു എന്നുള്ള ചിന്ത കടന്നു വരുമെന്നൊക്കെ ചിരിച്ചുകൊണ്ട് താരങ്ങൾ പറഞ്ഞു. കല്യാണം കഴിച്ച ആരോട് ചോദിച്ചാലും ഇങ്ങനെയൊക്കെ പറയൂ എന്നും താരങ്ങൾ കൂട്ടിച്ചേർത്തു. മകൾക്ക് അച്ഛനോടാണ് അറ്റാച്ച്മെന്റ് കൂടുതൽ എന്ന് രമ്യ പറയുന്നു.

നിഖിൽ വളരെ ട്രഡിഷണൽ ആയ ഒരു വ്യക്തിയാണെന്നും രമ്യ പറഞ്ഞു. തങ്ങളുടെ ലൈഫിൽ വന്ന പല നല്ല അവസരങ്ങളും നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിച്ചിട്ടില്ല എന്നും ഒട്ടും പ്രിപ്പേഡ് അല്ലാതെ ഒരു പ്രോഗ്രാമിനും പോകാറില്ല എന്നും രമ്യ കൂട്ടിച്ചേർത്തു. രമ്യ നല്ല ബോൾഡ് ആയ ഒരു വ്യക്തിയാണെന്നും താൻ ഇല്ലാതെയും അവൾ മകളുടെയും വീട്ടിലെയും കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നോക്കാറുണ്ട് എന്നും നിഖിൽ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply