ബ്രേക്കപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞു നിഖിൽ ! പണ്ട് രമ്യക്ക് മൂന്ന് പ്രേമം ഉണ്ടായിട്ടുണ്ട് – എന്നാൽ അവരൊക്കെ അവളെ ഇട്ടിട്ടു പോയതാണെന്ന് നിഖിൽ

മലയാളികൾക്ക് പ്രിയപ്പെട്ട അവതാരകർ ആയിരുന്നു രമ്യയും നിഖിലും. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം ദുബായിലായിരുന്നു ഇരുവരും സ്തിര താമസം ആക്കിയിരുന്നത്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി ഇരുവരും പങ്കു വയ്ക്കാറുണ്ട്. തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ചും അതിനു ശേഷം തങ്ങളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചുള്ള ഇരുവരും മനസ്സ് തുറന്ന് തന്നെ പറയാറുണ്ട്.

അത്തരത്തിൽ നിഖിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രമ്യക്ക് ഇതിനു മുൻപേ പ്രണയം ഉണ്ടായിട്ടുണ്ട് എന്നാണ് നിഖിൽ പറഞ്ഞിരിക്കുന്നത്. കൈരളി ചാനലിൽ നൽകിയ ഒരു പരിപാടിയിലൂടെ ആയിരുന്നു നിഖിൽ ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ഇരുവരും വഴക്കിടാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു മറുപടിയായി താരങ്ങൾ പറഞ്ഞത്. അക്കാര്യത്തിൽ ഇരുവരും മോശക്കാർ അല്ല എന്നും കാണുന്ന പോലെ ഒന്നുമല്ല എന്നും രമ്യയെക്കുറിച്ച് നിഖിൽ പറഞ്ഞിരുന്നു.

പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടെങ്കിലും എവിടെയെങ്കിലും ഒരു അവസരം കിട്ടിയാൽ അത് മുതലെടുക്കുമെന്നും എന്നാൽ അങ്ങനെ ഒത്തിരി വഴക്കിടുന്ന ആളല്ല എന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട് എന്നും താരങ്ങൾ വ്യക്തമാക്കി. വഴക്കു കൂടിയാലും പെട്ടെന്ന് തന്നെ ഇണങ്ങാറുണ്ട് എന്നും ഇടിയും കുത്തുമുള്ള വഴക്കൊന്നും ഉണ്ടാകാറില്ല എന്നും രണ്ടുപേരും കോംപ്രമൈസിന് തയ്യാറാക്കുന്നവരാണ് എന്നും എന്നാലും ഇവൾ വരുന്നത് കുറവാണ് എന്നും രമ്യയെക്കുറിച്ച് നിഖിൽ പറയുന്നുണ്ടായിരുന്നു.

താൻ വഴക്ക് മനസ്സിൽ വച്ചുകൊണ്ട് നടക്കുന്ന ആളല്ല എന്നും ഫ്രണ്ട്സുമായി വഴക്കിട്ടാലും അത് പെട്ടെന്ന് തന്നെ തീർക്കുന്ന സ്വഭാവക്കാരൻ ആണ് എന്നും വ്യക്തമാക്കി. രമ്യക്ക് ഇതിനു മുൻപേ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അത് തനിക്ക് അറിയാവുന്ന കാര്യമായിരുന്നു വ്യക്തമാക്കുന്നു. 3 സീരിയസ് റിലേഷൻഷിപ്പുകൾ രമയ്ക്ക് ഉണ്ടായിരുന്നുവെന്നും അത് കോളേജിൽ നിന്നും തുടങ്ങിയതാണ് എന്നും അവരായിട്ട് വേണ്ടെന്നുവച്ച് പോയതാണ് എന്നും അത് നല്ലതായി എന്ന് തനിക്ക് തോന്നാറുണ്ട് എന്നുമാണ് പറഞ്ഞത്.

അവരായി വേണ്ടെന്നുവച്ചതുകൊണ്ട് ഇതിൽ പ്രശ്നമൊന്നും ഇല്ല എന്നും ഇതൊക്കെ ജീവിതത്തിലെ ഒരു ഘട്ടമായി മാത്രമേ കണക്കാക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. കോളേജ് കാലഘട്ടത്തിൽ ആയിരുന്നു തന്റെ ആദ്യ പ്രണയം എന്നും കുറച്ചുകാലത്തിനു ശേഷം അത് പോയി എന്നും പിന്നീട് ഒരു പ്രണയം വന്നെങ്കിലും അതും ഇടയ്ക്ക് വെച്ച് നഷ്ടമായി എന്നും കുറച്ച് ഇമോഷണൽ ആയുള്ള ഒരാളായിരുന്നു താൻ അന്ന് എന്നും നിഖിൽ പറയുന്നു. തെറ്റിദ്ധാരണകൾ ആയിരുന്നു ബ്രേക്ക് അപ്പിന് കാരണമായത് എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply