മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ഇതായിരിക്കും കണ്ടോ എന്ന് ആരാധകർ – ഒരു രക്ഷ ഇല്ലാത്ത ഗെറ്റ്പ്പിൽ ഉണ്ണി മുകുന്ദനും !

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം എന്ന പുതിയ മലയാള ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. എട്ടു വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെയും അവളുടെ സൂപ്പർ ഹീറോ ആയി മാറിയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. മാളികപ്പുറം തനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഈ മണ്ഡല കാലത്ത് തന്നെ ഈ ചിത്രം തീയറ്ററുകളിൽ എത്തിക്കുവാൻ കഴിയുന്നു എന്നത് വലിയൊരു ഭാഗ്യമായി കാണുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. കോടിക്കണക്കിനുള്ള അയ്യപ്പ ഭക്തന്മാർക്കുള്ള തന്റെ സമർപ്പണമാണ് മാളികപ്പുറം എന്ന ഈ ചിത്രം എന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു.

തന്നെ സ്നേഹിക്കുന്ന എല്ലാ മലയാളികളും ഈ ചിത്രം തീയറ്ററുകളിൽ പോയി കാണുകയും പ്രോത്സാഹിപ്പിക്കുകയും വേണം എന്നും താരം ഇതിനോടകം ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞിരുന്നു. മാളികപ്പുറം എന്ന ഈ ചിത്രം വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നായകനായ ഉണ്ണി മുകുന്ദനോടൊപ്പം ശ്രദ്ധേയേറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീപദ്,ദേവനന്ദ എന്നീ ബാല താരങ്ങളാണ്. മാളികപ്പുറം എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ്.

ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. സ്റ്റണ്ട് സിൽവ ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലെ മറ്റു മുൻനിര താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രഞ്ജി പണിക്കർ, സൈജു കുറുപ്, രമേഷ് പിഷാരടി, മനോജ് കെ ജയൻ, ശ്രീജിത്ത് രവി, വിജയ കൃഷ്ണൻ, തുഷാര പിള്ള, മഞ്ജുഷ സതീഷ്, നമിത രമേശ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ. രഞ്ജിൻ രാജ് ആണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് പുറത്ത് ഇറങ്ങാൻ പോകുന്നത്.

ഷെഫീക്കിന്റെ സന്തോഷം എന്ന മലയാള ചിത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന അടുത്ത ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ മറ്റു ചിത്രങ്ങളെ പോലെ തന്നെ മാളികപ്പുറവും ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രം തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം. പ്രൊഡ്യൂസർമാർ പുറത്തിറക്കിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയിലറുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ മുന്നിട്ടു നിൽക്കുന്നത്. മാളികപ്പുറം ഒത്തിരി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ഫീൽ ഗുഡ് മൂവി ആയിരിക്കുമെന്ന് ടീസർ കാണുന്നതിലൂടെ തന്നെ മനസ്സിലാക്കാം. ഉണ്ണി മുകുന്ദന്റെ സ്ക്രീൻ പ്രസൻസ് തന്നെയാണ് ഇതിന്റെ മെയിൻ കാരണം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply