നടൻ കൃഷ്ണകുമാറിൻ്റെ മകളായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിൻ്റെത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ദിയ കാമുകനുമായി പിരിഞ്ഞു എന്നുള്ള വാർത്തയാണ്. ദിയ തന്നെയാണ് ഇത് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇവർ തമ്മിൽ പിരിയാൻ ഉണ്ടായ കാരണം തുറന്നു പറയുകയാണ് ദിയ.
പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ച് ഒക്കെ ദിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ്. ട്രസ്റ്റ് ആണോ വൈബ് ആണോ ജീവിതത്തിൽ ബന്ധങ്ങൾ ശക്തമാക്കുന്നത് എന്ന ചോദ്യത്തിന് ദിയ പറയുന്നത് ഒരു റിലേഷൻഷിപ്പിൽ ഏറ്റവും അത്യാവശ്യം വിശ്വാസം ആണെന്നാണ്. ഇനി ഒരു ഡേറ്റിങ്ങിനു പോകുമോ എന്നചോദ്യത്തിന് ദിയ നൽകിയ മറുപടി ഇനിയൊരു റിലേഷൻഷിപ്പിൽ ഇല്ലെന്നും നേരെ കല്യാണത്തിലേക്കാണ് പോകുക എന്നായിരുന്നു.
ദിയ പറയുന്നത് ഒറ്റയ്ക്കായിരുന്നാലും സന്തോഷത്തോടെ ഇരുന്നാൽ ഒരു കുഴപ്പവുമില്ല എന്നാണ്. ഒരു റിലേഷൻഷിപ്പിൽ നിന്നും വേർപിരിഞ്ഞു കഴിഞ്ഞാൽ അയാൾ ഒറ്റയ്ക്കായി ജീവിതം അവസാനിച്ചു ഡിപ്രഷൻ ആയി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഒരു ബന്ധം അവസാനിപ്പിക്കുന്നത് പല കാരണങ്ങൾ കൊണ്ടായിരിക്കും. ആ ഒരു കാര്യം കൊണ്ട് ലോകം ഒന്നും അവസാനിക്കുവാനും പോകുന്നില്ല. പക്വതയില്ലാത്ത പ്രായത്തിൽ അതായത് പഠിക്കുന്ന സമയത്ത് ഒക്കെ ആകുമ്പോൾ ആ ഒരു ബന്ധം ഇല്ലാതായാൽ നമ്മൾ അവസാനിച്ചു എന്നൊക്കെയുള്ള തോന്നലുണ്ടായേക്കാം.
എന്നാൽ ഞാനിപ്പോൾ ഒരു 30 വയസ്സിനോട് അടുത്തിരിക്കുന്ന പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ മാനേജ് ചെയ്യാൻ എന്നെക്കൊണ്ട് പറ്റും. നമ്മൾ സാഹചര്യത്തിനനുസരിച്ച് മാറിയേ പറ്റുള്ളൂ എന്നും ദിയ പറഞ്ഞു. കൂടാതെ നമുക്ക് എന്ത് പ്രശ്നങ്ങൾ വന്നു കഴിഞ്ഞാലും നമ്മുടെ വീട്ടുകാരും കൂട്ടുകാരും ഒക്കെ ഉണ്ട്. നമ്മൾ എപ്പോഴും ആ ഒരു വൃത്തത്തിനുള്ളിൽ എൻഗേജ്ഡ് ആയിരിക്കും. ഞാൻ വളരെ ഹാപ്പി ആയിട്ടാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് എന്നും പറഞ്ഞു.
ഒരുപാട് പ്രശ്നങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടി വന്നപ്പോൾ തന്നെ ഞാൻ ഭയങ്കര ബോൾഡായി എന്നും പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഡാൻസും ഡബ്സ്മാഷുമൊക്കെ ചെയ്തുകൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് ദിയക്ക്. റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയപ്പോൾ ദിയ പറയുന്നത് കുടുംബത്തെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് എന്നാണ്. ഒരു ബന്ധത്തിൽ റെഡ് സിഗ്നൽ കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടു പോവുക എന്നാണ്. എന്നാൽ റിലേഷൻഷിപ്പിൽ റെഡ് സിഗ്നൽ കണ്ടപ്പോൾ അത് ഗ്രീൻ സിഗ്നൽ ആകും എന്ന് കരുതിക്കൊണ്ട് വെയിറ്റ് ചെയ്തു നിന്നതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം എന്നും ദിയ പറഞ്ഞു.