തേവർ മകൻ എന്ന കമലഹാസൻ അഭിനയിച്ച സിനിമയിലൂടെ ബാലതാരം ആയിട്ടായിരുന്നു നീലിമാ റാണി സിനിമ അഭിനയരംഗത്തേക്ക് കാൽവെച്ചത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് നീലിമ. പിന്നീട് ടെലിവിഷനിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മലയാളികൾക്ക് പ്രിയപ്പെട്ട താരമായിരുന്നു നീലിമ. വലുതായപ്പോൾ നിരവധി സീരിയലുകളിലും സിനിമകളിലും ചെറുതും വലുതുമായ പല വേഷങ്ങളും ചെയ്തു.
ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ നടി തൻ്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ വരുന്ന കമൻ്റുകൾ ഒന്നും തന്നെ ഒരുതരത്തിലും ബാധിക്കാറില്ല എന്നാണ്. നീലിമ പറയുന്നത് ഒരു ആർട്ടിസ്റ്റ് എന്ന് പറയുന്നത് ഒരു പബ്ലിക് പ്രോപ്പർട്ടി ആണെന്നും അഭിമുഖങ്ങൾക്കൊക്കെ വിളിക്കുന്നത് അതുകൊണ്ടാണല്ലോ എന്നും.
അതുകൊണ്ടുതന്നെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുവാനുള്ള കടമ നമുക്കുണ്ടെന്നും. നമ്മൾ ജീവിക്കുന്നത് അവർ ആഗ്രഹിക്കുന്നത് പോലെ ആകണമെന്നില്ല എന്നും പറഞ്ഞു. നീലിമയുടെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. നീലിമ തനിക്ക് 21 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു വിവാഹം ചെയ്തത്. വിവാഹം ചെയ്ത പുരുഷന് 31 വയസ്സ് പ്രായം ഉണ്ടായിരുന്നു. 31 വയസ്സുള്ള പുരുഷനെ വിവാഹം ചെയ്യുന്ന സമയത്ത് അമ്മ ചോദ്യം ചെയ്തിരുന്നു എന്നാൽ അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് തൻ്റെ ഉത്തരവാദിത്തം ആയതുകൊണ്ട് തന്നെ കൃത്യമായ മറുപടി നൽകിയിരുന്നു.
അമ്മയ്ക്ക് തന്നോട് എന്തിനാണ് 31 വയസ്സുള്ള പുരുഷനെ വിവാഹം ചെയ്യുന്നത് എന്ന് ചോദിക്കാൻ അവകാശമുണ്ട്. എന്നാൽ പുറത്തുനിന്നുള്ള ആളുകൾക്ക് അങ്ങനെ ചോദിക്കാൻ എന്താണ് അവകാശം. പുറത്തുനിന്നുള്ള ആളുകളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല എന്നും നീലിമ പറഞ്ഞു. എൻ്റെ ജീവിതം എങ്ങനെ ആരുടെ കൂടെ വേണം എന്ന് തീരുമാനിക്കേണ്ടത് തൻ്റെ ചോയിസ് ആണെന്നും നീലിമ പറഞ്ഞു.
എൻ്റെ ഇഷ്ടത്തിനനുസരിച്ച് തന്നെയാണ് ഞാൻ ജീവിക്കേണ്ടതും. സമൂഹത്തിലുള്ള ആളുകളോട് തൻ്റെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ പറയേണ്ട ആവശ്യം തനിക്കില്ല അഥവാ അവർക്ക് അത് വേണമെങ്കിൽ ചോദിക്കാം ഞാൻ മറുപടിയും നൽകും എന്നും താരം പറഞ്ഞു. താരം പറഞ്ഞത് വിവാഹം കഴിഞ്ഞിട്ട് 15 വർഷങ്ങൾ കഴിഞ്ഞു രണ്ട് സുന്ദരിക്കുട്ടികളെ ഞങ്ങൾക്ക് മക്കളായി ലഭിക്കുകയും ചെയ്തു. പരസ്പരം തമ്മിൽ മനസ്സിലാക്കിയും കൂടുതൽ ഒന്നും പ്രതീക്ഷിക്കാതെയും ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് തൻ്റെതാണെന്നും നീലിമ പറഞ്ഞു.