19 വർഷത്തെ കരിയർ കൊണ്ട് ചില്ലറ സമ്പാദ്യമല്ല നയൻസ് ഉണ്ടാക്കിയിട്ടുള്ളത് ! സമ്പന്നതയുടെ അത്യുന്നതങ്ങളിൽ നയൻസ്

മലയാളി താരമായ നയൻതാരയുടെ ജീവിതം ആർക്കും ഒരു പ്രചോദനം നിറയ്ക്കുന്ന ജീവിതം തന്നെയാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്ന ഒരു ചെറിയ സ്ഥലത്തു നിന്നും സിനിമാ ലോകത്തെത്തി. ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡീസൂപ്പർസ്റ്റാറായി നിലനിൽക്കുകയാണ് നയൻതാര. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടിയാണ് ഇന്നത്തെ തെന്നിന്ത്യയുടെ താരറാണിയായി മാറിയിരിക്കുന്നത്. ഏതൊരാൾക്കും പ്രചോദനം നിറയ്ക്കുന്ന ഒരു ജീവിതം തന്നെയാണ് ഇത്. ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങൾ മുൻനിരയിൽ തന്നെയാണ് നയൻസ് ഉള്ളത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 20 ദിവസത്തേക്ക് 20 കോടി രൂപയാണ് നടി പ്രതിഫലമായി ലഭിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ അഭിനയ ജീവിതം നയൻതാര ആരംഭിക്കുന്നത്. പിന്നീടാണ് തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി നയൻസ് മാറുന്നത്. ഇപ്പോൾ നയൻതാരയുടെ ആസ്തിയെ കുറിച്ചാണ് അറിയാൻ സാധിക്കുന്നത്. 22 മില്യൺ ഡോളറാണ് നടിയുടെ വരുമാനമായി കണക്കാക്കുന്നത്. 182 കോടിയിലധികം രൂപയാണ് താരത്തിന്റെ വരുമാനം എന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഇത് എല്ലാം തന്നെ നടി സിനിമയിലൂടെ മാത്രം നേടിയതാണ് എന്നും മനസ്സിലാകുന്നുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലുടനീളം ആയി പലസ്ഥലങ്ങളിലായി കോടിക്കണക്കിന് വിലയുള്ള സ്വത്തുക്കളാണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്.

ഹൈദരാബാദിലും ചെന്നൈയിലുമായി അപ്പാർട്ട്മെന്റുകളും ആഡംബര ഭാവങ്ങളും നയൻതാരയുടെ പേരിൽ ആയി തന്നെയുണ്ട് എന്നും അറിയുന്നു. അടുത്തിടെ താരം ഒരു സ്വകാര്യ ജെറ്റ് വാങ്ങിയതും വാർത്തയിൽ ഇടം നേടിയിരുന്നു. ഒപ്പം ഭർത്താവും സംവിധായകനുമായ വിഘ്നേശിനോടൊപ്പം ഒരു പ്രൊഡക്ഷൻ കമ്പനിയും നയൻതാര നടത്തുന്നുണ്ട്. അതുപോലെതന്നെ നയൻതാരയ്ക്ക് ഒരു ലിപ്പ് ബാം കമ്പനിയും ഉണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. 74 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ലിയുമായാണ് താരത്തിന്റെ ഒരു ആഡംബര വാഹനം. ഇതല്ലാതെ നിരവധി ആഡംബര വാഹനങ്ങളുടെ നിര തന്നെയാണ് നടിയുടെ പേരിലുള്ളത്.

ഒരു പരസ്യ ചിത്രത്തിന് പോലും നടി വാങ്ങുന്ന പ്രതിഫലം എന്നത് അഞ്ചുകോടി രൂപയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്..അതേസമയം വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. ഇനിയും താൻ ഇന്റിമേറ്റ് രംഗങ്ങളിലും മറ്റും അഭിനയിക്കില്ല എന്നും താരം പറഞ്ഞിരുന്നു. സ്വന്തം പ്രൊഡക്ഷനിൽ ഉള്ള ചിത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് നയൻതാര പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply