സൗന്ദര്യം നഷ്ടപ്പെടുമെന്ന് കരുതിയല്ല വാടക ഗർഭം സ്വീകരിച്ചത് ! തനിക്ക് 38 വയസായെന്നു താരം – ഡ്യൂപ്ലിക്കേറ്റ് അമ്മ ആണെന്ന് കമന്റുകൾ

നടി നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും കുഞ്ഞ് ജനിച്ച വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പിന്നാലെ നിരവധി വിമർശനങ്ങളും ഇവർക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചിരുന്നു. ഒരു കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാവാതെ നയൻതാര വാടകഗർഭപാത്രം തിരഞ്ഞെടുത്തത് സൗന്ദര്യം നഷ്ടപ്പെടുമെന്ന് കരുതി ആണ് എന്നായിരുന്നു കൂടുതലാളുകളും പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ നയൻതാരയുടെ വിശദീകരണം എത്തിയിരിക്കുകയാണ്. തനിക്ക് 38 വയസ്സ് ആയതിനാൽ പ്രസവ ധാരണത്തിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. കൂടാതെ അങ്ങനെ പ്രസവധാരണം സ്വീകരിച്ചാൽ കുഞ്ഞുങ്ങൾക്ക് അംഗവൈകല്യം അടക്കമുള്ളവ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

അതുകൊണ്ടാണ് തങ്ങൾ ഗർഭപാത്രം സ്വീകരിച്ചതെന്നാണ് നയൻസ് അറിയിച്ചിരിക്കുന്നത്. വിമർശിക്കുന്നവരോട് ഒന്നും തന്നെ പറയാനില്ല എന്നും. നയൻതാര പറയുന്നു. നയൻതാരയും വിഗ്നേഷ് ശിവനും ആണ് ട്വിറ്ററിലൂടെ വിവരം പ്രേക്ഷകരെ അറിയിച്ചത്. ഇവർക്ക് ഇരട്ടകുഞ്ഞുങ്ങൾ ആണ് ജനിച്ചത്. അമ്മയാകാൻ പോകുന്ന സൂചനകൾ നേരത്തെ തന്നെ ദമ്പതിമാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. നയൻ‌താരയുടെ ചിത്രങ്ങൾക്ക് താഴെയായിരുന്നു ഭാവിയിലേക്കുള്ള പരിശീലനം തുടങ്ങുകയാണോ എന്ന തരത്തിൽ ചോദ്യങ്ങളും ഉയർന്നിരുന്നത്. എന്നാൽ ഇതിനെ കുറിച്ച് യാതൊരു കാര്യങ്ങളും പറഞ്ഞിരുന്നില്ല എന്നതാണ് സത്യം.

ഇപ്പോൾ നയൻ‌താരയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ ഒരു പ്രതികരണം എത്തിയിരിക്കുകയാണ് ഞങ്ങൾ രണ്ട് ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു നയൻതാര കുഞ്ഞിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വലിയ ഇഷ്ടത്തോടെ ആയിരുന്നു പ്രേക്ഷകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരുന്നത്. എന്നാൽ പിന്നീടാണ് സൈബർ ആക്രമണങ്ങളുടെ ഒരു വലിയ നിര തന്നെ നയൻതാരയ്ക്ക് സ്വീകരിക്കേണ്ടത് ആയി വന്നിരുന്നത്. മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടിയ താരമാണ് നയൻതാര.

നാട്ടുരാജാവ് വിസ്മയത്തുമ്പത്ത് തസ്കരവീരൻ തുടങ്ങിയ ചിത്രങ്ങളിലൊക്കെ വളരെ പ്രധാനപ്പെട്ട വേഷങ്ങളിൽ തന്നെയാണ് നയൻസ് എത്തിയത്. തമിഴിൽ അയ്യാ എന്ന ചിത്രമാണ് ഒരു കരിയർ ബ്രെക്ക് നടിക്ക് സമ്മാനിച്ചത്. പിന്നീടങ്ങോട്ട് തമിഴ് സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി നയൻതാര മാറി. നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ വിഘ്നേശുമായി നയൻതാര പ്രണയത്തിലാകുന്നതും വിവാഹത്തിൽ കലാശിക്കുന്നതും. നിരവധി നാളുകൾ നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ വേണ്ടി തീരുമാനിച്ചിരുന്നത്. വിവാഹ ശേഷം വളരെ പെട്ടെന്ന് തന്നെ അച്ഛനുമമ്മയും ആകാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ഇവർ . ഞങ്ങളുടെ ഉയരും ഉലകവും എന്നുപറഞ്ഞാണ് കുഞ്ഞുങ്ങൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഇവർ പങ്കുവച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply