മലയാള സിനിമയുടെ ഭാവി നായികയല്ലേ ഇത് എന്ന് ആരാധകർ – ഗോവയിൽ വെക്കേഷൻ ആഘോഷിച്ചു നയൻ‌താര

“കിലുക്കം കിലുകിലുക്കം” എന്ന സിനിമയിലൂടെ 2005 ൽ ബാലതാരമായി എത്തിയ താരമാണ് ബേബി നയൻതാര. കൊല്ലം സ്വദേശി ആയ ബേബി നയൻ‌താര മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ പത്തു വർഷങ്ങളോളം ബാലതാരമായി തിളങ്ങിയിട്ടുണ്ട്. “ചെസ്”, “അതിശയൻ”,”കിലുക്കം കിലുകിലുക്കം”, “തിരക്കഥ”, “ഈ പട്ടണത്തിൽ ഭൂതം”, “ലൗഡ് സ്പീക്കർ”, “ട്രിവാൻഡ്രം ലോഡ്ജ് “, “നായിക”, “സൈലൻസ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി എത്തി താരം.

നിരവധി പുരസ്‌കാരങ്ങൾ ആയിരുന്നു ബാലതാരം ആയി നയൻ‌താര നേടിയെടുത്ത. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം ബേബി നയൻതാര അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് കടന്നു വന്നു പിന്നീട് നായികമാർ ആയി തിളങ്ങിയ ഒരുപാട് താരങ്ങളുണ്ട് മലയാളത്തിൽ. ബേബി ശാലിനി, ബേബി ശാമിലി, നസ്രിയ നാസിം, കാവ്യ മാധവൻ, സനുഷ, മഞ്ജിമ മോഹൻ എന്നിവർക്ക് ശേഷം നായിക ആകുവാൻ ഒരുങ്ങുകയാണ് നയൻതാര ചക്രവർത്തി.

വെറും രണ്ടര വയസുള്ളപ്പോൾ മുതൽ അഭിനയത്തിൽ സജീവമാണ് ബേബി നയൻതാര. “ഓമനത്തിങ്കൽ പക്ഷി” എന്ന പരമ്പരയിലെ ടൈറ്റിൽ സോങ്ങിൽ അഭിനയിച്ചതോടെ ആണ് ബേബി നയൻതാരയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. പതിനഞ്ചാം വയസിൽ തന്നെ നായിക ആയി ഒരുപാട് അവസരങ്ങൾ നയൻതാര ചക്രവർത്തിയെ തേടിയെത്തി. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ആയി താൽക്കാലികമായി അഭിനയത്തോട് വിട പറയുകയായിരുന്നു താരം.

എസ്എസ്എൽസിക്ക് പത്ത് എ പ്ലസ് വാങ്ങി മികച്ച വിജയമാണ് നയൻ‌താര കരസ്ഥമാക്കിയത്. ഇപ്പോൾ സിനിമയിലേക്ക് നായിക ആയി ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്.

മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം നായിക ആയി ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് നയൻതാര ചക്രവർത്തി. “ജെന്റിൽമാൻ 2” എന്ന തമിഴ് ചിത്രത്തിലൂടെ ആണ് താരം നായിക ആയി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഇപ്പോഴിതാ ഗോവയിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.


വെക്കേഷൻ മൂഡിൽ ഉള്ള ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചത്. ബീച്ചിലേക്ക് ഇറങ്ങുന്ന കൽപടികളിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. ഷോർട്സ് ധരിച്ചുള്ള ചിത്രങ്ങളിൽ അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. പങ്കു വെച്ച് നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ വൈറൽ ആയി കഴിഞ്ഞു. താരത്തിന്റെ കൂടുതൽ സ്റ്റൈലിഷ് ചിത്രങ്ങൾക്ക് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply