ലോകത്തെ ഏറ്റവും മികച്ച അമ്മ – മക്കളുടെ ചിത്രങ്ങൾ ആദ്യമായി ആരാധകർക്കായി പങ്കുവെച്ച് നയൻസും വിക്കിയും

നിർമ്മാതാവും നടിയുമായ നയൻതാരയെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. ആദ്യ കാലങ്ങളിൽ നാടൻ രീതിയിലുള്ള വേഷങ്ങളായിരുന്നു നയൻ‌താര ചെയ്തിരുന്നത്. പിന്നീട് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി. മലയാള സിനിമയിൽ മാത്രമല്ല തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. നായകന്മാർ ഇല്ലാത്ത സിനിമകളിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി അഭിനയിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് നയൻ‌താര.

നയൻതാര വിവാഹം ചെയ്തിരിക്കുന്നത് നടനും സംവിധായകനുമായ വിഘ്നേഷ് ശിവനെയാണ്. ഇവർ രണ്ടുപേരും ഏഴു വർഷത്തോളം പ്രണയത്തിൽ ആയിരുന്നു അതിനുശേഷം ആയിരുന്നു വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാവുകയും ചെയ്തു നടി. നയൻതാര അമ്മ ആയതിന് ശേഷമുള്ള ആദ്യത്തെ മാതൃദിനം ആയിരുന്നു ഈ വർഷത്തേത്. മാതൃദിനത്തിൽ നയൻതാരയ്ക്ക് ആശംസകൾ അർപ്പിച്ചത് ഭർത്താവായ വിഘ്നേഷ് ശിവനാണ്.

അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആശംസ വൈറലായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക് ആദ്യത്തെ മാതൃദിനാശംസകൾ എന്നായിരുന്നു അദ്ദേഹം എഴുതിയത്. ഇവർക്ക് 2022 ഒക്ടോബർ 9നാണ് ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടായത്. ഈ കുഞ്ഞുങ്ങളുടെ പേര് ഉയിർ, ഉലകം എന്നിങ്ങനെയാണ്. നയൻതാരയും വിഘ്നേഷും ഞാനും റൗഡി താൻ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചായിരുന്നു പരിചയപ്പെട്ടത്.

ആ സിനിമയുടെ ലൊക്കേഷനിൽ വച്ച് തന്നെ ഇവർ തമ്മിൽ പ്രണയത്തിൽ ആവുകയായിരുന്നു. ആ സമയത്ത് വിഘ്നേഷ് മേഡം എന്നായിരുന്നു നയൻതാരയെ വിളിച്ചത്. കാരണം ഇവർ തമ്മിലുള്ള പ്രണയം ഇവരുടെ സിനിമകളെ യാതൊരു വിധത്തിലും ബാധിക്കരുത് എന്ന് രണ്ട് പേർക്കും നിർബന്ധം ഉണ്ടായിരുന്നു.
വിഘ്നേഷിൻ്റെ അമ്മ നയൻതാരയുടെ ഒരു ഫാൻ ആയിരുന്നു. നയൻതാരയുടെ ജോലിയോടുള്ള ആത്മാർത്ഥതയാണ് സ്റ്റാറാക്കി മാറ്റിയത് എന്ന് വിഘ്നേഷ് പറഞ്ഞു.

ഒരു താരത്തെ പോലെയല്ല തന്നോട് പെരുമാറുന്നത് എന്നും മറിച്ച് ഒരു സാധാരണ വീട്ടമ്മയായിട്ടാണ് എന്നും. വിഘ്നേഷ് രാത്രി എത്ര ലേറ്റ് ആയിട്ട് ഭക്ഷണം കഴിച്ചാലും ആ പാത്രങ്ങളൊക്കെ കഴുകി വെച്ചിട്ടാണ് നയൻതാര ഉറങ്ങാറുള്ളത് എന്നും പറഞ്ഞു. താര ദമ്പതികളുടെ വീട്ടിൽ 10 വേലക്കാർ ഉണ്ടെന്നാണ് വിഘ്‌നേഷ് പറഞ്ഞത്. ഇത്രയും ജോലിക്കാരൊക്കെ ഉണ്ടായിട്ടും നയൻതാരയെ കൊണ്ട് എന്തിനാണ് ജോലി ചെയ്യിക്കുന്നത് എന്നാണ് പല ആരാധകരും ചോദിക്കുന്നത്.

മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു നയൻതാര സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു. നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നയൻതാരക്ക് ലഭിച്ചിരുന്നു. അഭിനയത്തിൻ്റെ തുടക്കം മുതൽ ഇപ്പോൾ വരെ താരമൂല്യം കാത്തുസൂക്ഷിച്ച നടിയാണ് നയൻതാര. നിരവധി വിവാദങ്ങളും താരത്തെ തേടിയെത്താറുണ്ടെങ്കിലും അതൊക്കെ മറികടന്നുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കുന്ന നടിയാണ് നയൻതാര.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply