മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. അഭിനയത്തിൽ മാത്രമല്ല താൻ മികച്ച ഒരു നർത്തകി കൂടെയാണെന്ന് തെളിയിച്ച വ്യക്തിയാണ് നവ്യ നായർ. നിരവധി മലയാള സിനിമകളിൽ ശക്തമായ മികച്ച കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് നവ്യ. അതുകൊണ്ടുതന്നെ നിരവധി പുരസ്കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട ഒരു ഇടവേളയ്ക്കുശേഷം ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് നവ്യ.
സിനിമാലോകത്ത് മാത്രമല്ല നൃത്ത ലോകത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് നവ്യ ഇപ്പോൾ. നിരവധി നൃത്ത പരിപാടികളിലായി താരം ഇപ്പോൾ തിരക്കിലാണ്. സ്വന്തമായി മാതംഗി എന്ന് പേരുള്ള ഒരു നൃത്ത സ്ഥാപനവും താരം ഇപ്പോൾ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. നവ്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നത്. അസ്തമയ സൂര്യനു മുന്നിൽ നടരാജ മുദ്രകളുമായി നൃത്ത ചുവടുകൾ വയ്ക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് വയറലായി കൊണ്ടിരിക്കുന്നത്.പ്രശസ്ത ഫോട്ടോഗ്രാഫറായ റിഷ് ലാൽ ഉണ്ണികൃഷ്ണനാണ് നവ്യയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
ഇരുണ്ട പശ്ചാത്തലത്തിൽ ഫോട്ടോകൾ എടുക്കുന്ന പുതിയ രീതിയായ സിലുവാടാണ് റിഷ് ലാൽ ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ എത്രത്തോളം മനോഹരമാണെന്ന് വ്യക്തമാണ്. കെ മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നവ്യ അഭിനയരംഗത്തേക്ക് അനങ്ങേറ്റം കുറിച്ചത്. സംവിധായകൻ കെ മധു നവ്യ നായരുടെ അമ്മാവൻ കൂടെയാണ്.
അഴകിയ തീയെ എന്ന ചിത്രത്തിലൂടെയാണ് നവ്യ തമിഴ് രംഗത്തും അരങ്ങേറ്റം കുറിച്ചത്. 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ നവ്യയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധയാകർഷിച്ചിരുന്നു. നന്ദനത്തിലെ നവ്യാനായരുടെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു. പിന്നീട് 2005 ൽ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരങ്ങൾ നവ്യയെ തേടിയെത്തി. വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരുത്തി എന്ന മലയാള സിനിമയിലൂടെ നവ്യ നായർ വീണ്ടും സിനിമ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.
വി കെ പ്രകാശ് ആണ് ഒരുത്തി എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ തേടി എത്തിയത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ഒരു പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. ജാനകി എന്ന ഒരു പ്രിന്റിങ് പ്രെസ്സ് ജീവനക്കാരിയായ കഥാപാത്രത്തെയാണ് ഈ സിനിമയിൽ നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്