ആ നാടനോടുള്ള ഇഷ്ട്ടത്തെ കുറിച്ച് നവ്യ ! നേരിൽ കണ്ടാൽ നാണം വരാറുണ്ട് ! ഇഷ്ട്ടം തുറന്നു പറഞ്ഞതിനെ കുറിച്ച് നവ്യ

ദിലീപ് നായകനായ ഇഷ്ടമെന്ന് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്ക് കടന്നുവന്ന നടിയാണ് നവ്യ നായർ. കലോത്സവ വേദികളിൽ തിളങ്ങിയിരുന്ന നവ്യ മലയാള സിനിമയിലേക്ക് എത്തിയപ്പോഴും ആ തിളക്കത്തിന് ഒട്ടും കുറവ് വന്നില്ല. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ആയിരുന്നു പ്രേക്ഷകർ ഓർമിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ തന്നെയാണ് കരിയർ ബ്രെക്ക് നേടിയത് എന്നതാണ് സത്യം. മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ താരം തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ സെലിബ്രേറ്റി ക്രഷിനെ കുറിച്ച് ആയിരുന്നു നവ്യ തുറന്നു പറഞ്ഞത്.

ഒരു സിനിമാനടനാണ് തനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ സെലിബ്രിറ്റി ക്രഷ് എന്ന് പറയുന്നു. അദ്ദേഹം വലിയൊരു നടനായിരുന്നു. ടിവിയിൽ ഒക്കെ കാണുന്ന സമയത്ത് തനിക്ക് നാണം വരാറുണ്ടായിരുന്നു. മുഖത്ത് നോക്കാൻ വരെ ചമ്മല് തോന്നിയിരുന്നു. വലിയ ആരാധന ആയിരുന്നു. ഇതിനെ കുറിച്ച് താൻ തന്നെ അദ്ദേഹത്തോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. കല്യാണരാമൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചുള്ള രംഗങ്ങൾ ഒക്കെ പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ സ്വീകരിച്ചവയാണ്. ഒരുകാലത്തെയും മിക്ക പെൺകുട്ടികളുടെയും ക്രഷ് എന്ന് പറയുന്നത് കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ വലിയൊരു അത്ഭുതം ഇക്കാര്യം കേട്ടിട്ട് തോന്നുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഈ ക്രഷ് തോന്നിയ നായികമാരിൽ ഇന്നത്തെ പല നായികമാരും ഉൾപ്പെടും. അവരുടെയൊക്കെ ഗ്രഹാതുരത്വ ഓർമ്മകളിൽ പ്രണയത്തിന്റെ നായകനായ നിലകൊണ്ടത് കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു. ഒരുകാലത്ത് യുവപ്രേക്ഷകർക്കിടയിൽ കുഞ്ചാക്കോ ബോബൻ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ ആയിരുന്നു. ഇന്ന് മലയാള സിനിമയിലെ ഒരു താരങ്ങളും അത്രത്തോളം ഓളം സൃഷ്ടിക്കുവാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായി കുഞ്ചാക്കോ ബോബൻ മാറിയിരുന്നു. നിരവധി പ്രണയലേഖനങ്ങൾ പലപ്പോഴും ചോരകൊണ്ട് എഴുതപ്പെട്ടിട്ടുള്ളതാണ് എന്ന് ചാക്കോച്ചൻ തന്നെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു.

ഒരു ദിവസം തന്നെ നിരവധി പ്രണയ ലേഖനങ്ങൾ ആയിരുന്നു തന്നെ തേടിയെത്തുന്നത്. അതിൽ പലതിലും കൈയിലെ ചോരകൊണ്ട് എഴുതിയ വാക്കുകൾ കണ്ടിട്ടുണ്ട്. എന്നാൽ ആ ചോക്ലേറ്റ് നായകൻ എന്ന പദവി പിന്നീട് മാറ്റുവാൻ ചാക്കോച്ചൻ തന്നെ തീരുമാനിക്കുകയായിരുന്നു ചെയ്തത്. അതിനു സിനിമയിൽ നിന്ന് തന്നെ വലിയൊരു ബ്രേക്ക് എടുത്തിരുന്നു ചാക്കോച്ചൻ. 10 വർഷങ്ങൾക്കു ശേഷം വീണ്ടും സിനിമയിലേക്ക് വന്നിരിക്കുകയാണ് നവ്യയും. സിനിമയിൽ കൂടുതൽ സജീവമാകുവാനാണ് നവ്യയും ശ്രമിക്കുന്നത്. നവ്യയുടെ ഏറ്റവും പുതിയ ചിത്രമായ ഒരുത്തി വലിയ വിജയമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “ആ നാടനോടുള്ള ഇഷ്ട്ടത്തെ കുറിച്ച് നവ്യ ! നേരിൽ കണ്ടാൽ നാണം വരാറുണ്ട് ! ഇഷ്ട്ടം തുറന്നു പറഞ്ഞതിനെ കുറിച്ച് നവ്യ

Leave a Reply