വീട്ടുകാര്യങ്ങൾ മറന്ന് ഭർത്താവിനെയും മകനെയും മറന്നു സിനിമയ്ക്ക് പോയതിനു വിമർശനം – തിരിച്ചു നവ്യ കൊടുത്ത മറുപടി കണ്ടോ

കലോത്സവ വേദികളിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ നിരവധി നടിമാരെ കുറിച്ച് നമുക്ക് അറിയാം. മഞ്ജു വാരിയർ, അമ്പിളി ദേവി എന്നിവരെ പോലെ കലോത്സവ വേദികളിൽ തിളങ്ങി ശ്രദ്ധേയ ആയി പിന്നീട് അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് നവ്യ നായർ. “ഇഷ്ടം” എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ നവ്യ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്ത “നന്ദനം” എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ആയിരുന്നു താരത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവ് ആയത്. അവിസ്മരണീയ പ്രകടനമാണ് ബാലാമണി ആയി നവ്യ കാഴ്ചവച്ചത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം കരസ്ഥമാക്കി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും സജീവമായിരുന്ന താരം “അഴകിയ തീയേ” എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തുന്നത്.

“ഗജ” എന്ന സിനിമയിലൂടെ കന്നടയിലും ചുവടുവെച്ച നവ്യ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ്. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും നൃത്ത പരിപാടികളിലും മിനിസ്ക്രീനിലും തിളങ്ങിയിരുന്നു താരം. മിനി സ്ക്രീനിൽ അവതാരകയായും റിയാലിറ്റി ഷോയിൽ വിധികർത്താവും ആയി നവ്യ എത്തിയിരുന്നു.

“സീൻ ഒന്ന് നമ്മുടെ വീട്” എന്ന സിനിമയിലൂടെ രണ്ടാം വരവ് നടത്തിയെങ്കിലും വി കെ പ്രകാശ് സംവിധാനം ചെയ്‌ത “ഒരുത്തി” എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാവുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നവ്യ വിവാഹമോചിതയാകാൻ പോകുന്നു എന്ന രീതിയിൽ ഉള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭർത്താവുമായി അകന്നു കഴിയുകയാണ് നവ്യ എന്ന രീതിയിലും വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു. എന്നാൽ ഇത്തരം വ്യാജ വാർത്തകൾക്ക് തക്കതായ മറുപടി നൽകുകയാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ. നവ്യയെ പോലെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് നവ്യയുടെ മകൻ സായി. നവ്യ പങ്കു വെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും സ്ഥിരം സാന്നിധ്യമാണ് മകൻ സായി. ഇപ്പോഴിതാ സായിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് താരം.

ഭർത്താവും കുടുംബത്തോടൊപ്പം മകന്റെ പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭർത്താവും മകനുമൊത്ത ചിത്രങ്ങൾ പങ്കു വെച്ചതിലൂടെ, നവ്യ ഭർത്താവിനെ ഉപേക്ഷിച്ചു എന്ന വിമർശങ്ങൾക്ക് ഉള്ള മറുപടി നൽകിയിരിക്കുകയാണ് താരം. ഭർത്താവ് സന്തോഷ് മേനോനും, നവ്യയുടെയും ഭർത്താവിന്റെയും കുടുംബവും അടങ്ങുന്ന വളരെ അടുത്ത ബന്ധുക്കൾ മാത്രം ആണ് പിറന്നാൾ ആഘോഷങ്ങൾക്ക് പങ്കെടുത്തത്.

മകന്റെ പന്ത്രണ്ടാം പിറന്നാളിന് മധുരം നൽകുന്ന ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചത്. ഒപ്പം മകന് സമ്മാനം ആയി നൽകിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും താരം പങ്കു വെച്ചു, റിമി ടോമി, ലക്ഷ്മി നക്ഷത്ര, മന്യ തുടങ്ങി നിരവധി താരങ്ങളും ആരാധകരും ആണ് താരപുത്രന് ആശംസകളുമായി രംഗത്തെത്തിയത്. അടുത്തിടെയായിരുന്നു “മാതഗി” എന്ന പേരിൽ നവ്യ ഒരു നൃത്ത സ്‌കൂൾ ആരംഭിച്ചത്. കോടീശ്വരന്റെ ഭാര്യ ആയിട്ടും തന്റെ കഴിവ് കൊണ്ട് സ്വന്തം കാലിൽ നിൽക്കാനുള്ള താരത്തിന്റെ പ്രയത്നത്തിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply