നസ്രിയ നാസിം നാല് മാസം ഗർഭിണി…ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനു പിന്നാലെ ആണ് ആരാധകർ ആ സത്യം മനസ്സിലാക്കിയത് !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയ നാസിമും. അവതാരക ആയെത്തി പിന്നീട് ബാലതാരമായി മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നസ്രിയ നാസിം. ബ്ലെസ്സി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകനായ “പളുങ്ക്” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി എത്തിയ നസ്രിയ പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയായി മാറുകയായിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമായിരുന്ന താരം പ്രശസ്ത യുവതാരം ഫഹദ് ഫാസിലിനെ ആയിരുന്നു വിവാഹം കഴിച്ചത്. ഇതിഹാസ സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ് ഫാസിൽ. “കൈയ്യെത്തും ദൂരത്ത്” എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിൽ മലയാള സിനിമയിലെത്തുന്നത്. എന്നാൽ ആദ്യ ചിത്രത്തിലെ പരാജയത്തിനു ശേഷം ഒരു ഇടവേള എടുത്ത ഫഹദ് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

പിന്നീട് ഒന്നിനു പിന്നാലെ ഒന്നായി മികച്ച വേഷങ്ങൾ ചെയ്തു യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയമായ താരമായി മാറി ഫഹദ്. അഭിനയമികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ആരാധകർ ഏറെയാണ് താരത്തിന്. നായകനായി തിളങ്ങുന്ന സമയത്ത് തന്നെ തെലുങ്കിലും തമിഴിലും വില്ലനായി തിളങ്ങി തെന്നിന്ത്യൻ യുവ താരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരമായി മാറിയിരിക്കുകയാണ് ഫഹദ്. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയെടുത്ത താരം “ബാംഗ്ലൂർ ഡെയ്സ്” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു നസ്രിയയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. 2014ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു “കൂടെ”എന്ന സിനിമയിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. പിന്നീട് ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത നസ്രിയ.

രണ്ടാം വരവിൽ നിർമ്മാതാവ് കൂടിയായ നസ്രിയ നാനിയുടെ നായിക ആയി തെലുങ്ക് സിനിമയിലും ചുവട് വെച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരമാണ് നസ്രിയ. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നസ്രിയ ആരാധകരുമായി പങ്കു വെക്കാറുണ്ട്. നസ്രിയ ഗർഭിണിയാണെന്ന് രീതിയിൽ പലപ്പോഴും വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഈ വാർത്ത നിഷേധിച്ചു കൊണ്ട് ഫഹദും നസ്രിയയും രംഗത്തെത്താറുണ്ട്.

ഇപ്പോൾ ഇതാ വീണ്ടും നസ്രിയ നാല് മാസം ഗർഭിണിയാണെന്ന രീതിയിൽ ഉള്ള വാർത്തകളാണ് പ്രചരിക്കുന്നത്. അടുത്തിടെയായിരുന്നു താരത്തിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സന്തോഷവാർത്ത അറിയിച്ചു എന്ന് പറഞ്ഞുകൊണ്ട് ആണ് നസ്രിയയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നീല നിറത്തിലുള്ള ഗൗണിട്ട ചിത്രത്തിൽ നസ്രിയ ഗർഭിണിയാണെന്നേ തോന്നുകയുള്ളൂ. എന്നാൽ ഇത് കാണുമ്പോൾ തന്നെ വ്യാജമാണ് എന്ന് മനസ്സിലാക്കാമെന്ന് ആരാധകർ പറയുന്നു. മോർഫ് ചെയ്ത ചിത്രമാണ് ഇത് എന്നും ആരാധകർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply