മലയാള സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താര ജോഡികളാണ് ഫഹദും നസ്രിയയും. ഫഹദിനെയും നസ്രിയയെയും കുറച്ച് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവരുടെ വിവാഹം ആരാധകർ ആഘോഷിക്കുകയും ചെയ്തിരുന്നു. പൊതുവേ സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവരെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് വരുന്നത്. അതുപോലെതന്നെ ഫഹദും നസ്രിയയും ഒന്നിച്ച് ഒരു വേദിയിലോ അല്ലെങ്കിൽ ഒരുമിച്ചുള്ള ഫോട്ടോയോ സോഷ്യൽ മീഡിയ വഴി കണ്ടില്ലെങ്കിൽ ഇവരെക്കുറിച്ചും ഗോസിപ്പ് വരാറുണ്ട്.
പലപ്പോഴും പലതരത്തിലുള്ള റൂമറുകളും വരാറുണ്ടെങ്കിലും ഇപ്പോൾ ഇവരെക്കുറിച്ച് വന്നിരിക്കുന്നത് വളരെ രസകരമായ ഒരു വാർത്തയാണ്. നടി നസ്രിയ കുറച്ചു മാസങ്ങൾക്കു മുൻപ് താൻ സോഷ്യൽ മീഡിയയിൽ നിന്നും തൽക്കാലം വിട്ടുനിൽക്കുന്നു എന്ന് അറിയിച്ചിരുന്നു. നസ്രിയയുടെ ഈ പോസ്റ്റ് കണ്ടതിനു ശേഷം പലരും പലതും പ്രവചിക്കുകയാണ്. നസ്രിയ ഗർഭിണിയാണെന്നും, വിവാഹം കഴിഞ്ഞ് ഒരുപാട് വർഷത്തിനുശേഷം കുഞ്ഞതിഥിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണെന്നും, ഒരു കുഞ്ഞിക്കാലിനായി കാത്തുനിൽക്കുകയാണ് നസ്രിയ തുടങ്ങിയ തലക്കെട്ടോടുകൂടിയായിരുന്നു പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് നസ്രിയ ഗർഭിണിയാണെന്ന് വന്ന വാർത്തകളിൽ സത്യമില്ലെന്ന്. നസ്രിയ ഫഹദിനൊപ്പം കഴിഞ്ഞദിവസം പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സമീർ താഹിറിൻ്റെ പിതാവായ താഹിർ മട്ടാഞ്ചേരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ വേണ്ടി അവിടെ പോയിരുന്നു. ആ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് വളരെ ധൃതിപിടിച്ച് ഓടുന്ന നസ്രിയയെ ആണ്. മുൻപ് ഒരിക്കൽ നസ്രിയ പറഞ്ഞിട്ടുണ്ട് സിനിമയിൽ നിന്നും മാറി നിന്നതായി തോന്നിയിട്ടില്ലെന്നും ഒരു സിനിമ കുടുംബത്തിലേക്കാണ് താൻ വിവാഹം ചെയ്തെത്തിയതെന്ന് അതുകൊണ്ടുതന്നെ സിനിമ എപ്പോഴും കൂടെയുണ്ടെന്നും. നസ്രിയ എപ്പോഴും പല കാര്യങ്ങളെക്കുറിച്ചും അപ്ഡേറ്റഡ് ആണ്. നസ്രിയയെ കുറിച്ച് ഫഹദ് പറഞ്ഞത് കുടുംബബന്ധങ്ങൾക്കാണ് നസ്രിയയ്ക്ക് കൂടുതൽ താല്പര്യം എന്ന്.
വിവാഹം കഴിഞ്ഞതിനുശേഷം നസ്രിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു നസ്രിയ ഫഹദിനെ പ്രൊപ്പോസ് ചെയ്തത്. പല മാധ്യമങ്ങളിലും ആ സമയത്ത് വന്നത് നസ്രിയ ഫഹദിനോട് തനിക്കെന്നെ കല്യാണം കഴിക്കാമോ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഞാൻ നിങ്ങളെ നന്നായി നോക്കിക്കോളാം എന്ന് പറഞ്ഞു കൊണ്ടുള്ള പ്രൊപ്പോസലിൽ ആണ് ഫഹദ് വീണുപോയത് എന്ന്.
നസ്രിയയും ഫഹദും തമ്മിൽ 12 വയസ്സ് വ്യത്യാസമുണ്ട്. തൻ്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചത് നസ്രിയ തൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനുശേഷം ആണെന്ന് ഫഹദ് പറഞ്ഞിട്ടുണ്ട്. ഇവരുടെ പ്രായ വ്യത്യാസം വിവാഹസമയത്ത് വളരെയധികം ചർച്ചയായിരുന്നു. പലപ്പോഴും നസ്രിയ ഗർഭിണിയാണെന്ന് റൂമറുകൾ വരുന്ന സമയത്ത് ഇവർ പറയാറുണ്ട് സന്തോഷ വാർത്തയുണ്ടെങ്കിൽ അത് ആരാധകരുമായി ഞങ്ങൾ പങ്കുവയ്ക്കുമെന്ന്.