മമ്മുക്ക ആ ചോദ്യം ചോദിച്ചേ പിന്നെ താൻ അത് അവർത്തിച്ചിട്ടില്ല ! അന്ന് നിർത്തി ആ പരുപാടി – തുറന്നു പറഞ്ഞു നസീർ സംക്രാന്തി

മിമിക്രിയിൽ നിന്നും ക്യാമറയ്ക്ക് മുന്നിലെത്തി മലയാളികളുടെ ഇഷ്ട താരമായി മാറിയ കലാകാരനാണ് നസീർ സംക്രാന്തി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “തട്ടിയും മുട്ടിയും” എന്ന പരമ്പരയിലൂടെയാണ് നസീർ സംക്രാന്തി ഒരുപാട് ആരാധകരെ നേടിയെടുത്തത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയാണ് താരം. സ്ത്രീ വേഷം കൈകാര്യം ചെയ്യുവാൻ അഗ്രഗണ്യനാണ് നസീർ സംക്രാന്തി. എന്നാൽ ഈ അടുത്ത കാലത്തായി അദ്ദേഹം സ്ത്രീ വേഷങ്ങൾ ചെയ്‌ത്‌ കാണാറില്ല. ഇപ്പോഴിതാ സ്ത്രീ വേഷങ്ങൾ ചെയ്യുന്നത് എന്നെന്നേക്കുമായി അവസാനിപ്പിച്ചതിന് കാരണം വെളിപ്പെടുത്തുകയാണ് നസീർ സംക്രാന്തി. ഒരു ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ടിവി പരിപാടികൾക്കും സ്റ്റേജ് ഷോകൾക്കും സ്ത്രീ വേഷം ചെയ്യുന്നതിനുവേണ്ടി ഒരാളെ കൂടി വയ്ക്കുന്നത് ഒരുപാട് ചിലവുള്ള കാര്യമാണ്.

അതുകൊണ്ട് പലപ്പോഴും പുരുഷന്മാർ തന്നെയായിരുന്നു സ്ത്രീവേഷം ചെയ്യാറുള്ളത്. പുരുഷന്മാർ സ്ത്രീവേഷം ചെയ്യുമ്പോൾ എന്തുവേണമെങ്കിലും പറയാം. എന്നാൽ സ്ത്രീകൾ പറയുമ്പോൾ അവർ പറയാനുള്ളത് കുറച്ചു മയത്തിൽ മാത്രമേ പറയുകയുള്ളൂ. ഒരിക്കൽ “പോത്തൻ വാവ”യുടെ സെറ്റിൽ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹം നസീറിനോട് പേര് ചോദിക്കുകയുണ്ടായി. പേര് പറഞ്ഞപ്പോൾ മമ്മൂട്ടി ഉടൻ പറഞ്ഞത് താൻ ആണല്ലോ പെണ്ണല്ലേ എന്നായിരുന്നു.
ഈ ഒരു കാര്യത്തിൽ മിയ വളരെ മോശം ആണ് എന്ന് ഭർത്താവ് അശ്വിൻ പറയാറുണ്ട്…മിയയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു…
അതെന്താ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ എല്ലാ ചാനലിലും സ്ത്രീ വേഷങ്ങളിൽ ആണല്ലോ കാണാറുള്ളത് എന്നും മമ്മൂട്ടി മറുപടി നൽകി. സിനിമയിൽ അഭിനയിക്കേണ്ടേ എന്ന് മമ്മൂട്ടി ചോദിച്ചു. മനപ്പൂർവം സ്ത്രീ വേഷം ചെയ്യുന്നതല്ല എന്നും തന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ് എന്നും മമ്മൂട്ടിയോട് നസീർ പറഞ്ഞു. ഇതോടെ സ്ത്രീ വേഷം ചെയ്യുന്ന പരിപാടി നിർത്തി എന്നും പിന്നീട് സ്ത്രീ വേഷം ചെയ്തിട്ടില്ല, ഇനി ചെയ്യാനും ഉദ്ദേശിക്കുന്നില്ല എന്നും നസീർ പങ്കുവെച്ചു.

“ബെസ്റ്റ് കോമേഡിയൻ” ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് രണ്ടു തവണ കരസ്ഥമാക്കിയിട്ടുള്ള താരമാണ് നസീർ. ” ദ പ്രീസ്റ്റ്”, “സ്വർണ്ണ കടുവ”, “കപ്പേള” തുടങ്ങി നിരവധ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമാണ് അദ്ദേഹത്തെ കാണാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ നസീറിന്റെ ജീവിതം ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു എന്ന് അധികമാർക്കും അറിയില്ല.

ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പിതാവ് മരിച്ചതിനു ശേഷം അനാഥാലയത്തിൽ പോലും കഴിയേണ്ടി വന്നതായും പലരും ഉപേക്ഷിച്ച ഭക്ഷണം പെറുക്കിയെടുത്ത് കഴിക്കേണ്ടി വന്നതായും കുട്ടിക്കാലത്തെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ബാല്യകാലത്ത് ഭിക്ഷ യാചിക്കേണ്ട സാഹചര്യമുണ്ടായിരുന്നു എന്ന് വേദനയോടെ അദ്ദേഹം പങ്കുവെച്ചു. വേദനിപ്പിക്കുന്ന ആ ബാല്യത്തിൽ നിന്നും ഊർജം കൊണ്ട് കഠിനാധ്വാനം ചെയ്താണ് ഇന്ന് കാണുന്ന വിജയങ്ങൾ അദ്ദേഹം നേടിയെടുത്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply