തന്റെ നാലാം ഭാര്യയെ നായികയാക്കി മൂന്നാം ഭാര്യയെ വില്ലത്തിയാക്കി നരേഷ് ! പുതിയ സിനിമയുടെ ട്രൈലർ പുറത്ത് വന്നതോടെ നിങ്ങൾ ഒരു സംഭവമാണ് എന്ന് നരേഷിനോട് ആരാധകർ

തെലുങ്ക് നടൻ നരേഷും പവിത്രയും തമ്മിലുള്ള വിവാഹം ഏറെ വിവാദവും ചർച്ചയും ആയിരുന്നു. നടൻ നരേഷിൻ്റെ നാലാമത്തെ വിവാഹമായിരുന്നു പവിത്രയുമായുള്ളത്. പവിത്ര ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേർപിരിഞ്ഞ ശേഷം മറ്റൊരു നടനുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു. ഒടുവിൽ അയാളുമായി പിരിഞ്ഞ് നരേഷുമായി പ്രണയത്തിലാകുകയായിരുന്നു. എന്നാൽ നരേഷ് ആകട്ടെ തൻ്റെ മൂന്നാമത്തെ ഭാര്യയുമായി ഇതുവരെ വിവാഹബന്ധം വേർപെടുത്തിയിട്ടില്ലായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇവരുടെ പ്രണയ സമയത്ത് നരേഷിൻ്റെ മൂന്നാമത്തെ ഭാര്യ ഹോട്ടൽ റൂമിൽ കയറി ചെല്ലുകയും പവിത്രയെ അടിക്കുകയും ഒക്കെ ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒടുവിൽ അവർ വിവാഹിതരാവുകയായിരുന്നു. തൻ്റെ പ്രണയവും മുൻ ദാമ്പത്യവും പുതിയ വിവാഹ ജീവിതവും ഒക്കെ ചേർത്തുകൊണ്ട് പുതിയ സിനിമയുമായി നരേഷ് വെള്ളിത്തിരയിലേക്ക് വന്നിരിക്കുകയാണ്.

Also Read നാത്തൂന് പിന്നാലെ സഹോദരനും യാത്രയായി – നടി സ്‌മിനു സിജോയുടെ കുടുംബത്തിനു വൻ നഷ്ട്ടം -രണ്ടു മക്കൾക്ക് ഇനി ആര് എന്ന് കണ്ണീരോട് പ്രിയപ്പെട്ടവർ

തെലുങ്ക് സംവിധായകനായ എംഎസ് രാജു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് മല്ലി പെല്ലി എന്നാണ്. ചിത്രത്തിൽ നായകനും നായികയുമായി അഭിനയിക്കുന്നത് നരേഷും പവിത്രയും തന്നെയാണ്. കഴിഞ്ഞദിവസമാണ് ഈ ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തത്. ഇതിൽ മൂന്നാം ഭാര്യയെ വില്ലത്തി ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സോഷ്യൽ മീഡിയയിൽ ടീസർ കണ്ടവർ ഇപ്പോൾ ചർച്ച ചെയ്തിട്ടുണ്ട്. എന്തായാലും ചിത്രം ഒരു വിവാദമാകാൻ സാധ്യതയുണ്ട് എന്നും ഒരു കൂട്ടം ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

ഈ ചിത്രത്തിൻ്റെ ടീസർ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രം നരേഷിൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള പ്രധാന സംഭവങ്ങളും പവിത്രയുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ചേർത്തുകൊണ്ടാണ് ഈ ഒരു സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും അറിയാൻ കഴിയുന്നത്. ഈ ടീസർ ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണം മൂന്നാമത്തെ ഭാര്യ ഇരുവരെയും പിന്തുടർന്ന് ഹോട്ടലിലെത്തി ചെരിപ്പൂരി തല്ലിയ സംഭവമുണ്ടായിരുന്നു.

Also Readബന്ധം വേർപെടുത്തിയിട്ട് ഒന്നര വർഷമായെങ്കിലും സ്വന്തം ഭർത്താവിന്റെ ഓർമകളിൽ ഇന്നും സാമന്ത – ഇതോടെ ബന്ധം പിരിയാനുള്ള കാരണക്കാരി നടി അല്ലെന്ന് ആരാധകർ

അത് ഏറെ വിവാദവും ആയിരുന്നു. ആ രംഗം ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിത്രം വൻ വിവാദം ആകാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എന്തായാലും ഈ ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് തെലുങ്കിലെ ആരാധകർ. ഈ ചിത്രത്തിൽ നരേഷിനെയും പവിത്രയേയും കൂടാതെ വനിതാ ജയകുമാറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നരേഷിൻ്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതി ആയിട്ടാണ് വനിതയുടെ കഥാപാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുക എന്നാണ് ആരാധകർ പറയുന്നത്. അവർ ഈ ചിത്രത്തിൽ ഒരു വില്ലത്തിയുടെ റോൾ ആയിരിക്കും എന്നും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply