3.30 നാണ് പടം 8 മണിക്ക് വന്നു ക്യു നിൽക്കുന്നതാ – മമ്മൂട്ടി – ലിജോ ജോസ് പെല്ലിശേരി ചിത്രം നൻ പകൽ നേരത്ത് ആദ്യ ഷോ കാണാൻ ജന സാഗരം

nanpakal nerathu mayakkam first review

മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒരുമിച്ചു ചേരുമ്പോൾ അത് പ്രേക്ഷകർക്ക് നൽകിയ ഒരു വലിയ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയായിരുന്നു നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ വിജയം എന്നുതന്നെ പറയണം. ചിത്രം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഭാഗമായി മാറിയിരിക്കുകയാണ്. രാവിലെ 8.30 മുതൽ തന്നെ ചിത്രം കാണാൻ വേണ്ടി തിരക്കിട്ട് നിൽക്കുകയാണ് ഓരോരുത്തരും എന്നാണ് അറിയാൻ സാധിക്കുന്നത്. അത്രത്തോളം സ്വീകാര്യതയാണ് ഈ സിനിമയ്ക്ക് ആളുകൾ നൽകുന്നത്. എല്ലാവരോടും ചോദിക്കുമ്പോൾ എല്ലാവർക്കും പറയാനുള്ളത് ഒരൊറ്റ മറുപടി മാത്രം.

ലിജോ ജോസ് പല്ലിശ്ശേരി മമ്മൂട്ടി കോമ്പിനേഷൻ എന്താണെന്ന് അറിയണം, മമ്മൂട്ടിയെ എങ്ങനെയാണ് ലിജോ ജോസ് പല്ലിശ്ശേരി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കണം. അതിനുവേണ്ടി മാത്രമാണ് ഈ ഒരു സിനിമയ്ക്ക് വേണ്ടി ഇത്രത്തോളം കാത്തിരുന്ന് ക്യൂ നിന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഇങ്ങനെ ഭക്ഷണം പോലും കഴിക്കാതെ ഇരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരി എന്ന ബ്രാൻഡിൽ ഉള്ള വിശ്വാസം കാരണമാണ് ഞങ്ങൾ ഇവിടെ രാവിലെ മുതൽ വന്നു നിൽക്കുന്നതെന്ന് പറയുന്നവരും നിരവധിയാണ്.

ഈ വാക്കുകൾ ഒക്കെയാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അവാർഡ് എന്ന് പറയണം. ഒരു സംവിധായകൻ ഏറ്റവും കൂടുതൽ തന്റെ ആരാധകരിൽ നിന്നും കേൾക്കേണ്ട മികച്ച വാക്കുകൾ ഇതു തന്നെയാണ്. അദ്ദേഹത്തിന്റെ പടം ഒരു ഫെസ്റ്റിവലിനു വേണ്ടി എത്തിയപ്പോൾ ഇത്രത്തോളം ആളുകൾ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നുവെന്നു പറയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഒരു സംവിധായകൻ ഏറ്റവും മികച്ച നിലയിലേക്ക് എത്തുന്ന ഒരു സാഹചര്യം തന്നെയാണ് ഇത്.

മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും തമ്മിലുള്ള കെമിസ്ട്രിയും നൻപകൽ നേരത്തു മയക്കം എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ എങ്ങനെയാണ് കയ്യടക്കത്തോടെ ലിജോ ജോസ് പല്ലിശേരി അവതരിപ്പിച്ചിരിക്കുന്നത് എന്ന് അറിയുവാനുള്ള ത്വരയാണ് ആരാധകരിൽ നിറഞ്ഞു നിൽക്കുന്നത്. അതിനു വേണ്ടിയാണ് കാലത്ത് മുതൽ ഭക്ഷണം പോലും കഴിക്കാതെ പലരും ക്യൂവിൽ നിൽക്കുന്നത്. ഇന്ന് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ നാളെ ഒരു ഷോ കൂടിയുണ്ട് അത് കാണാൻ വേണ്ടി രാവിലെ മുതൽ വന്നു നിൽക്കാൻ തയ്യാറാണെന്നാണ് പലരും പറയുന്നത്. ആളുകളുടെ വാക്കുകളിൽ നിന്ന് തന്നെ എത്രത്തോളം അവർ ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply