അയ്യപ്പനും കോശിയും എന്ന മലയാള സിനിമയിലൂടെ കലക്കാത്ത എന്ന പാട്ട് പാടിക്കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഒരു കലാകാരിയാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ. ഈ സിനിമ തിയേറ്ററിൽ എത്തുന്നതിനു മുൻപേ തന്നെ ടൈറ്റിൽ സോങ്ങ് ആയ കലക്കാത്ത എന്ന് തുടങ്ങുന്ന ഗാനം ജനശ്രദ്ധ നേടിയെടുത്തിരുന്നു. ഈ ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായി കൊണ്ടിരിക്കുന്നത് നഞ്ചിയമ്മ പുതിയ കാർ സ്വന്തമാക്കിയ വാർത്തയാണ്.
നഞ്ചിയമ്മ വാങ്ങിയത് കിയ സോണറ്റ് എന്ന കാറാണ്. നഞ്ചിയമ്മ കാർ വാങ്ങിയിരിക്കുന്നത് കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നിന്നുമാണ്. നഞ്ചിയമ്മ കാർ വാങ്ങിയ വീഡിയോ കിയക്കാർ തന്നെയാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കുകയും ചെയ്തത്. നഞ്ചിയമ്മ പാട്ടുപാടിക്കൊണ്ട് കാറിൻ്റെ കീ വാങ്ങിക്കുന്ന വീഡിയോ ആണ് അവർ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ നഞ്ചിയമ്മ കാർ വാങ്ങിയതിനു ശേഷം അവരോടൊക്കെ നന്ദി പറയുന്നതും നമുക്ക് കാണാവുന്നതാണ്.
കിയ സോണറ്റിൻ്റെ വില ഇപ്പോൾ 7 ലക്ഷം മുതൽ 14.89 ലക്ഷം വരെയാണ്. കിയ സോണറ്റ് എന്ന കാറിന് 10 കളറും അതുപോലെതന്നെ 29 വേർഷനുകളും ആണ് ഉള്ളത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും നഞ്ചിയമ്മയ്ക്ക് ആയിരുന്നു ലഭിച്ചിരുന്നത്. നഞ്ചിയമ്മയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. നഞ്ചിയമ്മയുടെ വിശേഷങ്ങളൊക്കെ അറിയുവാൻ ഒരുപാട് ആരാധകരും ഉണ്ട്.
തൻ്റെ യൂട്യൂബ് ചാനലിൽ നഞ്ചിയമ്മ അട്ടപ്പാടിയിലെ പാട്ടുകളും കൃഷിരീതികളും പാചകങ്ങളും അതുപോലെ തന്നെ ജീവിതാനുഭവങ്ങളും ആണ് പങ്കുവെക്കാറുള്ളത്. നഞ്ചിയമ്മയുടെ ഉപജീവനമാർഗം കൃഷിപ്പണിയും ആടിനേയും പശുവിനേയും ഒക്കെ മേക്കലുമാണ്. അതോടൊപ്പം തന്നെ പാട്ടും നഞ്ചിയമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്. തൻ്റെ തലമുറകൾ ഏറ്റുപാടുന്ന പാട്ടുകളൊക്കെ തന്നെ മനസ്സിൽ സൂക്ഷിച്ചു വെച്ചുകൊണ്ടാണ് നഞ്ചിയമ്മ പാട്ട് പാടുന്നതും.
ആദ്യമായി നഞ്ചിയമ്മ ചലച്ചിത്ര പിന്നണി ഗായികയായത് വെളുത്ത രാത്രികൾ എന്ന സിനിമയിലൂടെ ആയിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചി ആണ്. ഈ സിനിമയിൽ ബിജു മേനോനും പൃഥ്വിരാജും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തത്. ഈ ചിത്രത്തിലെ വിജയത്തിന് നഞ്ചിയമ്മയുടെ ഗാനവും ഒരു ഘടകം തന്നെയായിരുന്നു. ഈ സിനിമയിൽ നഞ്ചിയമ്മ ചെയ്തത് ചെറിയൊരു വേഷമാണെങ്കിലും അത് ജനശ്രദ്ധ നേടിയിരുന്നു.
വഞ്ചിയമ്മയുടെ കലക്കാത്ത എന്ന ഇരുള ഭാഷ ഗാനത്തിന് സംഗീതം നൽകിയത് ജെയ്ക്സ് ബിജോയ് ആണ്. അട്ടപ്പാടിയിൽ മാത്രം ഒതുങ്ങി കൂടിയ നെഞ്ചിയമ്മയുടെ ഗാനം ലോകമെമ്പാടും അറിഞ്ഞത് അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ തന്നെയായിരുന്നു. സിനിമയ്ക്ക് ശേഷം നിരവധി നേട്ടങ്ങളാണ് നഞ്ചിയമ്മക്ക് ലഭിച്ചത്. നിരവധി സിനിമകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അതുപോലെ തന്നെ സർക്കാറിൻ്റെ ലൈഫ് പദ്ധതിക്ക് വേണ്ടിയും പാടിയത് നഞ്ചിയമ്മ തന്നെയാണ്.