ഒരൊറ്റ കോളിൽ ഓടിയെത്തി നാഗചൈതന്യ ! പിരിഞ്ഞെങ്കിൽ എന്താ ആവിശ്യ സമയത്ത് ചികത്സയിലുള്ള സാമന്തയെ ആശ്വസിപ്പിച്ച് നാഗചൈതന്യ

അടുത്തിടെ ആയിരുന്നു മയോസിറ്റീസ് എന്ന ഇമ്മ്യൂണോ രോഗം ബാധിച്ചതായി നടി സാമന്ത തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിവാഹമോചനത്തിനു ശേഷവും സിനിമകളിൽ സജീവമായിരുന്ന സാമന്തയ്ക്ക് ഇങ്ങനെയൊരു അസുഖം ബാധിച്ചത് വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്. സാമന്തയുടെ അസുഖങ്ങളെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒടുവിൽ താരം തന്നെ തന്റെ അസുഖത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു.

അസുഖം ഒന്നു ഭേദമായതിന് ശേഷം പങ്കുവെക്കാമെന്നായിരുന്നു താരം കരുതിയത്. എന്നാൽ അസുഖം ഭേദമാവാൻ സമയമെടുക്കും എന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ തന്റെ ശക്തിയായിരിക്കുന്ന മുഖം മൂടി മാറ്റി തന്റെ അസുഖത്തെ അംഗീകരിക്കാൻ സാമന്ത തീരുമാനിക്കുകയായിരുന്നു. ഇതോടെ രോഗത്തെ കുറിച്ച് താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് പ്രാർത്ഥനകളും ആശംസകളുമായി മുന്നോട്ടു വന്നത്.

സിനിമ മേഖലയിൽ ഒരുപാട് സൗഹൃദം ഉള്ള വ്യക്തിയാണ് സാമന്ത. “ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി തരുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പ് എനിക്കൊരു അസുഖം സ്ഥിരീകരിച്ചു. മയോസിറ്റിസ് എന്ന രോഗാവസ്ഥ. രോഗം മാറിയ ശേഷം നിങ്ങളോട് പറയാം എന്നാണ് കരുതിയത്. പക്ഷേ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയമെടുക്കുന്നു.

എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോട് ആണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്,” എന്നായിരുന്നു സാമന്ത തന്റെ കുറിപ്പിൽ പങ്കുവെച്ചത്. ഹൃദയസ്പർശിയായ കുറിപ്പിനോട് ഒപ്പം ആശുപത്രിയിൽ നിന്നും ഉള്ള ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാഗചൈതന്യ താരത്തിനെ വിളിച്ച് ആരോഗ്യ വിവരങ്ങൾ തിരക്കി എന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഷൂട്ടിംഗ് തിരക്കുകൾ കാരണം നേരിട്ട് എത്താൻ ആയില്ലെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. വിവാഹമോചനത്തിനു ശേഷം വേർപിരിഞ്ഞ താരങ്ങൾ ആദ്യമായിട്ടാണ് ഫോൺ സംഭാഷണം നടത്തുന്നത്. എന്താവശ്യമുണ്ടെങ്കിലും ഏത് സമയത്തായാലും വിളിക്കണം എന്ന് സാമന്തയോടെ താരം പറഞ്ഞു എന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുൻ ഭാര്യയെ കുറിച്ച് മോശമായി ഒന്നും നാഗ ചൈതന്യ ഇതുവരെ പറഞ്ഞിട്ടില്ല.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ മികച്ച ഓൺസ്ക്രീൻ ജോഡിയിൽ ഒരാൾ സാമന്തയാണെന്നും താരം പറഞ്ഞിരുന്നു. “യെ മ ചെസവ” എന്ന സിനിമയിലൂടെയാണ് സാമന്തയും നാഗചൈതനയായും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയിലെ ഹിറ്റ് ഓൺസ്‌ക്രീൻ ജോഡി ആയവർ പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. 2017ലായിരുന്നു ഇവർ വിവാഹിതരായത്. തെലുങ്ക് സിനിമ ലോകത്ത് വലിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.

വിവാഹശേഷവും സിനിമയിൽ സജീവമായിരുന്നു സാമന്ത. ഇവരുടെ വിവാഹത്തിനെ തുടർന്ന് നിരവധി ചർച്ചകളും വിവാദങ്ങളും ഗോസിപ്പുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതെല്ലാം അവസാനിച്ചപ്പോഴാണ് സാമന്തയെ തേടി മറ്റൊരു പ്രതിസന്ധി വന്നിരിക്കുന്നത്. സാമന്തയുടെ “യശോദ” എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. എത്രയും പെട്ടെന്ന് താരത്തിന്റെ അസുഖം മാറി പൂർണ്ണ ആരോഗ്യവതിയായി തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. രോഗം ഭേദമായി വരുന്നുണ്ടെന്നും രോഗമുക്തി നേടുമെന്നും ഡോക്ടർമാർക്ക് ആത്മവിശ്വാസമുണ്ട് എന്ന് താരം വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply