തെലുങ്ക് സിനിമ നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപലയുടെയും വിവാഹനിശ്ചയമാണ് നടന്റെ ഹൈദരാബാദ്ലെ സ്വകാര്യ വസതിയിൽ നടന്നത്. വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത് നടന്റെ അച്ഛനും തെലുങ്ക് സിനിമ നടനുമായ നാഗാർജുനയാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നാഗാർജുന ആരാധകരെ അറിയിച്ചത്.
“ഇന്ന് രാവിലെ 9:42 നു നടന്ന ശോഭിത ധൂലിപാലയുമായുള്ള ഞങ്ങളുടെ മകൻ നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സന്തോഷവാന്മാരായ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ! അവർക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു ജീവിതകാലം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ”എന്ന കുറിപ്പിലൂടെയാണ് നാഗാർജുന തന്റെ മകന്റെ വിവാഹം അറിയിച്ചത്. മലയാളികൾക്ക് കുറുപ്പ് സിനിമയിലൂടെ സുപരിചിതയായ നടിയാണ് ശോഭിത. ഏറെ നാളുകളായി ഇരുവരെയും കുറിച്ച് അഭ്യൂഹംങ്ങൾ പരന്നിരുന്നു. എന്നാൽ ആഭ്യൂഹംങ്ങൾക്കെല്ലാം വിരാമം തീർത്തുകൊണ്ടാണ് നാഗാർജുന ഈ വിവരം ആരാധകരെ അറിയിച്ചത്.
നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ തമിഴ് തെലുങ്ക് സിനിമ നടിയായ സാമന്ത രുത് പ്രഭു.2017 ൽ ആയിരുന്നു സാമന്ത നാഗ ചൈതന്യ വിവാഹം. ഗോവയിൽ വെച്ചു നടന്ന ചടങ്ങ് ഹിന്ദു മതപ്രകാരവും ക്രിസ്ത്യൻ മതപ്രകാരവും ആഘോഷിക്കപ്പെട്ടിരുന്നു. 4വർഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനത്തിൽ വിവാഹമോചിതരാവുകയായിരുന്നു.
ഇത് ആരാധകരെ അറിയിച്ചതും രണ്ടുപേരും ഒരുപോലെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആയിരുന്നു. “ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും സാംമും, ഭാര്യയും ഭർത്താവും എന്ന നിലയിൽ നമ്മുടെ സ്വന്തം വഴികൾ പിന്തുടരാൻ തീരുമാനിച്ചു . ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ട സ്വകാര്യത നൽകാനും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു“
എന്നായിരുന്നു നാഗ ചൈതന്യ കുറിച്ചത്.