നടി ആകാംക്ഷയുടെ മരണത്തിൽ ദുരൂഹത ! നടിയുടെ അടിവസ്ത്രത്തിൽ നിന്നും പുരുഷബീജം കണ്ടെത്തി !

ഭോജ്പുരി നടി ആകാംക്ഷ ദുബേ ഒരു ഹോട്ടലിൽ വെച്ച് ജീവനൊടുക്കിയിരുന്നു. എന്നാൽ നടിയുടെ മരണത്തിൽ ചില സംശയങ്ങൾ ഉയർന്നുവന്നിരിക്കുന്നു. ഫോറൻസിക് പരിശോധനയിൽ നടിയുടെ അടിവസ്ത്രത്തിൽ നിന്നും പുരുഷബീജം കണ്ടെത്തി എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. നടിയുടെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു നടിയുടെ അടിവസ്ത്രത്തിൽ നിന്ന് പുരുഷബീജം കണ്ടെത്തിയത്.

പുരുഷ ബീജം കണ്ടെത്തിയതോടുകൂടി നടി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയമുയർന്നത് കൊണ്ട് തന്നെ പോലീസ് കൂടുതൽ പരിശോധനകൾ ആരംഭിച്ചു. നടി ആത്മഹത്യ ചെയ്തു എന്നുള്ള നിഗമനത്തിൽ എത്തുന്ന സമയത്തായിരുന്നു നടിയുടെ അമ്മ മധു ദുബേ പോലീസിൽ പരാതി നൽകിയത്. നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസുകാർ ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള അന്വേഷണം ആരംഭിച്ചത്.

ഈ അന്വേഷണത്തിൻ്റെ ഭാഗമായി നടിയുടെ വസ്ത്രങ്ങൾ, തുണികൾ തുടങ്ങിയവയൊക്കെ പതോളജിക്കൽ ഫോറൻസിക് പരിശോധനയ്ക്കായി പോലീസ് അയക്കുകയായിരുന്നു. അവിടെ വെച്ചുള്ള പരിശോധനയിൽ ആയിരുന്നു നടിയുടെ അടിവസ്ത്രത്തിൽ നിന്നും പുരുഷ ബീജം കണ്ടെത്തിയത്. കേസിൽ പ്രതി പട്ടികയിൽ ഉള്ള സമർ സിങ്, സഞ്ജയ് സിങ്, സന്ദീപ് സിങ്, അരുൺ പാണ്ഡെ എന്നിവരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസുകൾ ശേഖരിക്കുമെന്ന് വരുണ സോൺ ഡിസിപി അമിത് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇവരുടെ ഡിഎൻഎ ടെസ്റ്റിനായി കോടതിയുടെ അനുമതി ആവശ്യപ്പെടും എന്നും ഡിസിപി പറഞ്ഞു. നടി ആത്മഹത്യ ചെയ്തതിന് പിന്നാലെ തന്നെ നടിയുടെ കാമുകൻ സമർ സിംഗിനെയും സഹോദരൻ സഞ്ജയ് സിംഗിനെയും പോലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ രണ്ടുപേരും ഇപ്പോൾ ജയിലിലാണ്. നടിയുടെ അമ്മ നടിയെ ശാരീരികമായി ആക്രമിച്ചതായി ഇവരുടെ പേരിൽ പരാതി നൽകിയിരുന്നു.

ഒരു സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ഭാഗമായി വാരണാസിയിൽ എത്തിയ നടി മാർച്ച് 26ന് ആയിരുന്നു ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. രാവിലെ മേക്കപ്പ് ആർട്ടിസ്റ്റ് മുറിയിൽ എത്തിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടത്. കാമുകനായ സന്ദീപ് സിംഗിനൊപ്പം നടി രാത്രി ഒന്നരയ്ക്ക് ആയിരുന്നു ഹോട്ടലിലെത്തിയത്. 17 മിനിറ്റ് സന്ദീപ് ആകാംക്ഷയുടെ റൂമിൽ ഉണ്ടായിരുന്നു.

മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് നടി കണ്ണീരോടെ ഇൻസ്റ്റാഗ്രാം ലൈവിൽ വന്നിരുന്നു. നടിക്ക് 26 വയസ്സായിരുന്നു. ഖസം പൈദാ കർനേ വാലെ കി 2, വീരോൻ കെ വീർ, മുജ്‌സെ ഷാദി കരോഗി തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട് ആകാംക്ഷ ദുബേ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply