തമ്മിൽ വെല്ലുവിളിച്ച് മോഹൻലാലും മഞ്ജുവാര്യരും -മൈജി വേറെ ലെവൽ ആണ്

മൊബൈൽ ലോകത്ത് ഒരു വലിയ വിപ്ലവം തന്നെ തീർത്ത ബ്രാൻഡ് ആണ് മൈജി. മൈജിയുടെ ഏറ്റവും പുതിയ പരസ്യത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച താരങ്ങളായ മോഹൻലാലും മഞ്ജുവാര്യരും ആണ് കൈകോർക്കുന്നത് എന്ന വിവരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി മാറിയതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് നാല് ടീസറുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഈ ടീസർ പരസ്യത്തിൽ നിന്ന് തന്നെ വലിയ രീതിയിലുള്ള പ്രകടനമാണ് ചിത്രത്തിൽ ഇരുവരും കാഴ്ചവെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

പ്രേക്ഷകർ എല്ലാം വലിയ ആവേശത്തോടെയാണ് ഈ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങൾ മലയാളത്തിലേക്ക് സമ്മാനിച്ച ജിസ് ജോയിയാണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത്. പരസ്യചിത്രത്തിൽ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൊമ്പുകോർക്കുന്ന നിലയിലാണ് കാണാൻ സാധിച്ചിരിക്കുന്നത്. ഇവർ പരസ്പരം എന്തൊക്കെയോ പറയുന്നതും വാശിയോടെ പരസ്പരം വെല്ലുവിളിക്കുന്നതും ഒക്കെയാണ് ഈ പരസ്യത്തിൽ കാണാൻ സാധിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ ഈ പരസ്യം വൈറൽ ആയി മാറുകയും ചെയ്തു. ഒരു മാസ്സ് ആൻഡ് ക്ലാസ് ലുക്കിലാണ് പരസ്യത്തിൽ ലാലേട്ടന്റെ എൻട്രി എന്നാണ് ഇതിനോടകം തന്നെ ഉള്ള റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. ആദ്യമായാണ് മോഹൻലാലും മഞ്ജു വാര്യരും ഒരുമിച്ച് ഒരു ബ്രാൻഡിന്റെ പരസ്യത്തിൽ എത്തുന്നതും. 2 സൂപ്പർതാരങ്ങൾ ബ്രാൻഡ് അംബാസഡറായി ഉള്ള ഏക മൊബൈൽ ബ്രാൻഡും ഇതു തന്നെയാണ്. ഒരുപാട് പ്രത്യേകതകളുള്ള ഒരു പരസ്യം തന്നെയാണ് മൈജിയുടെ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

ഈ പരസ്യചിത്രത്തിൽ എന്തൊക്കെയാണ് കൗതുകം ഒരുങ്ങുന്നതെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പരസ്യചിത്രത്തിൽ നിരവധി രസകരമായ കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്.. അതുകൊണ്ട് തന്നെ ഈ പരസ്യ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply