വിവാഹം കഴിഞ്ഞു ഏഴാം മാസം കുഞ്ഞിന് ജന്മം നൽകി മൈഥിലി ! പരിഭവം പറഞ്ഞു ആരാധകർ

2009 രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സു കവർന്ന നടിയാണ് മൈഥിലി. നടി മൈഥിലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം ഈ ചിത്രത്തിലൂടെ ആയിരുന്നു. നടിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. പാലേരി മാണിക്യം എന്ന ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേരായ മാണിക്യം എന്ന പേരിലും നടി അറിയപ്പെടുന്നുണ്ട്.

സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ കൂടെയാണ് ആദ്യമായി അഭിനയ ലോകത്ത് എത്തിയത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.സാൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, നാടോടിമന്നൻ, ചട്ടമ്പിനാട്, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു മൈഥിലി ചെയ്തിരുന്നത്. മൈഥിലി കുറച്ചുനാളുകളായി സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. താരം വിവാഹം ചെയ്തിരിക്കുന്നത് ആർക്കിടെക്ട് സമ്പത്തിനെയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

മൈഥിലിയുടെ മേക്കപ്പ് ആർട്ടിസ്റ്റാണ് ഇവരുടെ വിവാഹത്തിൻ്റെ ഫോട്ടോസും വീഡിയോസും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വിവാഹ ഫോട്ടോസുകൾ ഒക്കെ തന്നെ വളരെ പെട്ടെന്നായിരുന്നു ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് മൈഥിലിക്ക് ഒരു കുഞ്ഞിന് ജന്മം നൽകി എന്ന വാർത്തയാണ്. ഓണത്തോട് അനുബന്ധിച്ച് നിറഞ്ഞ വയറുമായി നിൽക്കുന്ന മൈഥിലിയെ കണ്ട് ആരാധകർ ഒന്ന് ഞെട്ടിയിരുന്നു.

ഗർഭാവസ്ഥയിൽ ഒരു അഭിമുഖത്തിലും പങ്കെടുത്തിരുന്നു. ഇപ്പോൾ മൈഥിലി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു എന്ന വാർത്തയാണ് ഇവരുടെ പുതിയ വിശേഷം. കുഞ്ഞിൻ്റെ നൂലുകെട്ട് ആഘോഷത്തിൻ്റെ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ പ്രേക്ഷകർക്ക് ചെറിയൊരു പരാതിയുണ്ട് കുഞ്ഞിന് ജന്മം നൽകിയത് അറിയിച്ചില്ലല്ലോ എന്നുള്ളത്. മകൻ്റെ പേര് നീൽ സമ്പത്ത് എന്നാണ്.

നൂലുകെട്ടിൻ്റെ ചിത്രത്തിന് നിരവധി ആളുകളാണ് കമൻ്റുകൾ ചെയ്തിരിക്കുന്നത്. മൈഥിലി സോഷ്യൽ മീഡിയയിൽ അത്ര സജീവമായിട്ടുള്ള ഒരു താരമല്ല. സമൂഹമാധ്യമങ്ങളിൽ ഫോട്ടോസും വീഡിയോസും ഒക്കെ പങ്കുവയ്ക്കുന്നത് വല്ലപ്പോഴുമൊക്കെയാണ്. വളക്കാപ്പ് ചടങ്ങിൻ്റെ ചിത്രങ്ങൾ മൈഥിലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് ആരാധകർ വളരെയധികം സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു പങ്കെടുത്തത്.

ആ ചടങ്ങിനു ശേഷം പിന്നീട് ഫോട്ടോസോ വീഡിയോസോ ഒന്നും മൈഥിലി പങ്കുവെച്ചിരുന്നില്ല. പിന്നീട് കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങാണ് പങ്കുവെച്ചത്. നൂലുകെട്ടിൻ്റെ ചിത്രങ്ങൾ വൈറൽ ആയതോടെ പലരും നെഗറ്റീവ് കമൻ്റുകളുമായും എത്തിയിട്ടുണ്ട്. കുഞ്ഞിനെ മാസം തികയാതെ ആണോ പ്രസവിച്ചത് എന്ന തരത്തിലൊക്കെയുള്ള ചോദ്യങ്ങൾ വരുന്നുണ്ട്. മൈഥിലിയുടെ ഒരു പ്രണയ വിവാഹമായിരുന്നു. സമ്പത്തും മൈഥിലിയും സുഹൃത്തുക്കളായിരുന്നു. അതിനുശേഷം ആണ് ഇവർ പ്രണയത്തിലായത് വിവാഹം ചെയ്തതും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply