ദൈവദൂതനെപ്പോലെ സുരേഷ് ഗോപി !! ഇന്നെന്റെ മകൻ ജീവിച്ചിരിക്കുന്നത് അദ്ദേഹത്തിൻ്റെ കനിവുകൊണ്ട് മാത്രം: മണിയൻപിള്ള രാജു.

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരങ്ങളിൽ ഒരാളാണ് മണിയൻപിള്ള രാജു. തൻ്റെ മികവുറ്റ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. താരം സിനിമ ലോകത്തിലേക്ക് കടന്നുവന്നത് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ്. മലയാള സിനിമ സംഘടനയായ അമ്മയിലും അദ്ദേഹം തൻ്റെ സജീവ സാന്നിധ്യം അറിയിക്കുന്നുണ്ട്.

താരത്തിൻ്റെ യഥാർത്ഥ പേര് സുധീർകുമാർ എന്നായിരുന്നു. മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിനു ശേഷമാണ് തൻ്റെ പേര് മാറ്റി മണിയൻപിള്ള രാജുവായി മാറിയത്. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു മണിയൻപിള്ള രാജു. സിനിമയിൽ തനിക്കു ലഭിക്കുന്ന കഥാപാത്രത്തെ കൂടുതൽ ഭംഗിയാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംഘാടകൻ നിർമ്മാതാവ് അഭിനേതാവ് തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന് തൻ്റെ കഴിവുകൾ പ്രകടിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.

ചലച്ചിത്ര താര സംഘടനയായ അമ്മയുടെ ഒരു യോഗത്തിനിടെ മണിയൻപിള്ള രാജു തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചു. അദ്ദേഹത്തിൻ്റെ മകൻ ജോലി ചെയ്തിരുന്നത് ഗുജറാത്തിൽ ആയിരുന്നു. കോവിഡിൻ്റെ രണ്ടാം തരംഗം തൻ്റെ മകനും രൂക്ഷമായി തന്നെ ബാധിച്ചു. തൻ്റെ മകനു വയ്യാതാവുകയും ആരും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അപ്പോൾ എന്നാൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോഴാണ് ദൈവദൂതനെ പോലെ സുരേഷ് ഗോപിയെത്തിയത്.

അദ്ദേഹം തൻ്റെ മകൻ്റെ ജീവനുവേണ്ടി ഗുജറാത്തിലെ എം പി മാരെ നിരന്തരം ബന്ധപ്പെടുകയും ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ഒരുക്കുകയും ചെയ്തു. സുരേഷ് ഗോപി കാരണമാണ് അന്ന് മകൻ്റെ ജീവൻ തിരിച്ചു ലഭിച്ചത്.അദ്ദേഹത്തിൻ്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ തൻ്റെ മകൻ്റെ ജീവൻ പോലും നഷ്ടപ്പെടുമായിരുന്നു. മണിയൻപിള്ള രാജുവിൻ്റെ ഈ തുറന്നുപറച്ചിൽ കൂടെയുള്ളവരുടെ കണ്ണ് നിറയിച്ചു.ഒരുപാടുനാളുകൾക്ക് ശേഷം ആണ് രണ്ടു താരങ്ങളും യോഗത്തിൽ നേരിട്ട് കണ്ടുമുട്ടിയത്.

ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു മണിയൻപിള്ള അഭിനയം പഠിച്ചത്. ഹാസ്യ കഥാപാത്രങ്ങൾ ചെയ്താണ് സിനിമയിലേക്ക് കയറിയത്. അനന്തഭദ്രം എന്ന ചിത്രം നിർമ്മാണം ചെയ്തത് മണിയൻപിള്ള രാജുവാണ്. 250 ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒന്നും ഒന്നും രണ്ട് എന്ന ചിത്രത്തിൽ അദ്ദേഹം ഒരു ഗാനം ആലപിക്കുകയും ചെയ്തു. മണിയൻപിള്ളയുടെ ഭാര്യ ഇന്ദിര മക്കൾ സച്ചിൻ, നിരഞ്ജൻ. മകൻ നിരഞ്ജനും സിനിമ മേഖലയിൽ തൻ്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു മണിയൻപിള്ള രാജുവിന്. ഏയ് ഓട്ടോ അനശ്വരം വെള്ളാനകളുടെ നാട് തുടങ്ങിയ മലയാള ചിത്രങ്ങളുടെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു മണിയൻപിള്ള രാജു. അദ്ദേഹത്തിൻ്റെ ചലച്ചിത്ര രംഗത്തുള്ള സാന്നിധ്യം 1978 മുതൽ ഉണ്ടായിരുന്നു. അക്കാലത്തുള്ള മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട് പ്രേക്ഷകർ ആസ്വദിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply