പരിപാടിക്ക് പോകുന്ന സമയത്തു പലപ്പോഴും വിദേശികൾ ശോഭനയെ രക്ഷിച്ചിരുന്നത് താൻ ആണെന്ന് മുകേഷ്

മലയാളികളുടെ ഹൃദയങ്ങളിൽ ചേക്കേറിക്കൊണ്ട് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നടിയാണ് ശോഭന. അഭിനയം മാത്രമല്ല നൃത്തച്ചുവടുകൾ കൊണ്ട് വേദികളിൽ തിളങ്ങുവാനും ശോഭനയ്ക്ക് സാധിച്ചിട്ടുണ്ട്. വിവാഹം പോലും കഴിക്കാതെ തൻ്റെ ജീവിതം കലയ്ക്കായി ഒഴിഞ്ഞുവെച്ച അതുല്യ കലാകാരിയാണ് ശോഭന. തൊണ്ണൂറുകളിൽ ശോഭന ഇല്ലാത്ത ഒരു സിനിമയെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും നടി തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ നായകന്മാരുടെ പെർഫോമൻസിന് മുകളിൽ നിന്നുകൊണ്ട് അഭിനയിച്ച നടികൂടിയായിരുന്നു ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിലൂടെ തന്നെ അത് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. മണിച്ചിത്രത്താഴ് എന്ന സിനിമ ലോകനിലവാരത്തിലുള്ള ഒരു സിനിമയായിരുന്നു അതിൽ മോഹൻലാലും സുരേഷ് ഗോപിയും ഒക്കെ തകർത്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും ആ സിനിമയിലെ ശോഭനയുടെ നാഗവല്ലി എന്ന ഒറ്റ കഥാപാത്രം തന്നെയാണ് ഇന്നും മലയാള സിനിമയിൽ മായാതെ നിൽക്കുന്നത്.

ബാലചന്ദ്രമേനോൻ്റെ ഏപ്രിൽ 18 എന്ന സിനിമയിലൂടെ ആയിരുന്നു ശോഭനയുടെ സിനിമാ ലോകത്തേയ്ക്കുള്ള രംഗപ്രവേശനം. നായികയായി തിളങ്ങി നിന്ന ശോഭന ഇപ്പോൾ അഭിനയരംഗത്ത് നിന്നും വിടവാങ്ങിക്കൊണ്ട് നൃത്തരംഗത്തേക്ക് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുകയാണ്. സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുകയും അവിടെ ഒരുപാട് ശിഷ്യകളും ഉണ്ട് ശോഭനയ്ക്ക്. സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന തൻ്റെ നൃത്തങ്ങളുടെ വീഡിയോ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒക്കെ തൻ്റെ നൃത്തച്ചുവടുകൾ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട് ശോഭന. നടൻ മുകേഷ് ശോഭനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മുകേഷ് പല പരിപാടികൾക്കിടയിലും പല വേദികളിലും സഹതാരങ്ങളുടെ ജീവിതകഥകൾ നർമ്മത്തോട് കൂടി അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ ശോഭനയെ കുറിച്ച് കിടിലം എന്ന പരിപാടിക്കിടയിൽ മുകേഷ് പറയുകയുണ്ടായി.

മുകേഷ് പറഞ്ഞത് വിദേശികൾ ഒക്കെ തന്നെ ശോഭനയെ തെറ്റിദ്ധരിക്കുന്ന പല സാഹചര്യമുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താനും കൂടെയുള്ളവരും ആണ് ശോഭനയെ രക്ഷിച്ചതെന്നുമാണ്. ശോഭന പരിപാടികൾക്ക് പോകുന്ന സമയത്ത് ചുവടുകളും മുദ്രകളും ഒക്കെ കാണിച്ചാണ് എപ്പോഴും നടക്കാറെന്നും. ഇത് കാണുമ്പോൾ പല വിദേശികളും ശോഭനയെ നോക്കി മുറുമുറുക്കാറുണ്ട് എന്നും മുകേഷ് പറഞ്ഞു.

കൈകൊണ്ടും കാലുകൊണ്ടും ഒക്കെ കാണിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാകുമെങ്കിലും വിദേശികൾക്ക് അത് മനസ്സിലാകില്ല. എന്നാൽ ശോഭനയെക്കുറിച്ച് ഇത്തരത്തിൽ വിദേശികൾ സംസാരിക്കുമ്പോൾ ശോഭന ഒരു നർത്തകിയാണെന്നും മുദ്രകൾ ഒക്കെ ഓർമ്മിച്ചെടുക്കുന്നതാണെന്നും പറഞ്ഞുകൊടുത്ത് തങ്ങൾ ആണ് അവരുടെ തെറ്റിദ്ധാരണ മാറ്റി കൊടുക്കാറുമെന്നും മുകേഷ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഒക്കെ തങ്ങളാണ് ശോഭനയെ രക്ഷിക്കാറെന്നും നർമ്മത്തോട് കൂടി ആ പരിപാടിയിൽ മുകേഷ് സംസാരിച്ചു.

ശോഭനയ്ക്ക് പ്രായം 50 കഴിഞ്ഞെങ്കിലും കുസൃതിത്തരത്തിന് ഒരു കുറവുമില്ല. ഈയ്യിടെ ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുത്തപ്പോൾ അവാർഡ് സ്വീകരിച്ചുകൊണ്ട് മടങ്ങിപ്പോകുന്ന സമയത്ത് തുള്ളിച്ചാടി നൃത്തം ചെയ്താണ് ശോഭന പോയത്. ആ വീഡിയോയും വൈറൽ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply