സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ അവഗണിച്ച് തന്നെക്കാൾ 22 വയസ് പ്രായവ്യത്യാസമുള്ള മുകേഷിനെ ദേവിക വിവാഹം കഴിക്കാൻ ഉണ്ടായ കാരണം ഇതായിരുന്നു

കുറച്ചു നാളുകൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് നടൻ മുകേഷിന്റെ വിവാഹ മോചന വാർത്തകൾ ആയിരുന്നു. പ്രശസ്ത നർത്തകി മേതിൽ ദേവികയെ ആയിരുന്നു ആദ്യ വിവാഹ മോചനത്തിന് ശേഷം മുകേഷ് വിവാഹം കഴിച്ചത്. മലയാള സിനിമ ലോകം ഏറെ ആഘോഷിച്ച ഈ വിവാഹത്തിനും ആയുസ് കുറവ് ആയിരുന്നു. മുകേഷുമായുള്ള വിവാഹബന്ധം പിരിയാൻ ദേവിക കുടുംബ കോടതിയെ സമീപിച്ചതോടെ ആണ് ഈ വാർത്ത പുറം ലോകം അറിയുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നതും.

പ്രശസ്ത നടി സരിതയുമായുള്ള നീണ്ട 23 വർഷങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷം ആണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മുകേഷ് നർത്തകി ദേവികയെ തന്റെ ജീവിതസഖിയാക്കുന്നത്. 2013ലായിരുന്നു മുകേഷും ദേവികയും തമ്മിൽ ഉള്ള വിവാഹം. ഒരുപാട് എതിർപ്പുകൾക്ക് ശേഷം ആയിരുന്നു ഇവർ ഒന്നിച്ചതെങ്കിലും ആ ബന്ധവും വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു. വിവാഹമോചന വാർത്തകൾ പുറത്തു വരുന്നതിനു മുമ്പ് തന്നെ കുറച്ചു കാലങ്ങളായി ഇവർ അകന്നാണ് കഴിഞ്ഞിരുന്നത്.

ദേവികയെ വിവാഹം കഴിക്കുമ്പോൾ മുകേഷിന് 53 വയസും ദേവികയ്ക്ക് 36 വയസുമായിരുന്നു. 17 വയസ്സിന്റെ പ്രായവ്യത്യാസവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിർപ്പുകളും അവഗണിച്ചായിരുന്നു ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് അക്കാദമി അംഗമായ ദേവികയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയവും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അങ്ങനെ 2014 ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായി.

മുകേഷുമായി ഒത്തുപോകാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്ന് ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. മാസങ്ങളോളം മുകേഷുമായി പിരിഞ്ഞു പാലക്കാടുള്ള കുടുംബവീട്ടിൽ അമ്മയ്‌ക്കൊപ്പം ആയിരുന്നുട് ദേവിക താമസിച്ചിരുന്നത്.വിവാഹമോചന വാർത്തകൾ പ്രചരിച്ചതോടെ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ പല വെളിപ്പെടുത്തലുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.കാണാൻ പാടില്ലാത്ത പല സാഹചര്യങ്ങളിലും മുകേഷിനെ സരിത കണ്ടിരുന്നു എന്നും, ശാരീരികമായി സരിതയെ ദേഹോപദ്രവിക്കുകയും, മുകേഷിന്റെ മദ്യാസക്തി തുടങ്ങി നിരവധി ആരോപണങ്ങൾ ആയിരുന്നു സരിത ഉന്നയിച്ചത്. 1988 സെപ്റ്റംബർ 2ന് വിവാഹിതരായ താരദമ്പതികൾ ആയ മുകേഷും സരിതയും 2011ലായിരുന്നു വിവാഹ മോചിതരായത്. ഈ ബന്ധത്തിൽ രണ്ട് ആൺമക്കൾ ആണ് ഉള്ളത്. ശ്രാവൺ, തേജസ് ഇരുവരും വിദേശ സർവകലാശാലകളിൽ പഠനവും ജോലിയുമായി കഴിയുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ അവഗണിച്ച് തന്നെക്കാൾ 22 വയസ് പ്രായവ്യത്യാസമുള്ള മുകേഷിനെ ദേവിക വിവാഹം കഴിക്കാൻ ഉണ്ടായ കാരണം ഇതായിരുന്നു

Leave a Reply