ശരിക്കും അഞ്ചു കുട്ടികൾ എങ്കിലും വേണം എന്ന് ആഗ്രഹിച്ചിരുന്നു – പക്ഷെ എനിക്ക് മതിയായി ! ഏട്ടൻ വേദന കണ്ടതാണ് – തുറന്ന് പറഞ്ഞു മൃദുല ! Mridula Vijay talks about baby planning

മലയാളത്തിലെ പ്രമുഖ സീരിയൽ നടന്മാരിൽ ഒരാളാണ് യുവ കൃഷ്ണ. താരം വിവാഹം ചെയ്തിരിക്കുന്നത് മലയാളം സീരിയൽ നടിയായ മൃദുലയെ ആണ്. രണ്ടുപേരുടെയും എല്ലാ വിശേഷങ്ങളും അവർ അവരുടെ യൂട്യൂബ് ചാനലിലൂടെ ജനങ്ങളെ അറിയിക്കാറുണ്ട്. യുവക്കും മൃദുലക്കും ഒരു പെൺകുഞ്ഞാണ്. മകളുടെ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇരുവരും വിവാഹിതരായത് 2021 ജൂലൈ മാസത്തിൽ ആയിരുന്നു. ഇവരുടെ വിവാഹം ഒരു പ്രേമവിവാഹം അല്ല എന്നാണ് ഇവർ പറഞ്ഞത്. വിവാഹം നടന്നത് ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു.യുവക്കും മൃദുലക്കും പെൺകുഞ്ഞു പിറന്നത് ആഗസ്റ്റ് 19 ആണ്. മകളുടെ പേരിടൽ ചടങ്ങും ഇവർ ആഘോഷമാക്കിയിരുന്നു. ധ്വനി എന്നാണ് മകൾക്കു പേര് നൽകിയിരിക്കുന്നത്.

സ്റ്റാർ മാജിക്കിൽ യുവയും മൃദുലയും സജീവമാണ്. മകളായ ധ്വനിക്കൊപ്പം ആയിരുന്നു മൃദുലയുടെ സ്റ്റാർ മാജിക്കിലേക്കുള്ള തിരിച്ചുവരവും. പ്രസവത്തെക്കുറിച്ചും അതുപോലെ തന്നെ ലേബർ റൂമിൽ യുവ കൂടെയുണ്ടായിരുന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. സ്റ്റാർ മേജിക്കിലൂടെ മൃദുല പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു എപ്പിസോഡിൽ മൃദുല പറഞ്ഞത് തങ്ങളുടെ ബേബി പ്ലാനിങ്ങിനെ കുറിച്ചായിരുന്നു.

മൃദുല പറയുന്നത് പ്രസവ സമയത്ത് തന്റെ വിഷമങ്ങളൊക്കെ തന്നെ നേരിട്ട് കണ്ടതുകൊണ്ട് യുവ പറഞ്ഞിരിക്കുന്നത് ഇനി ഒരു പ്രഗ്നൻസി വേണ്ട എന്നാണ്. മുൻപ് തനിക്ക് അഞ്ചു കുട്ടികൾ വേണമെന്ന് ആഗ്രഹം ഈ വേദിയിൽ വെച്ച് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പ്രസവം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മതിയായെന്നും അതോടെ ഇത് നിർത്തി എന്നാണ് പറഞ്ഞത്. അതുപോലെ തന്നെ ജനിക്കുന്ന കുട്ടി പെൺകുഞ്ഞ് ആകണം എന്നൊന്നും താൻ ആഗ്രഹിച്ചിട്ടില്ല എന്നും ഏതു കുട്ടിയായാലും താനും യുവയും ഹാപ്പി ആണെന്നും പറഞ്ഞു.

മൃദുല പറഞ്ഞത് ഭർത്താവിനെ പേടിയുള്ള ഭാര്യയല്ലെന്നാണ്. മറിച്ച് തനിക്ക് ബഹുമാനം മാത്രമാണുള്ളതെന്നും പറഞ്ഞു. തൻ്റെ കൂടെ ഒത്തുപോകുന്ന ഭാര്യയാണ് മൃദുല എന്നും രണ്ടുപേർക്കും ഒരേ വേവ് ലെങ്ത് ആണെന്നും യുവ പറഞ്ഞു. മൃദുലക്ക് ദേഷ്യം കൂടുതലാണെന്നും യുവ പറഞ്ഞു. എന്നാൽ യുവ പറയുന്നത് മൃദുല തന്നോട് ദേഷ്യപ്പെടുകയോ വഴക്കുപറയോ ചെയ്യുമ്പോൾ ചിരി വരും എന്നാണ്. താൻ ചിരിക്കുന്ന കണ്ടുകഴിഞ്ഞാൽ അവളുടെ ദേഷ്യം തന്നെ പോകും എന്നാണ്.

എന്നാൽ മൃദുല പറഞ്ഞത് യുവ ഭയങ്കര കൂൾ ആണെന്നും എത്ര താൻ പ്രവോക് ചെയ്യാൻ ശ്രമിച്ചു കഴിഞ്ഞാലും ദേഷ്യം വരില്ലെന്നും. അഭിനയരംഗത്ത് തന്നെക്കാൾ സീനിയറാണ് മൃദുല. അവളാണ് ആദ്യം ഈ ഫീൽഡിൽ വന്നതെന്നും യുവ പറഞ്ഞു. ഇതൊന്നും പറഞ്ഞില്ലെങ്കിൽ തന്നെ വീട്ടിൽ പോയാൽ ഇരിക്കാൻ സമ്മതിക്കില്ലെന്നുംയുവ സ്റ്റാർ മാജിക് വേദിയിൽ പറയുകയും ചെയ്തു. അമ്മയായതിനു ശേഷം തന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മൃദുല പറഞ്ഞു. മൃദുല പറഞ്ഞത് ഒരു പ്ലാൻഡ് പ്രഗ്നൻസി ആയിരുന്നില്ല തൻ്റെതെന്നാണ്.

story highlight – Mridula Vijay talks about baby planning

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply