സോഷ്യൽ മീഡിയയിൽ താരമായി മൊട്ട ബോസ് ! എങ്ങനുണ്ട് ? പിക്‌സ് വൈറൽ | motta boss viral pics

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം തന്നെയാണ് പേളി മാണി. പേളിയും കുടുംബത്തെയും അറിയാത്തവർ സോഷ്യൽ മീഡിയയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ശ്രീനിഷിനെയും പേളിയെയും പോലെ നില ബേബിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. പ്രേക്ഷകരുടെ കുട്ടി താരമായി നില മോൾ മാറികഴിഞ്ഞിരുന്നു.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും തമ്മിൽ പരിചയപ്പെടുന്നത്. 2019 ഇൽ ഇവർ വിവാഹിതരാവുകയും ചെയ്തു. വിവാഹിതർ ആയതിനുശേഷം ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ടായിരുന്നു. പേളിഷ് എന്നാണ് ഇവരെ സ്നേഹപൂർവ്വം ആരാധകർ വിളിക്കുന്നത്.

2021 മാർച്ച് 20 നായിരുന്നു നില മോൾ ജനിച്ചത്. പിന്നീട് ഇവരെ പോലെ തന്നെ വലിയൊരു വൃന്ദം ആരാധകരായിരുന്നു നില മോൾക്കും ഉണ്ടായിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കുട്ടി താരമായി നില മോൾ മാറി കഴിഞ്ഞു എന്നതാണ് സത്യം. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ പതാക പിടിച്ചു നിൽക്കുന്ന നിലമോളുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. മുടിയൊക്കെ മൊട്ടയടിച്ച് ഒരു ക്യൂട്ട് ലുക്കിലാണ് താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്. പേളി തന്നെയായിരുന്നു ഈ ചിത്രങ്ങൾ ആരാധകർക്ക് മുൻപിലേക്ക് പങ്കുവെച്ചിരുന്നത്. സോഷ്യൽ മീഡിയയിലെ ഒരു കുഞ്ഞു സെലിബ്രേറ്റി തന്നെയാണ് നില മോൾ. സ്വന്തമായി ഇൻസ്റ്റഗ്രാം പേജ് ഒക്കെ നില മോൾക്ക് ഉണ്ട്.

നിലയുടെ ഓരോ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും പേളി ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. നിലയുടെ പേജിലൂടെയാണ് പലപ്പോഴും വിശേഷങ്ങൾ പ്രേക്ഷകരിലേക്കെത്തുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ പേളിക്ക് ഉണ്ട്. അത് വഴി വീഡിയോകൾ ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിൽ സ്ഥിര സാന്നിധ്യം തന്നെയാണ് നില മോൾ. ഇന്ത്യയുടെ ഫ്ലാഗ് പിടിച്ചുള്ള നില മോളുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് ശ്രദ്ധ നേടിയിരുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് അഭിപ്രായങ്ങളുമായി വന്നിരിക്കുന്നത്. ഒരു കൊച്ചുകുട്ടി ഫ്ലാഗ് പിടിച്ച് നിൽക്കുന്നത് കാണാൻ എത്ര ഭംഗിയാണ് എന്നാണ് കൂടുതൽ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരായ ഏതൊരാൾക്കും അഭിമാനം പകരുന്ന കാഴ്ചയാണ് ഇത് എന്നും ആളുകൾ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply