കഴിക്കാൻ ഉള്ള ഭക്ഷണത്തിന്റെ പണം നൽകിയിട്ടും കടയിൽ നിന്ന് പുറത്താക്കപ്പെട്ടു തെരുവ് മക്കൾ – വീഡിയോ നോവാകുന്നു

ഭക്ഷണത്തിന് പണം നല്കിയിട്ടു പോലും തെരുവ് കുട്ടികളോട് അവഗണന കാണിക്കുന്ന ചില ആളുകളുടെ നേർചിത്രം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണത്തിന് പണം നൽകിയിട്ടും തെരുവ് കുട്ടികളോട് റസ്റ്റോറന്റിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെടുന്ന വെയിറ്ററുടെ വീഡിയോയാണ് സോഷ്യൽ മീഡിയ മുഴുവൻ ദേഷ്യത്തിൽ ആഴ്ത്തിരിക്കുന്നത്. ട്വിറ്റർ ഉപഭോക്താവാണ് ഈ ഒരു വീഡിയോ ആദ്യം പങ്കുവയ്ക്കുന്നത്. പിന്നീട് കാവേരി അക്കൗണ്ടിൽ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

കൊച്ചു കുട്ടികൾ വളരെ അസ്വസ്ഥരായി റെസ്റ്റോറന്റിൽ നിന്നും പുറത്തു പോകുന്നത് കാണുന്ന ആരുടെയും ഹൃദയത്തിൽ ഒരു നോവ് തീർക്കുന്നുണ്ട്. വൈറലായി ക്ലിപ്പ് ഇങ്ങനെ. പണം നൽകിയ കുട്ടികളോട് പുറത്തുപോകാൻ ആവശ്യപ്പെടുന്നത് ആണ് ഇപ്പോൾ വൈറലായ ഈ വീഡിയോയിൽ കാണുന്നത്. ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെയിറ്റർ ആണ് ഒരുകൂട്ടം കുട്ടികളോട് അടുത്തേക്ക് വന്നു ശകാരിക്കുന്നത്. ആ കാഴ്ചയാണ് കാണുന്നത്. അതിനുശേഷം അവരോട് അവിടെ നിന്നും പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഭക്ഷണമേശകളിൽ നിന്ന് അവരോട് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ടപ്പോൾ അവരുടെ മുഖത്ത് സങ്കടം വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഈ വീഡിയോ എവിടുന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല. സ്ഥലത്തെക്കുറിച്ചും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ കുട്ടികൾ എന്തെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അവരെ അകത്തിരുത്താൻ അനുവദിക്കാതെ വെയിറ്റർ അവരെ പുറത്തേക്ക് തള്ളുന്ന ഒരു രീതിയും കുട്ടികൾ പരസ്പരം നോക്കുന്നത് ഒക്കെ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ഒരു വ്യക്തിയുടെ സാമ്പത്തികസ്ഥിതി നോക്കി ആർക്ക് ഒക്കെ ബഹുമാനം നൽകണമെന്ന് തീരുമാനിക്കുകയാണ് ഇവിടെ ചെയ്യുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ കൂടുതലാളുകളും കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്തും ഇത്തരത്തിലുള്ള മോശമായ ചിന്താഗതികൾ വച്ചുപുലർത്തുന്ന ആളുകൾ ഉണ്ടല്ലോ എന്നതാണ് ഏറെ വേദനാജനകം എന്നാണ് മറ്റു ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ വൈറലായ ഈ വീഡിയോയിലെ റസ്റ്റോറന്റും വെയിറ്ററെയും കണ്ടെത്തുവാനുള്ള തിരച്ചിലിലാണ് സോഷ്യൽ മീഡിയ എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply