നടി മോളി കണ്ണമാലിയെ വെന്റിലേറ്ററിൽ – താരത്തിന്റെ അവസ്ഥ ഇങ്ങനെ – സഹായം അഭ്യർത്ഥിച്ച് ദിയ സന !

വളരെ വൈകി സിനിമ രംഗത്ത് എത്തി തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് മോളി കണ്ണമാലി. ടെലിവിഷൻ രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ താരം ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും ജനഹൃദങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. ഭാഷകളുടെ അതിർവരമ്പുകൾ കടന്നു ഹോളിവുഡിൽ വരെ തന്നെ സാന്നിധ്യം അറിയിച്ചിട്ടുള്ളത് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്നത്.

മോളി കണ്ണമാലിയുടെ ആരോഗ്യനില വളരെ മോശമായിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മോളിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമൂഹ്യ പ്രവർത്തകയും ബിഗ് ബോസ് താരവും ആയ ദിയ സനയും മറ്റൊരു ബിഗ് ബോസ് താരം ആയ ശാലിനി നായർ എന്നിവരാണ് താരത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചത്.

ആശുപത്രിയിൽ നിന്നുള്ള നടിയുടെ ഫോട്ടോ സഹിതം പുറത്തു വിട്ട് ആണ് താരങ്ങൾ സഹായം അഭ്യർത്ഥിച്ചു കുറിപ്പുകൾ പങ്കു വെച്ചത്. വെന്റിലേറ്ററിൽ കഴിയുന്ന താരത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ സന്മനസ്സുള്ളവർ കഴിയുന്നതു പോലെ സഹായിക്കണം എന്നാണ് തന്റെ കുറിപ്പിലൂടെ ദിയ സന വ്യക്തമാക്കിയത്. ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയുകയാണ് മോളി കണ്ണമാലി ഇപ്പോൾ.

മോളി അമ്മയുടെ മകൻ ജോളിയുടെ ഗൂഗിൾ പേ നമ്പർ സഹിതം പങ്കുവെച്ചാണ് ഒരു കൈ സഹായം നൽകണമെന്ന് ഇൻസ്റ്റാഗ്രാമിലൂടെ ദിയ കുറിച്ചത്. നമ്മുടെ മോളി ചേച്ചി വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്നും മകൻ ജോളിയുടെ നമ്പർ പങ്കുവെച്ചുകൊണ്ട് സഹായ അഭ്യർത്ഥന നടത്തുകയാണ് ബിഗ് ബോസ് ഫെയിം ശാലിനി നായർ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ. പല താരങ്ങളും സമാനമായ രീതിയിൽ സഹായ അഭ്യർത്ഥനവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

“സ്ത്രീധനം” എന്ന പരമ്പരയിലൂടെ ടെലിവിഷൻ രംഗത്തെത്തിയ താരം പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ആദ്യ സീരിയലിലെ ചാള മേരി എന്ന കഥാപാത്രം സൂപ്പർ ഹിറ്റ് ആയതോടെ പ്രേക്ഷകർക്കിടയിൽ ചാള മേരി എന്നായിരുന്നു താരം അറിയപ്പെട്ടത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത്‌ നിവിൻ പോളി നായകനായ “പുതിയ തീരങ്ങൾ” എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയരംഗത്ത് എത്തുന്നത്.

മലയാള സിനിമയിൽ നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. “ടുമോറോ” എന്ന ചിത്രത്തിലൂടെ ഭാഷയുടെ അതിർവരമ്പുകൾ കടന്ന് മോളി കണ്ണമാലി ഹോളിവുഡിലേക്ക് ചുവട് വെച്ചിരുന്നു. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ 7 കഥകൾ ആണ് പറയുന്നത്. അതിലെ ഒരു കഥ ഇന്ത്യയിൽ നിന്നും ആണ് ചിത്രീകരിക്കുന്നത്. ഈ ഭാഗത്തിലേക്ക് ആണ് മോളിക്ക് അവസരം ലഭിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply